Friday, March 13, 2026 Last Updated 6 Min 13 Sec ago English Edition
Todays E paper
Ads by Google
Wednesday 03 Sep 2025 07.34 AM

അവിശ്വസനീയം! വിവാഹച്ചടങ്ങില്‍ അതിഥികളായെത്തി തെരുവു നായ്ക്കള്‍, ​വൈറലായി ഒരു കാഴ്ച

groom, bride, stray, dog

രാജ്യത്തിന്റെ പലഭാഗത്തും തെരുവുനായ്ക്കളുടെ ആക്രമണം രൂക്ഷമായതോടെ ഇവയെക്കുറിച്ച് കേള്‍ക്കുമ്പോള്‍ തന്നെ പലര്‍ക്കും ഭയമാണ്. എന്നാല്‍ ഇതനിടയിലും നായകളെ സ്‌നേഹിക്കുന്ന ഒരുപാട് ആളുകളുണ്ട്. തെരുവുനായകളോടും ഈ സ്‌നേഹം അവര്‍ പങ്കുവയ്ക്കുന്നതും നാം കണ്ടിട്ടുണ്ടാവും. സോഷ്യല്‍ മീഡിയയില്‍ ഇതുപോലെയുള്ള അനേകം വീഡിയോകള്‍ ഓരോ ദിവസവുമെന്നോണം വൈറലായി മാറാറുണ്ട്. അതുപോലെ ഒരു വീഡിയോയാണ് ഇപ്പോള്‍ ആളുകളുടെ ശ്രദ്ധയാകര്‍ഷിക്കുന്നത്. ഒരു യുവാവ് തന്റെ വിവാഹത്തിന് ആരും പ്രതീക്ഷിക്കാത്ത ചില അതിഥികളെ കൂടി ക്ഷണിച്ചു. അതേ, തെരുവുനായകളാണ് ആ അതിഥികള്‍.

വീഡിയോയില്‍ ദമ്പതികള്‍ക്കും കൂട്ടുകാര്‍ക്കും ഒപ്പം വിവാഹവേദിയില്‍ നില്‍ക്കുന്ന നായകളെയാണ് കാണുന്നത്. സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിരിക്കുന്ന ഈ വീഡിയോ ശരിക്കും ആരെയും ഒന്ന് അമ്പരപ്പിക്കുന്ന വിധത്തിലുള്ളതാണ്. വീഡിയോയില്‍ കാണുന്നത് ദമ്പതികള്‍ക്കൊപ്പം യാതൊരു സങ്കോചവും കൂടാതെ നില്‍ക്കുന്ന നായകളെയാണ്. യുവാവ് തന്റെ വിവാഹത്തിന് നായകളെ കൂടി ക്ഷണിച്ചിരിക്കുന്നു എന്നും വീഡിയോയ്‌ക്കൊപ്പം കുറിച്ചിട്ടുണ്ട്.

ശരിക്കും വിവാഹത്തിനെത്തിയ അതിഥികളെ പോലെ തന്നെയാണ് നായകളെല്ലാം വിവാഹാഘോഷത്തിന് വേണ്ടി ഒരുക്കിയിരിക്കുന്ന സ്‌റ്റേജില്‍ കയറി നില്‍ക്കുന്നത് എന്നതും വീഡിയോയുടെ കൗതുകം വര്‍ധിപ്പിക്കുന്നു. ആളുകള്‍ക്കും ഇത്രയധികം നായകള്‍ സ്‌റ്റേജില്‍ നില്‍ക്കുന്നതിനോട് അസഹിഷ്ണുതയില്ല എന്നാണ് വീഡിയോ കാണുമ്പോള്‍ മനസിലാവുന്നത്. അതേസമയം ഇത് വളര്‍ത്തുനായകളാണോ എന്നും സംശയം പ്രകടിപ്പിക്കുന്നവരുണ്ട്. അനേകങ്ങളാണ് വീഡിയോയ്ക്ക് രസകരമായ കമന്റുകള്‍ നല്‍കിയിരിക്കുന്നത്. '

Ads by Google
Ads by Google
LATEST NEWS
TRENDING NOW