Saturday, March 14, 2026 Last Updated 7 Min 1 Sec ago English Edition
Todays E paper
Ads by Google
Friday 05 Sep 2025 10.56 AM

ഹാവൂ..രക്ഷപ്പെട്ടു! കൂറ്റന്‍ അണലിയില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് പക്ഷി, വൈറലായി വീഡിയോ

saharan, viper, bird

പക്ഷികളും മൃഗങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലുകളുടെ പല വീഡിയോകളും സോഷ്യല്‍ മീഡിയയിലൂടെ അതിവേഗം വൈറലാകാറുണ്ട്. ഇപ്പോഴിതാ ഒരു സഹാറന്‍ അണലിയുടെയും പക്ഷിയുടെയും ഏറ്റുമുട്ടലിന്റെ ദൃശ്യങ്ങളാണ് നെറ്റീസണ്‍സിനിടയില്‍ ശ്രദ്ധ നേടുന്നത്. മരുപ്രദേശത്തിലെ പൊത്തിലേക്ക് എത്തിയ റോക്ക് മാര്‍ട്ടിന്‍ പക്ഷിയെ സഹാറന്‍ അണലി തലയില്‍ കടിച്ചു കുടഞ്ഞെങ്കിലും പക്ഷി എങ്ങനെയോ പാമ്പിന്റെ പിടിയില്‍ നിന്നകന്ന് പറക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്.

വടക്കന്‍ ആഫ്രിക്ക, അറേബ്യന്‍ ഉപദ്വീപ്, ലെവാന്റ് എന്നിവിടങ്ങളിലെ മരുഭൂമികളില്‍ കാണപ്പെടുന്ന ഒരു പാമ്പിനമാണ് സഹാറന്‍ അണലി. കണ്ണിനു തൊട്ടുമുകളിലായി ഉയര്‍ന്നു നില്‍ക്കുന്ന രണ്ട് കൊമ്പുകളാണ് ഈ അണലിയുടെ പ്രത്യേകത. പരമാവധി 85 സെന്റിമീറ്റര്‍ വരെ നീളമുള്ളവയാണ് ഈ അണലികള്‍. പെണ്‍ അണലികള്‍ക്ക് ആണ്‍ അണലികളേക്കാള്‍ വലുപ്പം ഈ വിഭാഗത്തില്‍ കാണാം. സെറാസ്റ്റസ് സെറാസ്റ്റസ് എന്നു ശാസ്ത്രീയനാമമുള്ള ഈ പാമ്പുകളില്‍ 3 ഉപസ്പീഷീസുകളുമുണ്ട്.

ചില വിഭാഗങ്ങളില്‍ ഈ കൊമ്പുകള്‍ അത്ര പ്രകടമല്ല, അല്ലെങ്കില്‍ ഇല്ല എന്നു പറയാം. ഈജിപ്തില്‍ എല്‍ തോറിഷയെന്നും ലിബിയയില്‍ ഉം ഗോറോണെന്നും ഇവ അറിയപ്പെടുന്നു. പൊതുവെ വരണ്ട മണലുള്ള, പാറക്കെട്ടുകള്‍ കുറവുള്ള സ്ഥലങ്ങളില്‍ വസിക്കാനാണ് ഇവയ്ക്ക് താല്‍പര്യം. മരുഭൂമികളിലെ മരുപ്പച്ചകള്‍ക്കും സമീപവും ഇവ കാണപ്പെടാറുണ്ട്.

Ads by Google
Friday 05 Sep 2025 10.56 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW