Saturday, March 14, 2026 Last Updated 0 Min 55 Sec ago English Edition
Todays E paper
Ads by Google
Monday 01 Sep 2025 12.43 PM

അലഞ്ഞുതിരിയുന്ന കാട്ടാടുകളെ വേട്ടയാടാന്‍ അവസരം: മത്സരവുമായി ന്യൂസിലന്‍ഡ്

feral, goats, hunt, newzealand

ന്യൂസിലന്‍ഡില്‍ അലഞ്ഞുതിരിയുന്നകാട്ടാടുകളെ (ഫെറല്‍ ഗോട്ട്‌സ്) വേട്ടയാടാനുള്ള മത്സരം ആരംഭിച്ചു. 2 മാസം നീണ്ടു നില്‍ക്കുന്ന മത്സരത്തില്‍ വിജയിക്കുന്നവര്‍ക്ക് ലക്ഷക്കണക്കിനു രൂപയാണു സമ്മാനം. ഫെറല്‍ ഗോട്ട് തദ്ദേശീയമായ സസ്യങ്ങളെ വലിയതോതില്‍ തിന്നു നശിപ്പിക്കുന്നതാണ് ഇവയെ നശിപ്പിക്കാന്‍ മത്സരം നടത്താന്‍ കാരണം. കിങ് കൗണ്ടി, വൈകാറ്റോ, വൈറംഗ സീനിക് റിസര്‍വ് എന്നിവിടങ്ങളിലാണു മത്സരം നടക്കുക.

ന്യൂസീലന്‍ഡില്‍ ഫെറല്‍ ഗോട്ട് ഒരുപാടുണ്ട്. 250 വര്‍ഷം മുന്‍പ് ക്യാപ്റ്റന്‍ ജയിംസ് കുക്കിന്റെ കപ്പലില്‍ വന്ന ആടുകള്‍ ഇങ്ങോട്ടേക്ക് എത്തിയപ്പോള്‍ മുതല്‍ തുടങ്ങിയതാണ് ന്യൂസീലന്‍ഡിലെ വന്യആടുകളുടെ സാന്നിധ്യം. പിന്നീട് പല കപ്പലുകളിലായി ഇവ എത്തി. ഇന്ന് അനേകം ഫെറല്‍ ഗോട്ടുകള്‍ ന്യൂസീലന്‍ഡിലുണ്ട്. ആടുകള്‍ നമുക്ക് ഏറെ പരിചിതരായ വളര്‍ത്തുമൃഗങ്ങളാണ്.കാട്ടാടുകള്‍ വേറെയുണ്ട്. എന്നാല്‍ നാട്ടില്‍ വളര്‍ത്തപ്പെടുന്ന ആടുകള്‍ കാട്ടിലെത്തി അവിടത്തെ ഭാഗമായി മാറുന്നതാണ് ഫെറല്‍ ഗോട്ട്‌സിനു വഴിവയ്ക്കുന്നത്.

പല ബ്രീഡുകളിലും പെട്ട ആടുകള്‍ ഫെറല്‍ ഗോട്ട്‌സ് വിഭാഗത്തിലുണ്ട്. ഇവ ലോകമെമ്പാടും പല രാജ്യങ്ങളില്‍ കാണപ്പെടുന്നു. പരിസ്ഥിതി പരമായി രണ്ട് രീതിയില്‍ ഇത്തരം ആടുകള്‍ സ്വാധീനം ചെലുത്തുന്നു. ചില സന്ദര്‍ഭങ്ങളില്‍ ഇത്തരം ആടുകള്‍ അധിവിവേശ സ്പീഷീസുകളായി മാറി തദ്ദേശീയ ജീവികളുടെ ആഹാരം മുടക്കും. എന്നാല്‍ മറ്റൊരു സന്ദര്‍ഭത്തില്‍ ഇവ അനാവശ്യമായ കളകള്‍ ഭക്ഷിച്ച് അവയുടെ വളര്‍ച്ച തടയുകയും ചെയ്യും. ഇവ കാരണം പ്രതിവര്‍ഷം രണ്ടരക്കോടി യുഎസ് ഡോളര്‍ ഓസ്‌ട്രേലിയയ്ക്ക് നഷ്ടമാകുന്നെന്നാണ് കണക്ക്.

Ads by Google
Monday 01 Sep 2025 12.43 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW