Sunday, March 15, 2026 Last Updated 26 Min 57 Sec ago English Edition
Todays E paper
Ads by Google
Saturday 06 Sep 2025 08.04 AM

ട്രെയിനിംഗ് നല്‍കിയ അതേ ചാറ്റ്‌ബോട്ട് കാരണം ജോലി പോയി: പൊട്ടിക്കരഞ്ഞ് യുവതി

bank, employee, fire, chatbot, replace

പരിശീലനം നല്‍കി സഹായിച്ച് അതേ എഐ ചാറ്റ്‌ബോട്ട് കാരണം തന്റെ ജോലി നഷ്ടപ്പെട്ടുവെന്ന് മുന്‍ ബാങ്ക് ജീവനക്കാരി. ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ ബാങ്കുകളിലൊന്നിലെ മുന്‍ ജീവനക്കാരിയാണ് തന്നെ പിരിച്ചുവിട്ടതായും പകരം എഐ ചാറ്റ്‌ബോട്ടിനെ ആ ജോലി ഏല്പിച്ചതായുമുള്ള വിവരമറിഞ്ഞ് തകര്‍ന്നു പോയത്. കാതറിന്‍ സള്ളിവന്‍ 25 വര്‍ഷമായി കോമണ്‍വെല്‍ത്ത് ബാങ്ക് ഓഫ് ഓസ്‌ട്രേലിയയില്‍ ജോലി ചെയ്തുവരികയായിരുന്നു. ജൂലൈ അവസാനം, ഒരു പുതിയ അക ചാറ്റ്‌ബോട്ട് വന്നതിനനുസരിച്ച് ബാങ്ക് ജീവനക്കാരുടെ എണ്ണം കുറച്ചു. അതോടെയാണ് കാതറിന് തന്റെ ജോലി നഷ്ടപ്പെട്ടത്. അവര്‍ക്ക് മാത്രമല്ല, മറ്റ് 44 ജീവനക്കാരെയും ബാങ്ക് പിരിച്ചുവിട്ടു.

2000 ത്തിലാണ് 62 കാരിയായ കാതറിന്‍ ഈ ബാങ്കില്‍ ജോലിക്ക് ചേര്‍ന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി കസ്റ്റമര്‍ മെസേജിംഗ് ടീമിലാണ് ജോലി ചെയ്യുന്നത്. തന്നെ പിരിച്ചുവിടുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല എന്നാണ് കാതറിന്‍ കരഞ്ഞുകൊണ്ട് യാഹൂ ന്യൂസിനോട് പറഞ്ഞത്. ജൂലൈ 28 നാണ് ബാങ്ക് കാതറിനോട് ഇനി ജോലിക്ക് അവരുടെ ആവശ്യമില്ല എന്ന് അറിയിക്കുന്നത്. 'ഇത്രയും കാലവും വളരെ വിശ്വസ്തതയോടെയാണ് താന്‍ ജോലി ചെയ്തത്. അതിന് തിരിച്ച് തനിക്ക് നന്ദി ലഭിച്ചത് ഇങ്ങനെയാണ്. എന്റെ ഹൃദയവും ആത്മാവും ബിസിനസിനായി സമര്‍പ്പിച്ച ആളാണ് ഞാന്‍. അഭിമാനത്തോടെയാണ് ഞാന്‍ ആ യൂണിഫോം ധരിച്ചത്' എന്ന് കാതറിന്‍ പറയുന്നു.

bumblebee എന്ന സിബിഎ ചാറ്റ്‌ബോട്ടിനെ പരിശീലിപ്പിക്കലായിരുന്നു അവസാനത്തെ കുറച്ച് മാസങ്ങള്‍ കാതറിന്റെ ജോലി. എങ്കിലും തന്റെ ജോലി പോകുമെന്ന് സ്വപ്നത്തില്‍ പോലും താന്‍ കരുതിയിരുന്നില്ല എന്നും കാതറിന്‍ പറയുന്നു. എന്തായാലും പിന്നീട് ബാങ്ക് പിരിച്ചുവിടലില്‍ മാപ്പ് പറയുകയും ജീവനക്കാരെ തിരിച്ചെടുക്കുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ഓഫര്‍ ചെയ്ത തസ്തികകളിലെ പ്രശ്‌നം കാരണം കാതറിനടക്കമുള്ള കുറച്ചുപേര്‍ ഓഫര്‍ സ്വീകരിച്ചില്ല.

Ads by Google
Saturday 06 Sep 2025 08.04 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW