-->
എൺപതുകളിൽ തെന്നിന്ത്യൻ സിനിമയിൽ തിളങ്ങി നിന്ന ഒരു കൂട്ടം നായികമാരും നായകന്മാരും. ദക്ഷിണേന്ത്യൻ സിനിമയിൽ തങ്ങളുടെ കയ്യൊപ്പു പതിപ്പിച്ച പ്രതിഭകൾ. കരിയറിലെ മത്സരങ്ങളേക്കാൾ ജീവിതത്തിൽ സൗഹൃദത്തിന് പ്രാധാന്യം നൽകി കൊണ്ട് അവർ ആരംഭിച്ച കൂട്ടായ്മയാണ് എയ്റ്റീസ് ക്ലബ്ബ് അഥവാ എവർഗ്രീൻ ക്ലബ്ബ് '80'.
വിശേഷാവസരങ്ങളിലെല്ലാം ഒത്തുകൂടുന്ന ആ ചങ്ങാതിമാർ ഇത്തവണയും പതിവു തെറ്റിച്ചില്ല. കൂട്ടുകാർക്കായി ഓണം സെലിബ്രേഷൻ സംഘടിപ്പിച്ചിരിക്കുകയാണ് നടിമാരായ സുഹാസിനിയും ലിസിയും. കഴിഞ്ഞ പോസ്റ്റിൽ ഒരുപാട് ചിത്രങ്ങൾ എഡിറ്റ് ചെയ്തിരുന്നു. കുടുംബത്തിനും സുഹൃത്തുക്കൾക്കുമൊപ്പമുള്ള ഓണസദ്യ. ലിസ്സിയും ഞാനും അവതാരകയാണ്. സന്തോഷം എന്നായിരുന്നു ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് സുഹാസിനി കുറിച്ചത്.
ശോഭന, രേവതി, പൂർണിമ ഭാഗ്യരാജ്, റഹ്മാൻ, ശരണ്യ, ഗീത, രാധിക ശരത് കുമാർ എന്നിവരെല്ലാം ഓണാഘോഷങ്ങൾക്കു വേണ്ടി എത്തിയിരുന്നു. സംവിധായകൻ മണിരത്നവും ഈ ചങ്ങാതികൂട്ടത്തിനൊപ്പം ഓണം ആഘോഷിച്ചു.‘ഹാപ്പി ഓണം ഡിയർ ഓൾ’ എന്ന അടിക്കുറിപ്പോടെയാണ് ലിസി ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.
താരങ്ങളെല്ലാം കേരളീയ വസ്ത്രം ധരിച്ചാണ് ഓണാഘോഷത്തില്‍ പങ്കെടുത്തത്. പൂക്കളമൊരുക്കുന്നതിന്റെയും സദ്യ കഴിക്കുന്നതിന്റെയുമെല്ലാം ചിത്രങ്ങള്‍ ലിസി പങ്കുവെച്ചിട്ടുണ്ട്. പ്രിയതാരങ്ങളെ ഒന്നിച്ച് കണ്ടതിന്റെ സന്തോഷം ആരാധകരും പങ്കുവെച്ചു.നിരവധിപ്പേരാണ് താരങ്ങള്‍ക്ക് ഓണാശംസകള്‍ നേര്‍ന്നുകെണ്ടെത്തുന്നത്.