Wednesday, March 11, 2026 Last Updated 3 Min 12 Sec ago English Edition
Todays E paper
Ads by Google
Thursday 11 Sep 2025 09.37 AM

' ബിഗ് ബോസിനെ കുറ്റം പറഞ്ഞു ഷോയില്‍ പോയി വിജയിച്ചു, ഇറങ്ങി കഴിഞ്ഞ് വീണ്ടും കുറ്റം പറഞ്ഞ് പിന്നെയും നാണം ഇല്ലാതെ വലിഞ്ഞുകയറി' ; വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി അഖില്‍ മാരാര്‍

back, into

സംവിധായകനും ബിഗ്‌ബോസ് താരവുമായ അഖില്‍ മാരാര്‍ മലയാളികള്‍ക്ക് സുപരിചിതനാണ്. സീസണ്‍ 5 വിജയിയായ അഖില്‍ മാരാര്‍ കഴിഞ്ഞ ദിവസം ബിഗ് ബോസ് ഹൗസിലെത്തിയിരുന്നു. പുതിയ സിനിമയുടെ പ്രമോഷന് വേണ്ടിയായിരുന്നു വീണ്ടും അഖില്‍ മാരാര്‍ ബിഗ് ബോസിലെത്തിയത്.

എന്നാല്‍ അതിന് പിറകെ അഖില്‍ മാരാരെ പരിഹസിച്ച് കൊണ്ട് നിരവധി പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടു. ആദ്യം ബിഗ് ബോസിനെ കുറ്റം പറയുകയും പിന്നീട് അതേ ഷോയില്‍ പങ്കെടുക്കുകയും വിജയി ആയ ശേഷം വീണ്ടും കുറ്റം പറയുകയും ഇപ്പോള്‍ സിനിമാ പ്രമോഷന് വീണ്ടും ബിഗ് ബോസിലേക്ക് പോയിരിക്കുന്നു എന്നാണ് വിമര്‍ശനം. ഇപ്പോള്‍ വിമര്‍ശകര്‍ക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് അഖില്‍ മാരാര്‍.

അഖില്‍ മാരാര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് വായിക്കാം:

കഴിഞ്ഞ ദിവസത്തെ എന്റെ ബിഗ് ബോസ്സ് എന്‍ട്രി കുറച്ചു പേരുടെ കുരു പൊട്ടിച്ചു...പ്രോമോ 24മണിക്കൂര്‍ കൊണ്ട് FB യില്‍ ഒന്നര മില്യണ്‍.. ഇന്‍സ്റ്റാഗ്രാമില്‍ 3.2മില്യണ്‍... യൂ ടൂബില്‍ 7ലക്ഷം ഇത്രയും ഇമ്പാക്ട് ഉണ്ടായാല്‍ സ്വാഭാവികമായും കുരു പൊട്ടും...

ഞാന്‍ ബിഗ് ബോസിനെ കുറ്റം പറഞ്ഞു പിന്നീട് ഷോയില്‍ പോയി വിജയിച്ചു..ഇറങ്ങിയ ശേഷം വീണ്ടും കുറ്റം പറഞ്ഞു എന്നിട്ട് നാണം ഇല്ലാതെ വലിഞ്ഞു കയറി പോയി..ഇതാണ് ഇവരുടെ വാദം...

ഇതില്‍ ആദ്യത്തെ കാര്യം.. ഞാന്‍ പലപ്പോഴായി പറഞ്ഞിട്ടുള്ള കാര്യമാണ്.. ബിഗ് ബോസ്സില്‍ കയറി പറ്റാന്‍ എന്ത് നാറിയ പണിയും കാണിച്ചു നടക്കുന്ന ചിലരുടെ സ്വഭാവം.. ബിഗ് ബോസിലെ ചില മത്സരാര്‍ഥികളുടെ ഷോ കഴിഞ്ഞുള്ള പുറത്തെ പെരുമാറ്റം ഇതാണ് ഷോ കാണാത്ത ഞാന്‍ ബിഗ് ബോസിലേക്ക് പോകുന്നോ എന്ന ചോദ്യത്തിന് സര്‍ക്കാസം നിറഞ്ഞ ഒരു മറുപടി നല്‍കിയത്..പിന്നീട് എന്നെ വെല്ലുവിളിച്ചപ്പോള്‍ ആണ് പോകണം എന്ന തീരുമാനം എടുത്തത്...ഒന്നെമുക്കാല്‍ മണിക്കൂര്‍ ആണ് ഞാന്‍ ഒഡിഷനില്‍ സംസാരിച്ചത്..അവര്‍ എന്നെ എടുത്തത് എന്നോടുള്ള സ്‌നേഹം കൊണ്ടല്ല അവര്‍ക്ക് ഞാന്‍ ഗുണപ്പെടും എന്ന് തോന്നിയത് കൊണ്ടാണ്..

എന്നെ ആദ്യ ആഴ്ച പുറത്താക്കും എന്നാണ് സോഷ്യല്‍ മീഡിയ ഒന്നടങ്കം ചര്‍ച്ച ചെയ്തത്..ഞാന്‍ ജയിച്ചതിന്റെ കാരണം ഷോ കണ്ടവരോട് ചോദിച്ചാല്‍ അവര്‍ പറഞ്ഞു തരും..സിനിമ കാണാത്തവന് എന്ത് ലാലേട്ടന്‍.. ക്രിക്കറ്റ് അറിയാത്തവന് എന്ത് സച്ചിന്‍..ഫുട്‌ബോള്‍ അറിയാത്തവന് എന്ത് മെസ്സി..അത് പോലെ എന്നെ അറിയാത്തവര്‍ക്ക് എന്തും പറയാം...

ഇനി രണ്ട് എന്നെ ഞാനാക്കിയ എന്റെ ഷോ കഴിഞ്ഞ സീസണില്‍ സമൂഹത്തില്‍ വളരെയധികം മോശമായി മാറുന്നത് കണ്ടപ്പോള്‍ ലാലേട്ടന്‍ പോലും അപഹാസ്യനായി മാറുമ്പോള്‍ അവരോട് ഞാന്‍ നേരിട്ടു പറഞ്ഞു.. അവരത് ശ്രദ്ധിച്ചില്ല.. പിന്നീട് സിബിന്റെ പുറത്തു പോകല്‍.. ആ വിഷയത്തെ കുറിച്ച് ഞാന്‍ പറഞ്ഞപ്പോള്‍ കൂട്ടത്തില്‍ മുന്‍പ് ഒഡിഷന് പോയ ചില പെണ്‍കുട്ടികളോട് ഇവര്‍ മോശമായി പെരുമാറിയ കാര്യം സൂചിപ്പിച്ചു..തന്തയില്ലായ്മ അലങ്കാരം ആക്കിയ ചില പാപരാശികള്‍ അത് ബിഗ് ബോസില്‍ പോകാന്‍ കിടന്ന് കൊടുക്കണം എന്ന രീതിയില്‍ ആക്കി മാറ്റി.. ഞാന്‍ എന്ത് പറഞ്ഞു എന്നത് കേള്‍ക്കാതെ ചില കഴുതകള്‍ ഇതെടുത്തു എന്റെ തലയില്‍ വെച്ച്..

ഈ വിഷയത്തില്‍ ഷോയിലെ രണ്ട് പേരുടെ കാര്യമാണ് ഞാന്‍ പറഞ്ഞത്.. അല്ലാതെ ഏഷ്യാനെറ്റിനെ കുറിച്ചോ ബിഗ് ബോസ്സിനെ കുറിച്ചോ ആയിരുന്നില്ല.. ഈ വിഷയത്തില്‍ ഹോട്ട് സ്റ്റാറും ഏഷ്യാനെറ്റും ഏറ്റവും മികച്ച രീതിയില്‍ നടപടി എടുത്തു.. തലപ്പത്തുള്ള ഈ രണ്ട് പേരെയും പുറത്താക്കി..ഈ സീസണ്‍ പ്രോമോ മുതല്‍ ശ്രദ്ധിച്ചാല്‍ എത്രത്തോളം മികച്ച രീതിയില്‍ ആണ് ബിഗ് ബോസ്സ് ടീം പണിയെടുക്കുന്നതെന്ന് പ്രേക്ഷകര്‍ക്ക് മനസ്സിലാകും..

ഇനി വലിഞ്ഞു കയറി ചെല്ലാന്‍ എന്റെ ഭാര്യ വീടല്ല ബിഗ് ബോസ്സ് ഹൗസ്.. 150കോടി മുടക്കി ജിയോ ഹോട്സ്റ്റര്‍ ചെയ്യുന്ന ഒരു ഷോയില്‍ അവര്‍ എന്നെ വിളിച്ചത് എന്റെ വിമര്‍ശനം സത്യാമായിരുന്നു എന്നത് കൊണ്ടും എനിക്ക് ബിഗ് ബോസ്സ് പ്രേക്ഷകര്‍ക്കിടയില്‍ ഉള്ള സ്വീകാര്യതയും കൊണ്ടാണെന്നു ഈ വിമര്‍ശന കുരു പൊട്ടികള്‍ തിരിച്ചറിയുക..

ഇനി ഏറ്റവും പ്രധാനപെട്ട കാര്യം വിമര്‍ശനം ഉന്നയിക്കുന്നത് കൂടുതല്‍ മെച്ചപ്പെടാന്‍ ആണ്.. ഞാന്‍ മുഖ്യമന്ത്രിയെ വിമര്‍ശിക്കുന്നത് ജനങ്ങള്‍ക്ക് കൂടുതല്‍ നേട്ടം കിട്ടാന്‍ ആണ്..വയനാട്ടില്‍ ഉയരുന്ന ടൌണ്‍ ഷിപ്പിന് എന്റെ വിമര്‍ശനവും ഒരു കാരണമായിട്ടുണ്ട്..അത് കൊണ്ട് നാളെ ഞാന്‍ മുഖ്യമന്ത്രി ആയാല്‍ പണ്ട് മുഖ്യമന്ത്രിയെ വിമര്‍ശിച്ചു നടന്നിട്ട് ദാ വലിഞ്ഞു കയറി മുഖ്യമന്ത്രി കസേരയില്‍ ഇരിക്കുന്നു എന്നൊരു വിഡ്ഢി പറഞ്ഞാല്‍ എന്ത് തോന്നും..

ലാലേട്ടന്റെ അല്ലെങ്കില്‍ മമ്മൂക്കയുടെ മോശം പടം വരുമ്പോള്‍ കുറ്റം പറയുന്ന മലയാളി നല്ല സിനിമ പോയി കാണും..സച്ചിനും, ധോണിയും, കോലിയും മോശമായി കളിച്ചാല്‍ നമ്മള്‍ കുറ്റം പറയും..എനിക്ക് കിട്ടിയ നേട്ടങ്ങള്‍ എന്റെ പരിശ്രമം, ക്ഷമ, കഴിവ്, ക്രാന്ത ദര്‍ശനികത ഇവയൊക്കെ കൊണ്ട് ഞാന്‍ നേടി എടുത്തതാണ്.. അത് ജനങ്ങള്‍ തിരിച്ചറിഞ്ഞത് കൊണ്ടാണ് അവരെന്നെ സ്‌നേഹിക്കുന്നതും..അപ്പൊ 12ന് സിനിമ കാണാന്‍ മറക്കണ്ട.

Ads by Google
Ads by Google
LATEST NEWS
TRENDING NOW