Saturday, March 14, 2026 Last Updated 2 Min 13 Sec ago English Edition
Todays E paper
Ads by Google
Wednesday 03 Sep 2025 02.41 PM

ആകാശത്ത് ഡിജെ സംഗീതം ഒരുക്കി യുവതി: ആഘോഷമാക്കി സോഷ്യല്‍ മീഡിയ

indian, woman, dj, artist, sky

ഡിസ്‌ക്ക് ജോക്കി അഥവാ ഡിജെ ഇഷ്ടമില്ലാത്തവരായി അധികമാരും ഉണ്ടാകില്ല. ഏത് ആഘോഷ പരിപാടിക്കും ഹരം കൂട്ടുന്നത് ഡിജെ തന്നെയായിരിക്കും. ഇപ്പോഴിതാ തീര്‍ത്തും കൗതുകമുണര്‍ത്തുന്ന നിലയില്‍ ഡിജെ അവതരിപ്പിച്ചിരിക്കുകയാണ് ഒരു ഇന്ത്യന്‍ യുവതി. ഡിജെ ട്രിപ്‌സ് എന്നറിയപ്പെടുന്ന തൃഷിനാ കൃപലാനിയാണ് സംഗീതത്തോടും സാഹസികതയോടുമുള്ള തന്റെ ഇഷ്ടത്തെ സമന്വയിപ്പിച്ചത്.

ആകാശത്തുവെച്ച് ഡിജെ അവതരിപ്പിച്ചുകൊണ്ടാണ് തൃഷിന ശ്രദ്ധേയയായത്. പാരാഗ്ലൈഡിങ് ചെയ്തുകൊണ്ടായിരുന്നു ഇത്. 10,000 അടി ഉയരത്തില്‍ വെച്ച് സംഗീതം പൊഴിക്കുന്ന ഡിജെ ട്രിപ്‌സിന്റെ വീഡിയോ ഇതിനകം സാമൂഹികമാധ്യമങ്ങളില്‍ വൈറലായി. പാരാഗ്ലൈഡിങ് പരിശീലകന്‍ മാത്രമാണ് ആകാശത്തുവെച്ചുള്ള തൃഷിനയുടെ സംഗീതം ആസ്വദിക്കാനുണ്ടായിരുന്നത്. ലോകത്ത് ആദ്യമായി പാരാഗ്ലൈഡിങ് ചെയ്യുന്ന വനിതാ ഡിജെ എന്ന നേട്ടവും ഇതോടെ ഡിജെ ട്രിപ്‌സ് സ്വന്തമാക്കി. ഹിമാചല്‍ പ്രദേശിലെ ബിര്‍ എന്ന സ്ഥലത്തുവെച്ചാണ് തൃഷിന തന്റെ ചിരകാല സ്വനം പൂവണിയിച്ചത്.

തന്റെ പാരാഗ്ലൈഡിങ്ഡിജെ അനുഭവത്തെ കുറിച്ച് തൃഷിന പിന്നീട് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റു ചെയ്യുകയായിരുന്നു. കണ്ടതുപോലെ എളുപ്പമായിരുന്നില്ല കാര്യങ്ങള്‍ എന്ന് അതില്‍ തൃഷിന പറഞ്ഞു. പാരാഗ്ലൈഡിങ്ങിനായി പോകവെ തന്റെ ഉപകരണങ്ങള്‍ പ്രവര്‍ത്തിക്കാതായി. ഈ വ്യത്യസ്തമായ അനുഭവം കപ്പിനും ചുണ്ടിനും ഇടയില്‍ നഷ്ടപ്പെട്ടുപോകുമായിരുന്നു. എന്നാല്‍ ഭാഗ്യവശാല്‍ 30 മിനുറ്റ് മുമ്പ് എല്ലാം ശരിയാവുകയും ജീവിതകാലം മുഴുവന്‍ ഓര്‍ക്കാനുള്ള അനുഭവം യാഥാര്‍ഥ്യമാകുകയും ചെയ്തുവെന്നും തൃഷിന പറഞ്ഞു.

Ads by Google
Wednesday 03 Sep 2025 02.41 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW