Saturday, March 14, 2026 Last Updated 11 Min 31 Sec ago English Edition
Todays E paper
Ads by Google
Saturday 06 Sep 2025 10.13 AM

ശ്മശാനത്തില്‍ നേര്‍ച്ചയായി സമര്‍പ്പിച്ച പാനീയം എടുത്തുകുടിച്ചു: വിനോദ സഞ്ചാരിക്ക് രൂക്ഷ വിമര്‍ശനം

man, burial, site, offering, drink

ശ്മശാനത്തില്‍ നേര്‍ച്ചയായി സമര്‍പ്പിച്ച പാനീയം എടുത്ത് കുടിച്ച് വിനോദ സഞ്ചാരി. ജപ്പാനിലാണ് സംഭവം. പാനീയം കുടിച്ച ഓസ്‌ട്രേലിയന്‍ വിനോദസഞ്ചാരിയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വന്‍ വിമര്‍ശനമാണ് ഉയരുന്നത്. ലോക്കി ജോണ്‍സ് എന്ന ടൂറിസ്റ്റാണ് ഒരു ശവകുടീരത്തിന് മുന്നില്‍ സമര്‍പ്പിച്ച കാന്‍ എടുത്ത് അതിലെ പാനീയം കുടിക്കുന്ന വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. വാനില്‍ സാധാരണയായി പൂര്‍വികര്‍ക്ക് സമര്‍പ്പിക്കുന്ന ഒരു സമ്മാനമായ ആ പാനീയം തുറക്കണമോ എന്ന് തീരുമാനിക്കാന്‍ അയാള്‍ ഒരു നാണയം ടോസ് ചെയ്യുന്നതും വീഡിയോയില്‍ കാണാം. തുടര്‍ന്ന് അയാള്‍ ശവകുടീരത്തിന് മുന്നില്‍ നിന്ന് ഏമ്പക്കം വിടുകയും ചെയ്യുന്നുണ്ട്.

കഴിഞ്ഞ മാസം പോസ്റ്റ് ചെയ്ത ഈ വീഡിയോ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചു പ്രശസ്തി തേടുന്ന വിദേശികള്‍ നാട്ടുകാരെ പ്രകോപിപ്പിക്കുന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ഇതെന്നും ഏതൊരു രാജ്യത്തും പുണ്യസ്ഥലമായിട്ടാണ് ശ്മശാനങ്ങള്‍ കണക്കാക്കുന്നതെന്നും ആളുകള്‍ വീഡിയോയ്ക്ക് താഴെ കുറിച്ചു. അയാളെ ഇനി ഒരിക്കലും ജപ്പാനില്‍ പ്രവേശിപ്പിക്കരുതെന്നും ചിലര്‍ രോഷത്തോടെ പ്രതികരിച്ചു.

ഇതിന് പിന്നാലെ ചൊവ്വാഴ്ച ജപ്പാനിലെ ഓസ്‌ട്രേലിയന്‍ എംബസി ടൂറിസ്റ്റുകള്‍ക്ക് മുന്നറിയിപ്പ് നല്‍കി. ജപ്പാന്‍ സന്ദര്‍ശിക്കുമ്പോള്‍ ഉചിതമായ പെരുമാറ്റം പ്ലാക്കണമെന്ന് എംബസി ഫെയ്‌സ്ബുക്കില്‍ കുവെച്ച പോസ്റ്റില്‍ പറയുന്നു. എന്നാല്‍ ഈ വീഡിയോയെക്കുറിച്ച് നേരിട്ട് പരാമര്‍ശം നടത്തിയിട്ടില്ല. 'ഓസ്‌ട്രേലിയയില്‍ നിന്നുള്ള യാത്രക്കാര്‍ പ്രാദേശിക നിയമങ്ങളും ചട്ടങ്ങളും മാനിക്കുകയും നിരീക്ഷിക്കുകയും ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ജപ്പാനിലെ അധികാരികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു' എന്നും അവര്‍ കുറിച്ചു.

Ads by Google
Saturday 06 Sep 2025 10.13 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW