Wednesday, March 11, 2026 Last Updated 34 Min 2 Sec ago English Edition
Todays E paper
Ads by Google
Thursday 11 Sep 2025 01.34 PM

ദോഹ അൽമനാർ മദ്‌റസ പ്രവേശനോത്സവം

uploads/news/2025/09/800347/doha.gif

ദോഹ : ദോഹ അൽമനാർ മദ്‌റസ നവാഗതർക്കായി പ്രവേശനോത്സവം സംഘടിപ്പിച്ചു. മധുരം നൽകിയും വിദ്യാർത്ഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചും പുതിയ അധ്യായന വർഷത്തിന്റെ തുടക്കം ഗംഭീരമാക്കി.ഖത്തർ കേരള ഇസ്‌ലാഹി സെന്റർ പ്രസിഡണ്ട് കെ ടി ഫൈസൽ സലഫി ചടങ്ങ് ഉത്ഘാടനം ചെയ്‌തു. ജീവിതവഴിയിലെ വെല്ലുവിളികൾ നേരിടാൻ സമൂഹത്തെ സുസജ്ജമാക്കുന്നതിൽ വിദ്യാഭ്യാസം വഹിക്കുന്ന പങ്കിനെ അദ്ദേഹം സദസ്സുമായി പങ്കുവെച്ചു. മൂല്യച്യുതികളിളേക്കും ധാർമ്മിക തകർച്ചയിലേക്കും വീഴുന്നതിൽ പുതുതലമുറയെ തടുത്തു നിർത്തുന്നതിലൂടെ സദാചാര ബോധത്തിലൂന്നിയ സമൂഹത്തെ വാർത്തെടുക്കുന്നതിലുള്ള മദ്റസകൾക്കുള്ള പങ്ക് അദ്ദേഹം സ്മരിച്ചു. മദ്‌റസ പ്രിൻസിപ്പാൾ മുജീബ് റഹ്‌മാൻ മിശ്കാത്തി ആമുഖഭാഷണം നടത്തി. കഴിഞ്ഞ അധ്യയന വർഷത്തിൽ വാർഷിക പരീക്ഷയിൽ വിവിധ ക്‌ളാസ്സുകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് വൈസ് പ്രിൻസിപ്പാൾ സ്വലാഹുദ്ധീൻ സ്വലാഹിയും, വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് ഫൈസൽ സലഫി എടത്തനാട്ടുകരയും സമ്മാനങ്ങൾ വിതരണം ചെയ്തു. മദ്‌റസ കൺവീനർ ഷബീറലി അത്തോളി, ക്യു. കെ. ഐ. സി ട്രെഷറർ മുഹമ്മദലി മൂടാടി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.പുതിയ അധ്യയന വർഷത്തെ ഒന്ന് മുതൽ എട്ട് വരെ ക്ലാസുകളിലേക്ക്‌ പ്രവേശനം ആഗ്രഹിക്കുന്നവർക്ക് 60004486/55559756 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

ഷഫീക് അറക്കൽ

Ads by Google
Ads by Google
TRENDING NOW