Thursday, March 12, 2026 Last Updated 12 Min 13 Sec ago English Edition
Todays E paper
Ads by Google
Thursday 11 Sep 2025 01.32 PM

ഖത്തറിൽ ഇസ്രായേൽ ആക്രമണം: അമേരിക്കൻ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്നു

uploads/news/2025/09/800346/qatar-news.gif

ദോഹ:ദോഹയിൽ നടന്ന സ്‌ഫോടനങ്ങൾ അറബ് സഖ്യരാജ്യങ്ങളുടെ സുരക്ഷാ ധാരണകളെയും അമേരിക്കയുടെ വിശ്വാസ്യതയെയും ചോദ്യം ചെയ്യുന്നു.ദോഹയിലെ ഹമാസ് ഓഫീസ് ആക്രമണത്തിൽ അമേരിക്കയ്ക്കും പങ്കുണ്ടെന്ന വിലയിരുത്തൽ, ഖത്തറിനോടുള്ള വഞ്ചനയായി അറബ് ലോകം കാണുന്നു.ഇസ്രായേലിനെ തടയാൻ ഡോണാൾഡ് ട്രംപിന് അവസരം ഉണ്ടായിരുന്നുവെങ്കിലും ട്രംപ് മൗനസമ്മതം നൽകിയതായി ബിബിസി റിപ്പോർട്ട് ചെയ്തു. ഹമാസ് ഓഫീസിന് നേരെയുണ്ടായ ആക്രമണത്തിൽ സംഘടനയുടെ പ്രധാന ചർച്ചാ പ്രതിനിധിയുടെ മകൻ ഉൾപ്പെടെ ആറുപേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ ഒരാൾ ഖത്തറിന്റെ സുരക്ഷാസേനയിലെ അംഗമായ കൊർപ്പറൽ ബർ സാദ് മുഹമ്മദ് അൽ-ഹുമൈദിയാണ്. 2012 മുതൽ ഖത്തറിൽ ഹമാസിന്റെ രാഷ്ട്രീയ കാര്യാലയം പ്രവർത്തിച്ചുവരുന്നു. ഉയർന്ന ഹമാസ് നേതാക്കളായ ഖാലിദ് മിഷാൽ അടക്കമുള്ളവർ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടു.ഖത്തറിലെ സാംസ്‌കാരിക ഗ്രാമമായ കത്താറ കൾച്ചറൽ വില്ലേജിന് എതിർവശത്തുള്ള നയതന്ത്ര മേഖലയിൽ പ്രവർത്തിച്ചിരുന്ന ഹമാസ് ഓഫീസിലാണ് സ്‌ഫോടനങ്ങൾനടന്നത്.വ്യാമാക്രമണത്തിന് 15 ഇസ്രായേലി യുദ്ധവിമാനങ്ങൾ ഉപയോഗിച്ചതായും ഒരൊറ്റ ലക്ഷ്യത്തിലേക്ക് 10-ഓളം മിസൈലുകൾ പ്രയോഗിച്ചതായും ഇസ്രായേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ആക്രമണത്തിൽനിരവധിസാധാരണക്കാർക്കും പരിക്കേറ്റു, അവർ ചികിത്സയിലാണ്. ദോഹയിലുടനീളം സ്‌ഫോടനങ്ങളുടെ ശബ്ദം കേട്ടു.സഖ്യകക്ഷിയായ ഖത്തറിൽ നടന്നഇസ്രായേൽആക്രമണത്തെക്കുറിച്ച് യു.എസ്. മുൻകൂട്ടി അറിയിച്ചിരുന്നു ന്നുവെന്ന് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.ആക്രമണത്തിൽ ഖത്തറിനോട് അനുഭാവം പ്രകടിപ്പിച്ച്ട്രംപ് പ്രസ്താവനഇറക്കിയെങ്കിലും ആക്രമണം നടന്നത് അമേരിക്കയുടെ അനുമതിയോടെയും പങ്കാളിത്തത്തോടെയായിരുന്നുവെന്ന് വ്യക്തമായിരുന്നു.ആക്രമണത്തെക്കുറിച്ച് ഖത്തറിനെ മുൻ കൂട്ടിഅറിയിച്ചിരുന്നുവെന്ന് അമേരിക്ക അവകാശപെട്ടെങ്കിലുംദോഹയിൽ സ്ഫോടനങ്ങൾ ആരംഭിച്ചപ്പോൾമാത്രമാണ് അറിയിപ്പ് ലഭിച്ചതെന്ന് ഖത്തറിലെ ഉദ്യോഗസ്ഥർ റോയിട്ടേഴ്സിനോട്പറഞ്ഞു.ഇസ്രായേലിന്റെ ആക്രമണം തടയാൻ വഴിയുണ്ടായിരുന്നെങ്കിൽ പോലും അമേരിക്ക അതിനായി ശ്രമിച്ചില്ല.ഗാസയിലെ യുദ്ധം അവസാനിപ്പിക്കാൻ ആത്മാർത്ഥമായ മധ്യസ്ഥ ശ്രമം നടത്തുന്നഖത്തറിനെതിരെയുള്ളആക്രമണത്തിൽഖത്തർ രോഷാകുലരാ ണെന്നും ബി ബി സി റിപ്പോർട്ട് ചെയ്തു.ഖത്തറിലെ അമേരിക്കൻ വ്യോമതാവളത്തിന് നേരെ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിന് ശേഷംഒരു പരമാധികാര രാഷ്ട്രമായ ഖത്തറിന് ഇസ്രായേൽ നടത്തിയ സ്‌ഫോടനങ്ങൾ തിരിച്ചടിയാണ്.ആക്രമണത്തെ "അന്താരാഷ്‌ട്ര നിയമങ്ങളുടെ ലംഘനം" എന്ന് ഖത്തർ അപലപിച്ചു.ഹമാസിന്റെ യോഗത്തിനിടെയാണ് സ്‌ഫോടനമുണ്ടായതെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്തു.ഖത്തർ അമീറുമായി ഫോൺസംഭാഷണം നടത്തിയ അമേരിക്കൻ പ്രസിഡന്റ്ദോഹയിലെ ഇസ്രായേൽ ആക്രമണത്തെ അപലപിച്ചു. സുരക്ഷയും പരമാധികാരവും സംരക്ഷിക്കാനുള്ള എല്ലാനടപടികളുംഖത്തർസ്വീകരിക്കുമെന്ന് അമീർ വ്യക്തമാക്കി.ദോഹയിലെ സ്ഫോടനങ്ങൾക്ക് പിന്നാലെ ഖത്തറിലെ അമേരിക്കൻ വ്യോമതാവളങ്ങളുടെ ഭാവിയും അറബ്സഖ്യരാജ്യങ്ങളുമായുള്ള ബന്ധങ്ങളും എങ്ങനെയായിരിക്കും മാറുക എന്നതാണ് ഇപ്പോഴും ഉയരുന്ന പ്രധാന ചോദ്യങ്ങൾ.

ഷഫീക്ക്‌ അറക്കൽ

Ads by Google
Ads by Google
TRENDING NOW