Saturday, March 14, 2026 Last Updated 14 Min 32 Sec ago English Edition
Todays E paper
Ads by Google
Friday 05 Sep 2025 11.53 AM

അപ്രത്യക്ഷമാകുന്ന ഇന്ത്യയിലെ കടല്‍! ആ അത്ഭുത പ്രതിഭാസം നടക്കുന്നത് ഇവിടെ

odisha, vanishing, beach

ഒഡിഷയിലെ ബാലസോര്‍ ജില്ലയിലെ ചാന്ദിപൂര്‍ ബീച്ചാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം നേടുന്നത്. അത്യപൂര്‍വമായ പ്രകൃതിയിലെ ഒരു പ്രതിഭാസമാണ് ഈ ബീച്ചില്‍ സംഭവിക്കുന്നത്. തിരയുള്ള ശക്തി കുറയുമ്പോള്‍ കടല്‍വെള്ളം അകത്തേക്ക് വലിയും ഏകദേശം അഞ്ച് കിലോമീറ്ററോളം കടല്‍ ഉള്ളിലേക്ക് വലിയുകയും ചെയ്യുന്നു. ഈ പ്രതിഭാസം ഉണ്ടാവുമ്പോള്‍ കടലിന്റെ അടിത്തട്ട് നന്നായി കാണാന്‍ കഴിയും. സന്ദര്‍ശകര്‍ക്ക് ഇതിലൂടെ നടക്കാം. ദിവസം രണ്ട് തവണ ഇത് സംഭവിക്കും. എന്നാല്‍ തിരികെ തിരമാലകള്‍ എത്തുന്നത് വമ്പന്‍ ശക്തിയോടെയായിരിക്കും.

ഇത്തരത്തില്‍ നമുക്ക് കാണാന്‍ കഴിയുന്ന സീബെഡില്‍ പല തരത്തിലുള്ള കടല്‍ജീവികളെ കാണാന്‍ കഴിയുമെന്നതാണ് പ്രത്യേകത. സന്ദര്‍ശകര്‍ക്ക് ഇവിടെ കാണാന്‍ കഴിയുന്ന ജീവികളില്‍ ചിലത് ഹോര്‍സ്ഷൂ ക്രാബ്, സ്റ്റാര്‍ ഫിഷ്, സീ അര്‍ച്ചിന്‍സ് എന്നിവയാണ്. ഇതില്‍ ചിലതൊക്കെ വംശനാശ ഭീഷണി നേരിടുന്നവയാണ്.

മാത്രമല്ല മറ്റ് ബീച്ചുകളില്‍ നിന്ന് വ്യത്യസ്തമായി ഇവിടുത്തെ ബീച്ചിലെ വെള്ളം ചെളി നിറഞ്ഞതാണ്. അതിനാല്‍ ഇവിടെ നീന്താനോ കുളിക്കാനോ കഴിയില്ല. പക്ഷേ പ്രകൃതിയെ ആസ്വദിക്കാന്‍ നല്ലൊരിടമാണെന്ന് ഉറപ്പിച്ച് പറയാം. അതേസമയം കടല്‍വെള്ളം പിന്നോട്ട് വലിയുമ്പോള്‍ ആ സ്ഥലത്തൂടെ നടക്കാന്‍ അനുവദിക്കുന്ന ലോകത്തെ ചുരുക്കം ചിലയിടങ്ങളില്‍ ഒരിടമാണ് ഇവിടം. അതിനാല്‍ പ്രാദേശികരുള്‍പ്പെടെ തരുന്ന നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം. കാരണം പ്രതീക്ഷിക്കാത്ത വേഗതയിലാവും തിരമാലകള്‍ തിരികെ കരയിലേക്ക് എത്തുക.

Ads by Google
Friday 05 Sep 2025 11.53 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW