Wednesday, March 11, 2026 Last Updated 6 Min 17 Sec ago English Edition
Todays E paper
Ads by Google
Tuesday 09 Sep 2025 04.31 PM

ഷവർമ കഴിച്ചതിനു പിന്നാലെ ഛർ‌ദി ; കാസര്‍ഗോഡ് പതിനഞ്ചോളം വിദ്യാർഥികൾ ആശുപത്രിയിൽ

നബിദിന ആഘോഷങ്ങള്‍ക്കുശേഷം ഹോട്ടലില്‍ നിന്ന് ഷവര്‍മ്മ കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.
uploads/news/2025/09/799995/3.gif
photo; representative image

കാസര്‍ഗോഡ് : ഹോട്ടലില്‍ നിന്ന് ഷവര്‍മ കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ. വിദ്യാര്‍ഥികള്‍ക്കാണ് ഭക്ഷ്യവിഷബാധ ഏറ്റത്. സംഭവത്തില്‍ 14 വിദ്യാര്‍ഥികള്‍ ചികിത്സയിലാണ്. കാസര്‍ഗോഡ്പള്ളിക്കര പൂച്ചക്കാട് ആണ് സംഭവം. അസ്വസ്ഥതകള്‍ അനുഭവപ്പെട്ട 14 പേരാണ് ആശുപത്രിയില്‍ ചികിത്സ തേടിയത്. ഇവരില്‍ നാലുപേരെ അഡ്മിറ്റാക്കി. പത്തുപേര്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്.

നബിദിന ആഘോഷങ്ങള്‍ക്കുശേഷം ഹോട്ടലില്‍ നിന്ന് ഷവര്‍മ്മ കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. നബിദിന ആഘോഷങ്ങളുടെ ഭാഗമായി പള്ളിക്കമ്മിമ്മിറ്റി ഭക്ഷണം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഭക്ഷണം തികയാതെ വന്നപ്പോള്‍ 15 ഷവര്‍മ്മ തൊട്ടടുത്തുള്ള ഹോട്ടലില്‍ നിന്ന് വാങ്ങി. ഇത് കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയുണ്ടായത്.

ഭക്ഷ്യവിഷബാധയേറ്റവരില്‍ 13 പേര്‍ പെണ്‍കുട്ടികളാണ്. ഷവര്‍മ്മയ്ക്കായി ഉപയോഗിച്ചത് പഴയ ഇറച്ചിയാണെന്ന് ഹോട്ടല്‍ നടത്തിപ്പുകാര്‍ സമ്മതിച്ചതായി പള്ളിക്കമ്മിറ്റി അംഗങ്ങള്‍ പറഞ്ഞു. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം നടത്താന്‍ കഴിയില്ലെന്നും സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചതായും ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

Ads by Google
Ads by Google
TRENDING NOW