-->
ജിറാഫുകള്‍ ഒന്നല്ല നാല് വ്യത്യസ്ത ഇനങ്ങളുണ്ടെന്ന് ഇന്റര്‍നാഷനല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചര്‍ (IUCN). ലോകത്തെ എല്ലാ ജിറാഫുകളും ജിറാഫാ കാമലോപര്‍ഡാലിസ് എന്ന സ്പീഷിസ് ആണെന്നാണ് ഇതുവരെ കരുതിയത്. എന്നാല്‍ ജനിതക ഡാറ്റ വിശകലനം ചെയ്തപ്പോഴാണ് ഇവ വ്യത്യസ്തമാണെന്ന് കണ്ടെത്തിയത്.
ജിറാഫാ ടിപ്പള്‍സ്‌കിര്‍ച്ചി (Giraffa Tippelskirchi.), ജിറാഫാ റെറ്റികുലാറ്റ (Giraffa Reticulata), ജിറാഫാ (Giraffa Giraffa), ജിറാഫാ കാമലോപര്‍ഡാലിസ് എന്നിങ്ങനെ നാല് സ്പീഷിസുകളായാണ് ഇപ്പോള്‍ ജിറാഫിനെ തിരിച്ചിരിക്കുന്നത്. പുതിയ കണ്ടെത്തല്‍ ഇവയുടെ സംരക്ഷണപ്രവര്‍ത്തനങ്ങള്‍ക്ക് ശക്തിപകരുമെന്നാണ് ശാസ്ത്രജ്ഞര്‍ കരുതുന്നത്.