-->
നടി, സംവിധായിക, എഴുത്തുകാരി എന്നീ നിലകളിലൊക്കെ ഏറെ പ്രശസ്തയായ താരമാണ് സുഹാസിനി മണിരത്നം. തെന്നിന്ത്യന്‍ ഭാഷകളിലൊക്കെ തിളങ്ങി നില്‍ക്കുന്ന താരത്തിനെ മലയാളികൾ സ്വന്തം വീട്ടിലെ ഒരംഗത്തെ പോലെ ഹൃദയത്തോടെ ചേര്‍ത്തു വയ്ക്കുന്ന താരം കൂടിയാണ് സുഹാസിനി. തമിഴിലെ പ്രമുഖ നടനായ ചാരുഹാസന്റെ മകളായ ഒരു കാലത്ത് മലയാള സിനിമയില്‍ സൂപ്പര്‍ താരപദവി അലങ്കരിച്ചിരുന്ന താരസുന്ദരിയാണ്. ഇന്ന് തമിഴിലെ പ്രമുഖ സംവിധായകനായ മണിരത്‌നത്തിന്റെ ഭാര്യ കൂടിയായ താരം ജീവിതത്തിലും ജോലിയിലും ‘മിടുക്കി’ എന്ന പേരിന് ശരിക്കും അര്‍ഹയാണ്.
സോഷ്യല്‍ മീഡിയയിലും സജീവമായി നിലകൊള്ളുന്ന താരം എല്ലാ വിശേഷങ്ങളും ഫോട്ടോഷൂട്ടുകളും അതിലൂടെ പങ്കിടാറുണ്ട്. പ്രായം അറുപതു കഴിഞ്ഞെങ്കിലും ചുറുചുറുക്കോടെ കരിയറിലും ജീവിതത്തിലും ആഘോഷങ്ങളിലുമൊക്കെ സുഹാസിനി നിറഞ്ഞു നില്‍ക്കാറുണ്ട്. അവതാരകയായും അഭിനേത്രിയായും ഇന്നും തിളങ്ങി നില്‍ക്കുന്ന താരം സ്വകാര്യ ജീവിതത്തിലും അമ്മയെന്ന നിലയിലും ഭാര്യയെന്ന നിലയിലും തന്റെ കടമകളില്‍ നിന്ന് വ്യതിചലിക്കാത്ത കുടുംബിനി കൂടിയാണ്.
ഇപ്പോഴിതാ സമ്പത്തിന്റെയും പ്രശസ്തിയുടെയും നടുവില്‍ നില്‍ക്കുമ്പോഴും ഒരു സാധാരണക്കാരിയെപ്പോലെ വീട്ടിലെ കാര്യങ്ങള്‍ ചെയ്യുന്ന താരത്തിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയിലൂടെ ശ്രദ്ധിക്കപ്പെടുന്നത്. ജോലിക്കാരികളുണ്ടെങ്കിലും തന്റെ വീടിന് മുകളിലുളള ഗ്ലാസ്സ് റൂഫ് ടോപ്പ് വൃത്തിയാക്കുകയാണ് താരം. ‘‘കൂടുതൽ ഗ്ലാസ് മേൽക്കൂര ചിത്രങ്ങൾ...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് താരം വീഡിയോ പങ്കിട്ടിരിക്കുന്നത്.
ഗ്ലാസ് റൂഫിന് മുകളില്‍ കയറി നിന്ന് അതില്‍ വീണിരിക്കുന്ന മഞ്ഞ പൂക്കള്‍ തുടച്ച് നീക്കുന്ന സുഹാസിനിയ്ക്ക് ഇപ്പോഴും ചെറുപ്പത്തിന്റെ ചുറുചുറുക്കുണ്ട്. സാധാരണ ഗതിയില്‍ സിനിമകളിലും ലൈംലൈറ്റിലും തിരക്കുള്ള നടിമാര്‍ ജോലിക്കാരെ നിര്‍ത്തിയാണ് വീട് വൃത്തിയാക്കുന്നത്. എന്നാലിവിടെ ഗ്ലാസ് റൂഫിന് മുകളില്‍ കയറി നിന്ന് വൃത്തിയാക്കുന്ന റിസ്കുള്ള കാര്യം താരം തന്നെയാണ് ചെയ്യുന്നത്. ഗ്ലാസിന് മുകളില്‍ നില്‍ക്കുന്നത് കൊണ്ട് തന്നെ വളരെ കെയര്‍ഫുള്‍ ആയിട്ടാണ് താരം വൃത്തിയാക്കുന്നത്.
വീഡിയോ ശ്രദ്ധിക്കപ്പെട്ടതോടെ ആരാധകരില്‍ പലരും കമന്റുകള്‍ കുറിക്കുന്നുണ്ട്. താരം ഇത്രയധികം റിസ്‌ക് എടുക്കേണ്ട ആവശ്യം സുഹാസിനിയെ പോലെ ഒരാള്‍ക്ക് ഉണ്ടോ എന്നാണ് പല ആരാധകരുടെയും ചോദ്യം. ഭക്ഷണമുണ്ടാക്കാനോ, വീട് വൃത്തിയാക്കാനോ സമയം പോലുമില്ലാത്ത നടിമാര്‍ക്ക് മുന്നില്‍ സുഹാസിനി വേറിട്ട് നില്‍ക്കുന്ന താരത്തിന്റെ വീഡിയോ കൈയടിയോടെയാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. ഈ പ്രായത്തിലും ഇങ്ങനൊക്കെ ചെയ്യാന്‍ അവര്‍ കാണിക്കുന്ന മനസിന് വേണം സല്യൂട്ട് അടിക്കാനെന്നാണ് ആരാധകരുടെ അഭിപ്രായം.
എന്നാല്‍ ‘കാലം പുരോഗമിച്ചതിന് അനുസരിച്ച് എന്തോരം ഉപകരണങ്ങള്‍ മാര്‍ക്കറ്റില്‍ ലഭിക്കും. ഐലൈഫ് റോബോട്ട് ക്ലീനറോ, അല്ലെങ്കില്‍ വാക്വം ക്ലീനര്‍ ഉപയോഗിക്കുകയോ, വാട്ടര്‍ ജെറ്റ് ഉപയോഗിച്ച് കഴുകുകയോ ചെയ്യാമല്ലോ എന്ന് വിമര്‍ശിക്കുന്നവരുമുണ്ട്. പിന്നെ ഒരു സുരക്ഷയും നോക്കാതെ കേറി നിന്ന് ഇങ്ങനെ ചെയ്യേണ്ട ആവശ്യമുണ്ടോ. പണമില്ലാത്തത് കൊണ്ടാണോ സുഹാസിനിയുടെ ഈ സാഹസം’, ഇനി ചിലപ്പോല്‍ ലൈക്കുകള്‍ക്കും കമന്റുകള്‍ക്കും വേണ്ടി ഒരു റീല്‍ ചെയ്തതാണോ ഇത്’എന്നും കമന്റുകളുണ്ട്.