Saturday, March 14, 2026 Last Updated 4 Min 30 Sec ago English Edition
Todays E paper
Ads by Google
Friday 12 Sep 2025 10.08 AM

കിട്ടിയോ ഇല്ല ചോദിച്ചു മേടിച്ചു! തലയില്‍ ഉമ്മവയ്ക്കാന്‍ നോക്കി: യുവാവിന്റെ കവിളില്‍ കടിച്ച് പെരുമ്പാമ്പ്

python, bite, man, video

പാമ്പുകളുമായി അടുത്തിടപഴകി അപകടം വിളിച്ചുവരുത്തുന്ന ആളുകളെ സംബന്ധിക്കുന്ന വാര്‍ത്തകള്‍ പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ലൈക്കിനും ഷെയറിനുമായി ചെയ്യുന്ന ഇത്തരം പ്രവണതകള്‍ ജീവന് തന്നെ ആപത്താണ്. വിഷപാമ്പുകളെ കടിക്കാനായി പ്രകോപിപ്പിക്കുകയും കടിയേറ്റ് മരിച്ചവരും നിരവധിപ്പേരാണ്. ഇതിന് ഉദാഹരണമാണ് കഴിഞ്ഞ ദിവസം വൈറലായ ഒരു വീഡിയോ. പാമ്പിന്റെ തലയില്‍ ചുംബിച്ചതിന് പിന്നാലെ യുവാവിന് മുഖത്ത് കടിയേല്‍ക്കുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് ഇത്.

കൂറ്റന്‍ പെരുമ്പാമ്പിനെ കൈയിലെടുത്ത് തലയില്‍ ചുംബിക്കാന്‍ ശ്രമിക്കുകയായിരുന്നു യുവാവ് എന്നാല്‍ പെട്ടെന്ന് തന്നെ പാമ്പ് വാ തുറക്കുകയും യുവാവിന്റെ മുഖത്ത് കടിക്കുകയും ആയിരുന്നു. കൂര്‍ത്ത പല്ല് യുവാവിന്റെ കവിള്‍ഭാഗത്ത് പിടിത്തമിട്ടു. നീണ്ട ശ്രമത്തിനൊടുവിലാണ് ഇത് വേര്‍പെടുത്താനായത്. പെരുമ്പാമ്പ് ഇത്തരത്തില്‍ ആക്രമിക്കുമെന്ന് കരുതിയില്ലെന്ന് വിഡിയോ കണ്ടവര്‍ പറയുന്നു. മുന്‍കരുതലുകളൊന്നുമില്ലാതെ പാമ്പിനോട് ഇടപഴകിയത് യുവാവിന്റെ തെറ്റാണെന്നും പാമ്പിനെ കുറ്റം പറയാനാകില്ലെന്നും ഒരു വിഭാഗം പറഞ്ഞു. വിഷപാമ്പ് അല്ലാത്തതിനാല്‍ യുവാവ് രക്ഷപ്പെട്ടുകാണുമെന്നും ചിലര്‍ വിശ്വസിച്ചു.

Ads by Google
Friday 12 Sep 2025 10.08 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW