Saturday, March 14, 2026 Last Updated 16 Min 58 Sec ago English Edition
Todays E paper
Ads by Google
Friday 12 Sep 2025 12.31 PM

'ഹൃദയപൂർവ്വം മോഹൻലാൽ' : ഒക്ടോബർ 16-ന് QNCC യിൽ

uploads/news/2025/09/800516/hridayapoorvam-mohanlal.gif

ദോഹ: മലയാളികളുടെ പ്രിയതാരമായ മോഹൻലാലിന്റെ 47 വർഷം പിന്നിടുന്ന സിനിമാജീവിതം ആഘോഷിക്കാൻ ഖത്തറിൽ ഒരുക്കം തുടങ്ങി. ‘ഹൃദയപൂർവ്വം മോഹൻലാൽ’ എന്ന പേരിൽ ഒക്ടോബർ 16-ന് ഖത്തർ നാഷണൽ കൺവെൻഷൻ സെന്ററിൽ (QNCC) നടക്കുന്ന മെഗാ ഷോ യുടെ ടിക്കറ്റ് ദോഹയിൽ നടന്ന വാർത്താ സമ്മേളനത്തിൽ ലോഞ്ച് ചെയ്തു.റെഡ് ആപ്പിൾ ഇവന്റ് മാനേജ്മെന്റിന്റെ ബാനറിൽ ഖത്തറിലെ വ്യവസായികളുംമോഹൻലാലിന്റെ സുഹൃത്തുക്കളുമായജോൺ തോമസും, മിബു ജോസുമാണ് 'ഹൃദയ പൂർവ്വം മോഹൻലാൽ' മെഗാഷോയുടെ സംഘാടനമേൽനോട്ടംവഹിക്കുന്നത്.

മോഹൻലാലിനൊപ്പം പരസ്യസംവിധായകനും നടനുമായ പ്രകാശ് വർമ, സിദ്ധിഖ്, മനോജ് കെ ജയൻ,സ്റ്റീഫൻദേവസ്യ, വിധു പ്രതാപ്, റിമി ടോമി, ലിബിൻ സ്കറിയ, ശ്രീരാഗ് ഭരതൻ, നന്ദ ദേവൻ, ശ്രുതി ശിവദാസ്,റംസാൻ മുഹമ്മദ്, ശ്രുതിലക്ഷ്മി, ദിൽഷ പ്രസന്നൻ, മോക്ഷ, ഭാമാ അരുൺ,മീര നന്ദൻ എന്നിവരും അരങ്ങിലെത്തും. ദോഹ വെസ്റ്റിൻ ഹോട്ടലിൽ നടന്ന വാർത്താസമ്മേളനത്തിൽ മിബു ജോസ്, ജോൺ തോമസ്, എൻ.വി. അജിത്ത്, ജാസിം മുഹമ്മദ് എന്നിവർ പങ്കെടുത്തു.ടിക്കറ്റ് ലോഞ്ചിങ് ചടങ്ങിൽ ഖത്തറിലെ മോഹൻലാൽ ഫാൻസ്‌ അസോസിയേഷൻ ഭാരവാഹികളും അംഗങ്ങളും, കലാ സാംസ്‌കാരിക സംഘടനാ പ്രതിനിധികളും സാന്നിധ്യം വഹിച്ചു. മഞ്ജു മനോജ്‌ അവതാര കയായിരുന്നു.

ഷഫീക്ക്‌ അറക്കൽ

Ads by Google
Ads by Google
TRENDING NOW