Saturday, March 14, 2026 Last Updated 6 Min 36 Sec ago English Edition
Todays E paper
Ads by Google
Friday 05 Sep 2025 12.33 PM

മനുഷ്യന് പ്രകൃതിയുമായുള്ള ബന്ധം 60 ശതമാനം കുറഞ്ഞു: പുതിയ പഠനം

nature, connection, human, study

1800 മുതലുള്ള രണ്ടുനൂറ്റാണ്ടിനിടെ മനുഷ്യന് പ്രകൃതിയുമായുള്ള ഇഴയടുപ്പം 60 ശതമാനം കുറഞ്ഞെന്നു വ്യക്തമാക്കുകയാണ് ബ്രിട്ടനിലെ ഡെര്‍ബി സര്‍വകലാശാലാ പ്രൊഫസര്‍ മൈല്‍സ് റിച്ചാഡ്‌സണ്‍. ബ്രിട്ടന്‍ കേന്ദ്രീകരിച്ചായിരുന്നു നേച്ചര്‍ കണക്ടഡ്‌നെസ് വിഭാഗം പ്രൊഫസറായ റിച്ചാഡ്‌സന്റെ പഠനം. പുസ്തകങ്ങളില്‍നിന്ന് പ്രകൃതി, നദി, പുല്ല്, പൂക്കള്‍, പായല്‍, കിളികള്‍ തുടങ്ങിയ പദങ്ങളൊക്കെ അപ്രത്യക്ഷമാകുന്നുവെന്ന് ഇദ്ദേഹം കണ്ടെത്തി. മനുഷ്യന്‍ പ്രകൃതിയില്‍നിന്നകലുന്നതിന്റെ തെളിവായി റിച്ചാഡ്‌സണ്‍ ഇതിനെ കാണുന്നു.

1800 മുതല്‍ 2020 വരെയുള്ള കാലത്തിനിടെ പുസ്തകങ്ങളില്‍നിന്ന് ഇത്തരം പദങ്ങള്‍ ഏറ്റവും കൂടുതല്‍ അപ്രത്യക്ഷമായത് 1990ലാണ്. നഗരവത്കരണം, ചുറ്റുവട്ടത്തെ സ്വാഭാവികപ്രകൃതിയുടെ നാശം, വനശോഷണം, കുട്ടികള്‍ക്ക് പ്രകൃതിയുമായി ഇണങ്ങിജീവിക്കാനുള്ള അവസരമില്ലാതാക്കല്‍ എന്നിവയെക്കുറിച്ചുള്ള 220 വര്‍ഷത്തെ വിവരശേഖരം കംപ്യൂട്ടര്‍ മോഡലുകളുപയോഗിച്ച് പഠിച്ചാണ് റിച്ചാഡ്‌സണ്‍ ഈ നിഗമനത്തിലെത്തിയത്.

ഈ സ്ഥിതി തുടര്‍ന്നാല്‍ മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധം ഇനിയും കുറയുമെന്ന് പഠനം മുന്നറിയിപ്പുനല്‍കുന്നു. അതൊഴിവാക്കാന്‍ ചെറുപ്രായത്തില്‍ത്തന്നെ കുഞ്ഞുങ്ങളെ പ്രകൃതിയുമായി ഇണങ്ങിജീവിക്കാന്‍ പ്രേരിപ്പിക്കുന്നതുള്‍പ്പെടെയുള്ള നയങ്ങള്‍ വേണമെന്ന് പഠനം നിര്‍ദേശിക്കുന്നു. എര്‍ത്ത് ജേണലില്‍ പഠനം പ്രസിദ്ധീകരിച്ചു.

Ads by Google
Friday 05 Sep 2025 12.33 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW