Saturday, March 14, 2026 Last Updated 10 Min 1 Sec ago English Edition
Todays E paper
Ads by Google
Sunday 07 Sep 2025 08.29 AM

ഹോ... എന്താ രുചി, അവിശ്വസനീയം: ഓണസദ്യയെ പ്രശംസിച്ച് ഫ്രഞ്ച് യുവതി

french, woman, onasadya

കേരളക്കരമുഴുവന്‍ ഇപ്പോള്‍ ഓണാഘോഷത്തിന്റെ മൂഡിലാണ്. ഓണം കഴിഞ്ഞെങ്കിലും പല വീടുകളിലും സദ്യയുടെ റോള്‍ തീര്‍ന്നിട്ടില്ല. കാരണം അത്രയേറെ വിഭവങ്ങളാണ് സദ്യയ്ക്ക് തയ്യാറാക്കുന്നത്. മലയാളികള്‍ മാത്രമല്ല മറ്റുരാജ്യക്കാരും നമ്മുടെ ഓണസദ്യയെ പ്രശംസിച്ച് രംഗത്തെത്തിയ വാര്‍ത്ത കേട്ടിട്ടുണ്ടാകും. ഇപ്പോഴിതാ ഓണസദ്യയുടെ രുചിക്ക് ഒരു ഫ്രഞ്ച് ആരാധിക കൂടി ഉണ്ടായിരിക്കുകയാണ്. ദില്ലിയില്‍ നിന്നും സദ്യ കഴിച്ച വിദേശിയായ യുവതി സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്ത പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത്.

ജൂലിയ ചൈഗ്‌നോ എന്ന യുവതിയാണ് പോസ്റ്റ് ഷെയര്‍ ചെയ്തിരിക്കുന്നത്. എങ്ങനെയാണ് എല്ലാതരം സംസ്‌കാരങ്ങളെയും ആളുകള്‍ ചേര്‍ത്ത് നിര്‍ത്തുന്നത് എന്നും അങ്ങനെ ചേര്‍ത്ത് നിര്‍ത്തുന്നത് എത്ര മനോഹരമാണ് എന്നും കാണിക്കുന്നതാണ് ജൂലിയയുടെ പോസ്റ്റ്. മാത്രമല്ല, വ്യത്യസ്തമായ വിഭവങ്ങള്‍ക്ക് പേരുകേട്ട രാജ്യമാണ് ഇന്ത്യ. അതില്‍ കേരളത്തില്‍ നിന്നുള്ള ഓണസദ്യയും പ്രശസ്തം തന്നെ. ഒരുപാട് ആരാധകരുണ്ട് ഓണസദ്യയ്ക്ക്. എന്തായാലും, ജൂലിയ ചോദിക്കുന്നത് ഇത്രയും വര്‍ഷം ഇന്ത്യന്‍ ഭക്ഷണം കഴിക്കാതെ താനെങ്ങനെ അതിജീവിച്ചു എന്നാണ്. ജൂലിയ ഷെയര്‍ ചെയ്തിരിക്കുന്ന പോസ്റ്റില്‍ ഒരു ഇലയിട്ട് സദ്യ വിളമ്പിയിരിക്കുന്നത് കാണാം.

'ഇന്ത്യന്‍ ഭക്ഷണമില്ലാതെ എന്റെ ജീവിതത്തിലെ 20 വര്‍ഷം ഞാന്‍ എങ്ങനെ അതിജീവിച്ചു എന്നെനിക്കറിയില്ല! ഇന്ന് ആദ്യമായി ഞാന്‍ ഓണസദ്യ കഴിച്ചു. പുതിയതും വ്യത്യസ്തവുമായ നിരവധി രുചികള്‍ അതിലുണ്ടായിരുന്നു. ഈ രുചികള്‍ അവിശ്വസനീയം തന്നെയാണത്. വളരെയധികം ഭക്ഷണം ഞാന്‍ കഴിച്ചു. പക്ഷേ അതില്‍ ഒട്ടും കുറ്റബോധമില്ല, ജീവിതം മനോഹരമാണ്. ഇനി കുറച്ച് നേരം ഉറങ്ങാം' എന്ന കുറിപ്പും ജൂലിയ പോസ്റ്റിന് താഴെ പങ്കുവച്ചിട്ടുണ്ട്.

Ads by Google
Sunday 07 Sep 2025 08.29 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW