-->
ജെല്ലി ഫിഷിനെക്കുറിച്ച് കേള്‍ക്കാത്തതായി അധികമാരും ഉണ്ടാകില്ല. കാഴ്ചയില്‍ വളരെ ഭംഗിയുള്ളതുകൊണ്ട് തന്നെ ഇവ ബുദ്ധിമുട്ടും ഉണ്ടാക്കില്ലന്നെ ഒറ്റ നോട്ടത്തില്‍ തോന്നുകയുള്ളൂ. എന്നാല്‍ അതിന്റെ ലുക്ക് വെച്ച് ജഡ്ജ് ചെയ്യാന്‍ നില്‍ക്കേണ്ട.കടല്‍ വെള്ളത്തിനടിയില്‍ കാണുന്ന ഈ ചെറിയ ജീവിക്ക് മനുഷ്യന്റെ ഹൃദയം നിലപ്പിക്കാന്‍ സാധിക്കുന്ന തരത്തിലള്ള വിഷം അകത്തുണ്ട്.
ക്യൂബസോവ വിഭാഗത്തില്‍പ്പെട്ട ബോക്‌സ് ജെല്ലി ഫിഷ് കാഴ്ച്ചയില്‍ വ്യത്യസ്തരാണ്. ട്രാന്‍സ്‌പെരന്റായിട്ടുള്ള ക്യൂബ് ഷെയ്പ്പുള്ള ബെല്ലുകള്‍ ഇവയ്ക്കുണ്ട്. 10 ഫീറ്റ് നീളമുള്ള സ്‌പോര്ട് ടെന്റ്കള്‍സും ഇതില്‍ കാണാം. ഈ ടെന്റ്കള്‍സില്‍ ലക്ഷങ്ങളോളം നെമാറ്റോസിറ്റ്‌സ് എന്ന് പറയുന്ന മൈക്രോസ്‌കോപിക് ഹാര്‍പൂണ്‍ സെല്ലുകളുണ്ട്. അവ ട്രിഗര്‍ ചെയ്യുമ്പോള്‍ വിഷം പുറത്തേക്കെത്തും.
സാധാരണ ജെല്ലിഫിഷുകളില്‍ നിന്നും വ്യത്യസ്തമായി ബോക്‌സ് ജെല്ലിഫിഷുകള്‍ വളരെ ആക്ടീവായുള്ള നീന്തലുകാരാണ്. അവര്‍ക്കുള്ള മസ്‌കുലര്‍ വെലാറിയം വെള്ളത്തിലൂടെ മണിക്കൂറില്‍ നാല് മൈല്‍ വേഗത്തില്‍ നീന്താന്‍ അനുവദിക്കുന്നു. കടല്‍ ജീവികളില്‍ ഏറ്റവും വിഷം അടങ്ങിയിരിക്കുന്നത് ബോക്‌സ് ജെല്ലിഫിഷുകളിലാണ് എന്നാണ് പറയപ്പെടുന്നത്. ഇതിന്റെ വിഷം അകത്ത് ചെന്നാല്‍ 2 മിനിറ്റ് മുതല്‍ അഞ്ച് മിനിറ്റ് വരെയുള്ള കാലതാമസത്തില്‍ മനുഷ്യന്റെ ഹൃദയം നിലക്കാന്‍ സാധ്യതകളുണ്ട്. ഒരു ജെല്ലിഫിഷിന് 60 ഓളം ആലുകളെ കൊല്ലാനുള്ള വിഷമുണ്ട്.