Saturday, March 14, 2026 Last Updated 10 Min 19 Sec ago English Edition
Todays E paper
Ads by Google
Tuesday 02 Sep 2025 11.26 AM

റണ്‍വേയിലിരുന്ന് മൂത്രമൊഴിച്ച് വൃദ്ധന്‍: വിമാനത്തിന്റെ കോക്ക് പിറ്റില്‍ ഇരുന്ന് ദൃശ്യങ്ങള്‍ പകര്‍ത്തി പൈലറ്റ്

man, urinate, runway, airplane, pilot, shoot, video

വിമാനങ്ങളുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ നിരവധി വീഡിയോകള്‍ വൈറലാകാറുണ്ട്. ഇപ്പോഴിതാ ബീഹാറിലെ ദര്‍ഭംഗ വിമാനത്താവളത്തില്‍ നിന്നും ഒരു പൈലറ്റ് പകര്‍ത്തിയ ദൃശ്യങ്ങള്‍, സമൂഹ മാധ്യമങ്ങളില്‍ ഇന്ത്യയിലെ വിമാനത്താവളങ്ങളിലെ സുരക്ഷയെ കുറിച്ചുള്ള നിരവധി ചോദ്യങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. വീഡിയോയില്‍ ഒരു വിമാനത്തിന് സമീപത്ത് റണ്‍വേയില്‍ കുന്തിച്ചിരുന്ന് മൂത്രമൊഴിക്കുന്ന ഒരു വൃദ്ധനെ കാണാം. അദ്ദേഹം വിമാനത്തില്‍ നിന്നും ഏതാനും മീറ്റര്‍ മാത്രം അകലെയായിരുന്നു ഇരുന്നിരുന്നത്. വിചിത്രമായ ഈ സംഭവം സമൂഹ മാധ്യമങ്ങളില്‍ വലിയ തോതിലുള്ള ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചതിന് പിന്നാലെ വീഡിയോ വൈറലായി.

കോക്ക്പിറ്റില്‍ നിന്ന് പൈലറ്റ് റെക്കോര്‍ഡ് ചെയ്ത വീഡിയോയില്‍, വെളുത്ത കുര്‍ത്ത പൈജാമ ധരിച്ച ഒരു വൃദ്ധനായ മനുഷ്യന്‍ റണ്‍വേയില്‍ നിന്നും സമീപത്തെ കുറ്റിക്കാട്ടിലേക്ക് കുനിഞ്ഞിരുന്ന് മൂത്രമൊഴിക്കുന്നത് കാണാം. വീഡിയോയുടെ തുടക്കം വിമാനത്തിലെ കോക്പിറ്റാണ്. അവിടെ നിന്നും വിമാനത്തിന് സമീപത്തായി വിമാനത്തില്‍ കയറാനായി ആളുകള്‍ വരിവരിയായി നില്‍ക്കുന്നത് കാണാം. ഇവരാരും തന്നെ വൃദ്ധനെ ശ്രദ്ധിക്കുന്നേയില്ല. അല്പം കൂടി സൂം ചെയ്യുമ്പോള്‍ റണ്‍വേയ്ക്ക് അരികിലായി കുറ്റിക്കാട്ടിലേക്ക് കുന്തിച്ചിരുന്ന മുത്രമൊഴിക്കുന്ന വൃദ്ധനെ കാണാം. വീണ്ടും ആ കാഴ്ചയില്‍ നിന്നും കോക്പിറ്റിലേക്കും വിമാനത്താളത്തിലേക്കും ക്യാമറ ചലിക്കുന്നു. ഈ സമയം ദൂരെ മറ്റ് വിമാനങ്ങള്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന ദൃശ്യങ്ങളും വീഡിയോയില്‍ കാണാം.

ആദര്‍ശ് ആനന്ദ് എന്ന എക്‌സ് ഉപയോക്താവ് പങ്കുവച്ച ദൃശ്യങ്ങള്‍ ഇതിനകം മൂന്ന് ലക്ഷത്തോളം പേര്‍ കണ്ടു കഴിഞ്ഞു. വീഡിയോ വൈറലായതിന് പിന്നാലെ നിരവധി പേരാണ് രസകരമായ കുറിപ്പുകളുമായെത്തിയത്. സാധാരണക്കാര്‍ വിമാനത്തില്‍ യാത്ര ചെയ്യുന്നത് നല്ലതാണെന്ന് ഒരു കാഴ്ചക്കാരനെഴുതി. പെട്ടെന്നുള്ള ശങ്ക തീര്‍ക്കാനുള്ള ഒരു സ്വാഭാവിക ശ്രമം എന്നായിരുന്നു മറ്റൊരു കുറിപ്പ്. ഇതെരു പ്രശ്‌നമുള്ള കേസല്ല. ഇന്ത്യ മുഴുവനും ഈ ദൃശ്യം നിങ്ങള്‍ക്ക് കാണാന്‍ കഴിയുമെന്ന് മറ്റൊരു കാഴ്ചക്കാരനെഴുതി.

Ads by Google
Tuesday 02 Sep 2025 11.26 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW