-->
ഓരോ മനുഷ്യന്റെ ഇഷ്ട ഭക്ഷണങ്ങള്‍ വ്യത്യസ്തമായിരിക്കും. ചിലര്‍ക്ക് എരിവും പുളിയുമാണ് ഇഷ്ടമെങ്കില്‍ മറ്റുചിലര്‍ക്ക് മധുരത്തോടോ ഉപ്പിനോട് ആര്‍ക്കും പ്രിയം. എന്നാല്‍ ചില ആളുകള്‍ മധുരവും എരിവും ഒരുപോലെ കഴിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്. ഇതിന് ഉദാഹരണമാണ് പഴംപൊരിയും ബീഫും. ഏതായാലും ഇതിലും വ്യത്യസ്തമായ ഒരു കോമ്പിനേഷനാണ് ഇപ്പോള്‍ വൈറലാകുന്നത്. ഇംഗ്ലണ്ടില്‍ നിന്നുള്ള യുവാവാണ് ഭക്ഷണത്തില്‍ ഈ അതിവിചിത്രമായ കോംപിനേഷന്‍ പരീക്ഷിച്ചത്.
കെഎഫ്‌സി ബര്‍ഗറിനൊപ്പം ജിലേബി കൂട്ടിയാണ് യുവാവ് കഴിച്ചത്. താന്‍ ഓണ്‍ലൈനില്‍ കണ്ടിട്ടാണ് ഇങ്ങനെ ഒരു ഫുഡ് കോംപിനേഷന്‍ പരീക്ഷിക്കുന്നത് എന്ന് വീഡിയോയില്‍ യുവാവ് പറയുന്നുണ്ട്. ഇതിനായി യുവാവ് ഒരു കടയില്‍ കയറി ഓറഞ്ച് നിറത്തിലുള്ള ജിലേബി വാങ്ങുന്നത് കാണാം. പിന്നാലെ കെഎഫ്‌സിയില്‍ പോയി ബര്‍ഗര്‍ വാങ്ങുന്നതും കാണാം. ശേഷം ജിലേബി ബര്‍ഗറിന്റെ അകത്ത് വച്ച് കഴിക്കുന്നതാണ് കാണുന്നത്. 'ജലേബി െ്രെഫഡ് ചിക്കന്‍ ബര്‍ഗര്‍' പരീക്ഷിച്ചു നോക്കുന്നു എന്ന് വീഡിയോയുടെ കാപ്ഷനില്‍ എഴുതിയിരിക്കുന്നതും കാണാം.
കാനഡയിലെ കാല്‍ഗറിയിലുള്ള ഒരു ഫാസ്റ്റ് ഫുഡ് റെസ്‌റ്റോറന്റ് 'ജലേബി ബേബി െ്രെഫഡ് ചിക്കന്‍ സാന്‍ഡ്‌വിച്ച്' ആരംഭിച്ചതുമുതല്‍ അത്തരമൊരു കോമ്പിനേഷന്‍ ഇന്റര്‍നെറ്റില്‍ വൈറലാണ്. എന്നാല്‍, തനിക്കത് കഴിക്കാന്‍ സാധിച്ചില്ലെന്നും അതിനാലാണ് ഇത്തരത്തില്‍ ഒരു പരീക്ഷണം നടത്തുന്നത് എന്നും യുവാവ് പറയുന്നുണ്ട്. ജിലേബിയും ബര്‍ഗറും ഒരുമിച്ച് കഴിക്കുന്നത് ശരിക്കും നല്ലതാണ് എന്നും നല്ല കോംപിനേഷന്‍ ആണെന്നുമാണ് യുവാവിന്റെ അഭിപ്രായം. അതേസമയം, വീഡിയോയുടെ കമന്റില്‍ പലര്‍ക്കും ഇത് അംഗീകരിക്കാനായില്ല. ഇങ്ങനെ ഒരു പരീക്ഷണം വേണ്ടായിരുന്നു എന്നാണ് പലരുടേയും അഭിപ്രായം. എന്നാല്‍, അതേസമയം തന്നെ ഇത് കൊള്ളാമായിരിക്കും എന്ന് അഭിപ്രായപ്പെട്ടവരും ഉണ്ട്.