Sunday, March 15, 2026 Last Updated 27 Min 0 Sec ago English Edition
Todays E paper
Ads by Google
Wednesday 03 Sep 2025 07.54 AM

ദിവസവും രണ്ട് മണിക്കൂര്‍ നേരത്തേക്ക് സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗം പാടില്ല: വ്യത്യസ്ത നിയമവുമായി ഒരു നഗരം

japan, town, new, rule, control, smart, phone

ഇന്ന് കൊച്ചുകുട്ടികള്‍ മുതല്‍ പ്രായമായവര്‍ക്കിടയില്‍ വരെ സ്മാര്‍ട്ട്‌ഫോണിന്റെ അമിത ഉപയോഗം വര്‍ധിച്ചുവരുകയാണ്. എന്നാല്‍ ഇപ്പോഴിതാ ദിവസവും രണ്ട് മണിക്കൂര്‍ നേരത്തേക്ക് സ്മാര്‍ട് ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ലെന്ന നിയമം കൊണ്ടുവരാനുള്ള തയ്യാറെടുപ്പിലാണ് ജപ്പാനിലെ നഗരം. അതിന്റെ പേരില്‍ വലിയ വിമര്‍ശനമാണ് ടൊയോക്കെയില്‍ നിന്നുള്ള അധികൃതര്‍ ഇപ്പോള്‍ നേരിട്ടു കൊണ്ടിരിക്കുന്നത്. ഓണ്‍ലൈനിനോടുള്ള അമിതമായ അഭിനിവേശവും അടിമത്തവും ഇല്ലാതാക്കാനും സ്‌ക്രീന്‍ടൈം കുറയ്ക്കാനും ഒക്കെ വേണ്ടിയാണ് അധികൃതര്‍ ഇങ്ങനെ ഒരു നിയമം തന്നെ നിര്‍മ്മിക്കാനൊരുങ്ങുന്നത്.

സംഗതി നല്ലതാണെങ്കിലും സംഭവം വലിയ രീതിയില്‍ വിമര്‍ശനത്തിന് കാരണമായിത്തീരുകയായിരുന്നു. ഉറക്ക പ്രശ്‌നങ്ങള്‍ ഉള്‍പ്പെടെയുള്ള ശാരീരികവും മാനസികവുമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്ന ഇത്തരത്തിലുള്ള ഉപകരണങ്ങളുടെ അമിതമായ ഉപയോഗം തടയുക എന്നതാണ് ഈ നിര്‍ദ്ദേശത്തിന്റെ ലക്ഷ്യമെന്നാണ് മേയര്‍ മസാഫുമി കോക്കി പറയുന്നത് ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആദ്യമായിട്ടാണ് ജപ്പാനില്‍ ഒരിടത്ത് ഇങ്ങനെ ഒരു നിയമം നടപ്പിലാക്കുന്നതിനെ കുറിച്ച് ചര്‍ച്ചകള്‍ ഉയരുന്നത്. ഇതിന്റെ കരട് നിര്‍ദ്ദേശം മുനിസിപ്പല്‍ അസംബ്ലിയില്‍ ചര്‍ച്ചയിലാണ് എന്നും പാസായാല്‍ ഒക്ടോബറില്‍ ഇത് പ്രാബല്യത്തില്‍ വന്നേക്കാം എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

നിയമം പ്രാബല്യത്തില്‍ വന്നാല്‍ ഇത് കുട്ടികളെ മാത്രമായിരിക്കില്ല ബാധിക്കുക. മറിച്ച് എല്ലാ പ്രായത്തിലുമുള്ള ആളുകളെയും ബാധിക്കും. െ്രെപമറി സ്‌കൂള്‍ വിദ്യാര്‍ത്ഥികളും ചെറിയ കുട്ടികളും രാത്രി 9 മണിക്ക് ശേഷം സ്മാര്‍ട്ട്‌ഫോണുകളോ ടാബ്‌ലെറ്റുകളോ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും, കൗമാരക്കാരും മുതിര്‍ന്നവരും രാത്രി 10 മണിക്ക് ശേഷം അവരുടെ സ്മാര്‍ട്ട് ഫോണ്‍ പോലെയുള്ള ഉപകരണങ്ങള്‍ മാറ്റിവെക്കണമെന്നുമാണ് നിര്‍ദ്ദേശം. എന്നാല്‍, ഇതിനെതിരെ വലിയ വിമര്‍ശനമങ്ങള്‍ ഉയര്‍ന്നുവന്നു. ചിലര്‍ പറഞ്ഞത്, ഇത് വ്യക്തിസ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമാണ് എന്നാണ്. അതേസമയം, മറ്റ് ചിലര്‍ പറഞ്ഞത് ഇത് പിന്തുടരുക സാധ്യമല്ല എന്നാണ്.

Ads by Google
Wednesday 03 Sep 2025 07.54 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW