Thursday, March 12, 2026 Last Updated 55 Min 5 Sec ago English Edition
Todays E paper
Ads by Google
Wednesday 03 Sep 2025 04.58 PM

വോട്ടർ അധികാർ യാത്ര: ഒ.ഐ.സി.സി ഇൻകാസ് ഖത്തർ ഐക്യദാർഢ്യയോഗം സംഘടിപ്പിച്ചു

uploads/news/2025/09/799122/gulf-news.gif

ദോഹ: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന വോട്ടർ അധികാർ യാത്രയുടെ പരിസമാപ്തിക്ക് പിന്തുണയർപ്പിച്ച്കൊണ്ട് ഒ.ഐ. സി.സി ഇൻകാസ് ഖത്തർ സെൻട്രൽ കമ്മറ്റി ഐക്യദാർഢ്യയോഗം സംഘടിപ്പിച്ചു. തുമാമ ഭാരത് ടേസ്റ്റ് റസ്റ്റോറന്റ് പാർട്ടി ഹാളിൽ ചേർന്നയോഗത്തിൽസെൻട്രൽ കമ്മറ്റി ആക്ടിംഗ് പ്രസിഡന്റ് ജൂട്ടാസ്പോൾ അധ്യക്ഷതവഹിച്ചു. രാജ്യത്തിന്റെ ജനാധിപത്യവും ഭരണഘടനാപരമായ മൂല്യങ്ങളും സംരക്ഷിക്കുന്നതിന് ജനകീയ ശക്തികളെ ഒന്നിപ്പിക്കുന്ന മഹത്തായ രാഷ്ട്രീയ-സാമൂഹിക പോരാട്ടമായാണ് വോട്ടർഅധികാർയാത്രയെകാണേണ്ടതെന്ന് സെൻട്രൽ കമ്മറ്റി ആക്ടിംഗ് പ്രസിഡന്റ് ജൂട്ടാസ്പോൾ പറഞ്ഞു. സാധാരണ ജനങ്ങളുടെ അടിസ്ഥാന അവകാശങ്ങൾ സംരക്ഷിക്കുന്നതിനായുള്ള ഈ യാത്ര ചരിത്രപരമായ പ്രാധാന്യമുള്ളതാണെന്നും ജൂട്ടാസ് പോൾ വ്യക്തമാക്കി. ചടങ്ങിൽ

സെൻട്രൽകമ്മറ്റിഭാരവാഹികൾഅണിനിരന്ന് പ്ലക്കാർഡുകൾ ഉയർത്തി വോട്ട് അധികാർ യാത്രയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ജനാധിപത്യത്തിന്റെയും നീതിന്യായത്തിന്റെയും ശക്തികരണത്തിന് പ്രവാസി സമൂഹം ഒരിക്കലും പിന്നോട്ടില്ലെന്നു അവർ വ്യക്തമാക്കി.
പ്രവാസികൾ എത്ര ദൂരെയായാലും രാജ്യത്തിന്റെ ജനാധിപത്യ സുരക്ഷയ്ക്കായി നടക്കുന്ന എല്ലാ പ്രക്രിയകളിലും ആത്മാർത്ഥമായ പങ്കാളികളാണന്നും, വോട്ട് അധികാർ യാത്ര ഇന്ത്യയുടെ ജനകീയ ശബ്ദത്തെ ശക്തിപ്പെടുത്തുന്ന മഹത്തായ രാഷ്ട്രീയ സന്ദേശമാണ് നൽകുന്നതെന്നും ജനറൽ സെക്രട്ടറി ശ്രീജിത്ത് എസ്. നായർ സ്വാഗതപ്രസംഗത്തിൽ അഭിപ്രായപ്പെട്ടു.

ട്രഷറർ ജോർജ് അഗസ്റ്റിൽ നന്ദിപറഞ്ഞു. ഉപദേശക സമിതി ചെയർമാൻ ജോൺ ഗിൽബർട്ട്, വർക്കിംഗ് പ്രസിഡന്റുമാരായ നാസർ വടക്കേക്കാട്, ജീസ്സ് ജോസഫ്, വൈസ് പ്രസിഡന്റുമാരായ നിയാസ് ചെരുപ്പത്ത്, സലീം ഇശ്ശേരി, ഷംസുദ്ദീൻ ഇസ്മായിൽ, ജന. സെക്രട്ടറിമാരായ മുജീബ്, ലിജു മാമ്മൻ, യൂത്ത് വിംഗ് ജനറൽ സെക്രട്ടറി ജംനാസ്, സെൻട്രൽ കമ്മറ്റി ഭാരവാഹികൾ, ജില്ലാകമ്മറ്റി പ്രസിഡന്റുമാർ എന്നിവർ സംസാരിച്ചു.

ഷഫീക്ക്‌ അറക്കൽ

Ads by Google
Ads by Google
TRENDING NOW