Tuesday, March 17, 2026 Last Updated 2 Min 50 Sec ago English Edition
Todays E paper
Ads by Google
Tuesday 17 Mar 2026 03.05 PM

ഹോര്‍മോണല്‍ ഷിഫ്റ്റ് വന്നു, പാര്‍ട്ടികള്‍ കുറച്ചു, വേദന കുറേയുണ്ട്; നാല്‍പ്പതുകളിലെ ബുദ്ധിമുട്ടുകളെക്കുറിച്ച് തുറന്നു പറഞ്ഞ് രഞ്ജിനി

about, life

പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട അവതാരകയാണ് രഞ്ജിനി ഹരിദാസ്. ഇപ്പോള്‍ ടിവി ഷോകളില്‍ നിന്നെല്ലാം രഞ്ജിനി ഹരിദാസ് മാറി നില്‍ക്കുകയാമെങ്കിലും യൂട്യൂബില്‍ താരം സജീവമാണ്. ഇന്റര്‍വ്യു ഷോകളും യൂട്യൂബ് വ്ളോഗുകളും എല്ലാം സ്ഥിരം ചെയ്യുന്നുണ്ട്. തന്റെ നാല്പതുകളെക്കുറിച്ച് പറയുകയാണ് രഞ്ജിനി ഇപ്പോള്‍. ഗായകരായ അമൃത സുരേഷ്, അഭിരാമി സുരേഷ് എന്നിവരുമായി നടത്തിയ സംഭാഷണത്തിനിടെയാണ് പ്രായമാകുന്നതിനനുസരിച്ച് ഒരു സ്ത്രീയുടെ ശരീരത്തില്‍ സംഭവിക്കുന്ന വലിയ മാറ്റങ്ങളെക്കുറിച്ച് രഞ്ജിനി മനസ്സ് തുറന്നത്. മുപ്പതുകള്‍ കടന്ന് 40-കളിലേക്ക് എത്തുമ്പോള്‍ വലിയ രീതിയിലുള്ള ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ സംഭവിക്കുമെന്ന് രഞ്ജിനി പറയുന്നു.

'മുപ്പതൊക്കെ എന്തൊരു ചെറുപ്പമാണെന്നോ. 43 എത്തുമ്പോള്‍ നല്ല രസമായിരിക്കും. എനിക്ക് ആകെയുള്ള പ്രശ്‌നം കുറച്ച് ഫിസിക്കല്‍ പെയിന്‍ ആണ്. 38-40 ആകുമ്പോള്‍ ഒരു ഹോര്‍മോണല്‍ ഷിഫ്റ്റ് വരും. ആള്‍ക്കാരെ കൊല്ലാന്‍ തോന്നും, ചിലര്‍ക്ക് ഡിപ്രഷന്‍ വരും. ബയോളജിക്കലി ആ ഘട്ടം വളരെ ബുദ്ധിമുട്ടാണ്. എനിക്ക് നേരത്തെ തന്നെ ജോയിന്റ്‌സ് വളരെ മോശമാണ്. ആ വേദന കുറേയുണ്ട്. നാല്‍പതാകുമ്പോള്‍ റിക്കവറി സമയം കൂടുതലാണ്.

ഞാന്‍ ഒരുപാട് പാര്‍ട്ടി ചെയ്യുന്ന ആളാണ്. അതൊക്കെ കണ്‍ട്രോള്‍ ചെയ്യണം. ഉറക്കം പ്രധാനമാകും. നേരത്തെ എന്തും കഴിക്കാമായിരുന്നു. ഇപ്പോള്‍ എന്ത് കഴിക്കുന്നു എന്നതില്‍ ശ്രദ്ധ കൊടുക്കണം. പെരിമെനോപോസിലക്ക് കടക്കുന്ന ഘട്ടം. അടുത്ത അഞ്ച് പത്ത് വര്‍ഷത്തിനുള്ളില്‍ പിരീയഡ്‌സ് നില്‍ക്കുന്ന സമയം. അവിടെയാണ് ഞാന്‍. ചൂട് കൂടും. ബീച്ചില്‍ പോകാന്‍ ഇഷ്ടമുള്ളയാളായിരുന്നു ഞാന്‍. എന്നാലിപ്പോള്‍ തണുപ്പുള്ള സ്ഥലങ്ങളില്‍ മാത്രമാണ് പോകാറുള്ളത്,' രഞ്ജിനി ഹരിദാസ് പറഞ്ഞു.

Ads by Google
Ads by Google
TRENDING NOW