Thursday, March 12, 2026 Last Updated 46 Min 18 Sec ago English Edition
Todays E paper
Ads by Google
Tuesday 09 Sep 2025 04.27 PM

ദോഹയെ വിസ്‌മയഭരിതമാക്കി ഇന്റർനാഷണൽ ഡിസൈനർ ലീഗ്ഫാഷൻ ഷോ

uploads/news/2025/09/799993/kf.jpg

ദോഹ: നിറവിന്യാസങ്ങളുടെയും വ്യത്യസ്തതകളുടെയും സൗന്ദര്യങ്ങളിലേക്ക് ആസ്വാദകരെ വിസ്മയഭരിതമാക്കിയ
ഫാഷൻഷോശ്രദ്ധേയമായി.ഇന്റർനാഷണൽ ഡിസൈനർ ലീഗ് (IDL) സീസൺ 4 ആൻഡ് ഏഷ്യ ഫെയിം അവാർഡുകൾക്കായി ദോഹയിലെ പുൾമാൻ ഹോട്ടലിൽ നടന്ന ഫാഷൻ ഷോയിൽ നാല്പതോളം മത്സരാർത്ഥികളാണ് വെളിച്ചം തുടുപ്പിച്ച റാമ്പിലൂടെ നടന്നത്.

ആധുനിക ജീവിതത്തിന്റെ മുഖ്യമുഖമുദ്രയായ ഫാഷൻ രംഗത്ത് സ്വന്തം സിദ്ധികളും വൈഭവങ്ങളും കൊണ്ടു വിസ്‌മയം വിരിയിച്ച
റാമോൺ സാർമിയന്റോയുടെ റോസബെല്ല, ഇസ്റ്റിറ്റ്യൂട്ടോ ഡി മോഡ ബർഗോ (ഫാഷൻ ഇൻസ്റ്റിറ്റ്യൂട്ട്), പല്ലവിയുടെ വൈബ്രന്റ് ഹ്യൂസ്, വിധി താക്കർ ശുക്ലയുടെ വിഡ്‌സ് ഇൻ വോഗ്, മന്നായ് ഹോംസിന്റെ സിഗ ഡിസൈൻ എന്നിവയുൾപ്പെടെയുള്ള അന്താരാഷ്ട്ര ഡിസൈനർമാർരൂപകൽപനചെയ്തഅനന്തവൈവിധ്യംനിറഞ്ഞവർണ്ണ സങ്കലന മായിമാറിയ ഫാഷൻ ഷോയിൽ വിവിധ രാജ്യങ്ങളിലെ സ്ഥാനപതിമാരും നയതന്ത്ര ഉദ്യോഗസ്ഥരുമുൾപ്പെടെ പ്രമുഖർ
ക്ഷണിക്കപെട്ട അതിഥികളായിരുന്നു.

ഇന്റർനാഷണൽ ഡിസൈനർ ലീഗിന്റെ സ്ഥാപകനും ക്യൂറേറ്ററുമായ സുൽഫിക്കർ അലി, പ്രശസ്ത ഫാഷൻ കൊറിയോഗ്രാഫർ ദാലു കൃഷ്ണദാസ്, എൽഇ എക്‌സ്‌പെർട്ട്സ് ഇവന്റ്സിനെ പ്രതിനിധി . മൻസൂർ ഇഎ, റിഹാബ് മീഡിയ ഇവന്റസ് മാനേജിങ് ഡയറക്ട്ടർ ഷാഫി പാറക്കൽ, അൾട്ടിമേറ്റ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ സിഇഒ ശക്തിവേൽ മഗലിംഗംഎന്നിവരുടെ സംഘാടനത്തിലാണ് ഫാഷൻഷോ അരങ്ങേറിയത്. സുസുക്കിയായിരുന്നു

ഫാഷൻ ഷോ യുടെ ടൈറ്റിൽ സ്പോൺസർ.മാൾട്ട അംബാസഡർ സൈമൺ പുള്ളിസിനോ, ഫിലിപ്പീൻസ് അംബാസഡർ മർഡോമെൽ സെലോ മെലിക്കോർ, റൊമാനിയ അംബാസഡർ നിക്കൂസർ ഡാനിയേൽ തനസെ, മൊസാംബിക്ക്‌ അംബാസഡർ ഐസക് മസാംബി, വിയറ്റ്നാം അംബാസഡർ ന്യൂയെൻ ഹുയ് ഹീപ്പ്, മധ്യ ആഫ്രിക്കയുടെ അംബാസഡർ ഹമ്മൂദി ചെക്ക്, ടാൻസാനിയ അംബാസഡറുടെ ഭാര്യ സുബേദ, ഗാംബിയ അംബാസഡറുടെ ഭാര്യ ഭൗമി, ഹംഗറി, ഇന്തോനേഷ്യ, റഷ്യ, ഫിലിപ്പീൻസ്, ഗാംബിയ, ഗിനിയ എന്നിവിടങ്ങളിൽ നിന്നുള്ള നയതന്ത്രജ്ഞരും പങ്കെടുത്തു.

പ്രശസ്ത കലാകാരനും സാംസ്കാരിക രക്ഷാധികാരിയുമായ ഫർഹാൻ അൽ ഷെയ്ഖ് അൽ സയീദ്, മോൾഡോവ അംബാസഡറുടെ ഭാര്യയും എഎഫ്‌സിഡി സെക്രട്ടറി ജനറലുമായ റോഡിക്ക ഗ്രിഗോറിറ്റ, ഇന ഡിസികുസർ, നതാലിയ കുർമോനോവ, ലൈല അല്ലൗയി,
ഫീനിക്സ് ഡോങ് എന്നിവർ പരിപാടിയിൽ സന്നിഹിതരായിരുന്നു.

ഷഫീക്ക്‌ അറക്കൽ

Ads by Google
Tuesday 09 Sep 2025 04.27 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW