Saturday, March 14, 2026 Last Updated 48 Min 55 Sec ago English Edition
Todays E paper
Ads by Google
Monday 08 Sep 2025 02.03 PM

അപ്രത്യക്ഷമാകുകയും പ്രത്യക്ഷപ്പെടുകയും ചെയ്യുന്ന അത്ഭുത തടാകം ഇതാണ്

lake, loughareema

ന്ന നില്‍പ്പില്‍ അപ്രത്യക്ഷമാകുന്ന ഒരു തടാകത്തെക്കുറിച്ച് ആരെങ്കിലും കേട്ടിട്ടുണ്ടോ? പറഞ്ഞുവരുന്നത് വടക്കന്‍ അയര്‍ലന്‍ഡിലെ ആന്‍ട്രിം പ്രവിശ്യയിലെ ലൗഘരീമ എന്ന തടാകത്തെക്കുറിച്ചാണ്. ഏറെ വ്യത്യസ്തതകളുള്ള ഒട്ടേറെ ജലാശയങ്ങള്‍ ലോകത്തിന്റെ പലഭാഗത്തും നിലനില്‍ക്കുന്നുണ്ടെങ്കിലും ലൗഘരീമ നിന്നെല്ലാം വേറിട്ടു നില്‍ക്കുന്നത് സ്വന്തമായി ഒരു മാന്ത്രിക വിദ്യ വശമുള്ളതുകൊണ്ടാണ്. അതെ! നിന്ന നില്‍പ്പില്‍ അപ്രത്യക്ഷമാകാനും തിരികെ പ്രത്യക്ഷപ്പെടാനും സാധിക്കുന്ന തടാകമാണിത്. ഈ പ്രത്യേകത കൊണ്ടുതന്നെ 'ദ വാനിഷിങ് ലേക്ക്' അഥവാ അപ്രത്യക്ഷമാകുന്ന തടാകം എന്നാണ് പ്രദേശവാസികളുടെ ഇടയില്‍ ഇതിന്റെ വിളിപ്പേര്.

ദിവസത്തിന്റെ ആരംഭത്തില്‍ ഈ തടാകം വെള്ളം നിറഞ്ഞ നിലയില്‍ കാണപ്പെട്ടേക്കാം. എന്നാല്‍ ഉച്ചയാവുമ്പോഴേക്കും ചിലപ്പോള്‍ തടാകം പൂര്‍ണമായും വെള്ളം വറ്റിയ നിലയില്‍ ശൂന്യമായിരിക്കും. വര്‍ഷങ്ങളായി ഈ പ്രതിഭാസം ശാസ്ത്രജ്ഞരെയും ഗവേഷകരെയും അമ്പരപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഇതിനു പിന്നിലെ ശാസ്ത്രീയ വശങ്ങളെ കുറിച്ചുള്ള സൂചനകള്‍ പഠനത്തിലൂടെ ലഭിച്ചിട്ടുണ്ടെങ്കിലും വിചിത്ര തടാകവുമായി ചുറ്റിപ്പറ്റി പ്രദേശവാസികള്‍ക്കിടയില്‍ ചില പ്രേത കഥകളും നിലനില്‍ക്കുന്നുണ്ട്.

പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഏതോ ഘട്ടത്തില്‍ കുറച്ച് ആളുകള്‍ ഒരു രാത്രി കുതിരവണ്ടിയില്‍ വാനിഷിങ് തടാകം കടക്കാന്‍ ശ്രമിച്ചിരുന്നു എന്നാണ് ഇവര്‍ കരുതുന്നത്. ജലനിരപ്പ് അധികമായതിനാല്‍ കുതിരകളടക്കം വെള്ളത്തില്‍ മുങ്ങി മരണപ്പെട്ടു. നാടോടിക്കഥകള്‍ അനുസരിച്ച് ഈ കുതിരകളും അതില്‍ സഞ്ചരിച്ചിരുന്നവരും തടാകത്തിനു സമീപം ഉണ്ടെന്നാണ് വിശ്വാസം. തടാകം നിറഞ്ഞുനില്‍ക്കുന്ന രാത്രികളിലാണ് അവരുടെ അവരുടെആത്മാക്കള്‍ വിഹരിക്കുന്നത്. എന്നാല്‍ ഇതൊന്നുമല്ല മറിച്ച് തടാകത്തിനുള്ളിലെ നീരൊഴുക്ക് സംവിധാനമാണ് പൊടുന്നനെ വെള്ളത്തെ അപ്രത്യക്ഷമാക്കുന്നതെന്ന സൂചനയാണ് ഗവേഷകര്‍ക്ക് ലഭിച്ചിട്ടുള്ളത്.

തടാകത്തിനു ചുറ്റും ചതുപ്പു നിലമാണ്. മൂന്ന് അരുവികളാണ് ലൗഘരീമ തടാകത്തിലേക്ക് ഒഴുകിയെത്തുന്നത്. വെള്ളം പുറത്തേക്ക് പോകാന്‍ തടാകത്തിന്റെ അടിത്തട്ടില്‍ എവിടെയോ ഒരു ചാലുണ്ട്. ഇനിയും കൃത്യമായി വിശദീകരിക്കപ്പെടാനാവാത്ത കാരണങ്ങള്‍കൊണ്ട് ഈ ചാലിലൂടെയുള്ള വെള്ളത്തിന്റെ ഒഴുക്ക് ഇടയ്ക്ക് തടസ്സപ്പെടുകയും അല്പ സമയത്തിന് ശേഷം തടസ്സം നീങ്ങുകയും ചെയ്യുന്നു.തടാകത്തിനുള്ളിലെ ജലം പെട്ടെന്ന് ഇല്ലാതാവുന്നതിന്റെ കാരണവും ഇതുതന്നെയാണ്. തടാകത്തില്‍ നിന്നുള്ള ജലം ഭൂഗര്‍ഭചാലിലൂടെ രണ്ടര കിലോമീറ്റര്‍ അകലെയുള്ള കാരി നദിയിലെ ഒരു വലിയ നീരുറവയിലേക്കാണ് എത്തുന്നത്. ഈ ചാല്‍ എപ്പോഴൊക്കെ പ്രവര്‍ത്തനക്ഷമാകുന്നു എന്ന കാര്യത്തിലാണ് കൃത്യമായ നിഗമനങ്ങളില്‍ എത്തിച്ചേരാന്‍ സാധിക്കാത്തത്.

എന്നാല്‍ അത് പ്രവര്‍ത്തനസജ്ജമാകുന്ന സമയങ്ങളിലെല്ലാം വലിയ അളവില്‍ തന്നെ വെള്ളം പുറന്തള്ളാനുള്ള ശക്തിയും ഉണ്ടാകും. തടാകത്തിലേക്ക് എത്തുന്ന മൂന്ന് അരുവികളിലെ ജലത്തിനുള്ളിലും ഏതെങ്കിലും തരത്തിലുള്ള അവശിഷ്ടങ്ങള്‍ ഉള്‍പ്പെടുന്നുണ്ടാവാം എന്നതാണ് ഗവേഷകര്‍ അനുമാനിക്കുന്നത്. ഇവ നേരെ തടാകത്തിന്റെ അടിത്തട്ടിലേക്കാണ് നീങ്ങുന്നത്. ഇതിന്റെ അളവ് കൂടുന്നതനുസരിച്ച് ചാല്‍ അടഞ്ഞുപോകും. അതോടെ തടാകത്തിലെ ജലനിരപ്പ് വളരെ പെട്ടെന്ന് വര്‍ദ്ധിക്കുന്നു. ഇങ്ങനെ ജലനിരപ്പ് ഉയരുന്നതനുസരിച്ച് അതിന്റെ മര്‍ദം മൂലം അവശിഷ്ടങ്ങള്‍ ചാലിലൂടെ തന്നെ പുറന്തള്ളപ്പെട്ട് വീണ്ടും ജലത്തിന്റെ ഒഴുക്ക് പുനഃസ്ഥാപിക്കപ്പെടുകയും തടാകം ശൂന്യമാവുകയുമാണ് ചെയ്യുന്നത് എന്നാണ് ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW