Tuesday, March 17, 2026 Last Updated 10 Min 25 Sec ago English Edition
Todays E paper
Ads by Google
Tuesday 09 Sep 2025 09.32 AM

' ദൈവകൃപയാല്‍ ഞാന്‍ സുഖമായിരിക്കുന്നു' ; വ്യാജ അപകട വാര്‍ത്തയില്‍ പ്രതികരിച്ച് കാജല്‍ അഗര്‍വാള്‍

and, safe

തനിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വ്യാജ അപകട വാര്‍ത്തയില്‍ പ്രതികരിച്ച് നടി കാജല്‍ അഗര്‍വാള്‍. ഒരു റോഡ് അപകടത്തില്‍ താന്‍ മരിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് നടിയുടെ പ്രതികരണം.

'ഞാന്‍ ഒരു അപകടത്തില്‍പ്പെട്ടുവെന്നും ഇപ്പോള്‍ ജീവിച്ചിരിപ്പില്ലെന്നും അവകാശപ്പെടുന്ന ചില അടിസ്ഥാനരഹിതമായ വാര്‍ത്തകള്‍ ഞാന്‍ കണ്ടു. സത്യം പറഞ്ഞാല്‍, അത് വളരെ രസകരമാണ്, കാരണം അത് അസത്യമാണ്. ദൈവകൃപയാല്‍, ഞാന്‍ പൂര്‍ണ്ണമായും സുഖമായിരിക്കുന്നു, സുരക്ഷിതയാണ്, എന്ന് നിങ്ങള്‍ക്കെല്ലാവര്‍ക്കും ഉറപ്പ് നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അത്തരം തെറ്റായ വാര്‍ത്തകള്‍ വിശ്വസിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്ന് ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു. പകരം നമുക്ക് പോസിറ്റീവിലും സത്യത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാം'' , കാജല്‍ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍ കുറിച്ചു.

and, safe

അതേസമയം വിഷ്ണു മഞ്ചു നായകനായി എത്തിയ ' കണ്ണപ്പ' ആണ് കാജല്‍ അഗര്‍വാള്‍ അഭിനയിച്ച് ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. ' ദി ഇന്ത്യന്‍ സ്റ്റോറി', ' ഇന്ത്യന്‍ 3', ' രാമായണം' എന്നിവയാണ് നടിയുടെ വരാനിരിക്കുന്ന ചിത്രങ്ങള്‍.

Ads by Google
Ads by Google
LATEST NEWS
TRENDING NOW