Friday, March 13, 2026 Last Updated 10 Min 11 Sec ago English Edition
Todays E paper
Ads by Google
Monday 01 Sep 2025 10.46 AM

ഒളിഞ്ഞിരുന്നത് രണ്ട് ബില്യണ്‍ വര്‍ഷങ്ങള്‍: ഭൂമിയിലെ ഏറ്റവും പഴക്കം ചെന്ന വെള്ളം കണ്ടെത്തി ഗവേഷകര്‍

two, billion, years, old, water,

ഭൂമിയുടെ ഉപരിതലത്തിന് മൂന്ന് കിലോമീറ്റര്‍ താഴെയായി രണ്ടു മില്യണ്‍ വര്‍ഷങ്ങളായി ഒളിഞ്ഞിരുന്ന വെള്ളം കണ്ടെത്തി ഗവേഷകര്‍. 2016 ല്‍ കാനഡയിലെ ഗവേഷകരാണ് ഈ അസാധാരണ കാര്യം കണ്ടെത്തിയത്. ഒരു ഖനിക്കുള്ളിലാണ് ഭൂമിയില്‍ ഇതുവരെ കണ്ടെത്തിയ വെള്ളത്തിലെ ഏറ്റവും പഴക്കമുള്ള വെള്ളമെന്ന് പറയാവുന്ന വെള്ളം കണ്ടെത്തിയത്. പ്രൊഫസര്‍ ബാര്‍ബറ ഷേര്‍വുഡ് ലോല്ലാര്‍ നയിച്ച ജിയോളജിസ്റ്റുകളുടെ സംഘത്തിന് അത്ഭുതമായിരുന്നു ഈ കണ്ടുപിടുത്തം. ചെറിയ നീര്‍ക്കുഴികളില്‍ കെട്ടിനില്‍ക്കുന്ന നിലയിലായിരുന്നില്ല, ഒഴുകുന്ന നിലയിലാണ് ഈ വെള്ളം അവര്‍ കണ്ടെത്തിയത്.

ഈ വെള്ളത്തില്‍ നടത്തിയ സൂക്ഷമ പരിശോധനയില്‍ നിരവധി കാര്യങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇതിലെ സൂക്ഷമജീവികള്‍ വര്‍ഷങ്ങളായി ഈ വെള്ളത്തില്‍ ഉപേക്ഷിച്ച്‌പോയ 'വിരല്‍പ്പാടുകള്‍' വരെ ഗവേഷകര്‍ കണ്ടെത്തിയെന്ന് വേണമെങ്കില്‍ പറയാം. വര്‍ഷങ്ങളെടുത്ത് ഈ വെള്ളത്തിലുണ്ടായിരുന്ന ജീവികള്‍ നിക്ഷേപിച്ച സള്‍ഫേറ്റ് അടക്കം ഗവേഷകര്‍ കണ്ടെത്തി. ഇതൊരു രാത്രി കൊണ്ട് ഇവ ഉത്പാദിപ്പിച്ചതല്ലെന്ന് ഗവേഷകര്‍ ഉറപ്പിച്ചുപറയുന്നു. സൂര്യപ്രകാശം ഏല്‍ക്കാത്ത ഈ പ്രദേശത്ത് ജീവിവര്‍ഗങ്ങള്‍ അതിജീവിച്ചത് റേഡിയേഷനിലൂടെ ഉണ്ടാകുന്ന ഊര്‍ജ്ജത്തിലൂടെയാണെന്നും അവര്‍ വ്യക്തമാക്കുന്നു.

പരിസരത്തുള്ള പാറകളും വെള്ളവും തമ്മിലുണ്ടാവുന്ന റിയാക്ഷനുകളുടെ ഭാഗമായി ഉണ്ടായ സള്‍ഫേറ്റുകള്‍ കാലങ്ങളായി ഇവിടെ നിക്ഷേപിക്കപ്പെട്ടു. ഈ പ്രക്രിയ വെള്ളവും പാറയും കൂടിചേരുമ്പോഴെല്ലാം തുടര്‍ന്ന് കൊണ്ടേയിരിക്കുമെന്നും അതും ലക്ഷകണക്കിന് വര്‍ഷങ്ങള്‍ ഇത് ഉത്പാദിപ്പിച്ചു കൊണ്ടേയിരിക്കുമെന്നും ഗവേഷകനായ അസിസ്റ്റന്റ് പ്രൊഫസര്‍ ലോങ് ലീ പറയുന്നു. ഈ കണ്ടെത്തല്‍ വഴിതെളിയിക്കുന്നത് ഭൂമിയുടെ ചരിത്രത്തിലേക്ക് മാത്രമല്ല, ഇത്തരം തീവ്രമായ പരിസ്ഥിതിയിലും ജീവന്‍ നിലനില്‍ക്കുന്നത് എങ്ങനെ എന്നതിലേക്ക് കൂടിയാണ്. മുഴുവന്‍ ഇരുട്ട് വീണൊരു പ്രദേശത്ത് സൂക്ഷമജീവികള്‍ ജീവനോടെയുണ്ടെന്ന് മനസിലാക്കാന്‍ സാധിച്ചതോടെ ചൊവ്വയിലും ഐസ് നിറഞ്ഞ ചന്ദ്രനിലും ജീവനുണ്ടാകാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നതാണ്.

എന്തായിരിക്കും ഈ വെള്ളത്തിന്റെ രുചി എന്നതാണ് പൊതുജനങ്ങള്‍ക്ക് അറിയാന്‍ ഏറെ താല്‍പര്യമുള്ള വിഷയമെന്നതില്‍ തര്‍ക്കമില്ല. ഷെര്‍വുഡ് ലോല്ലര്‍ തന്റെ വിരലുപയോഗിച്ച് ഒരു തുള്ളി രുചിച്ച് നോക്കി. ഒരുപാട് പഴക്കം ചെന്ന വെള്ളത്തിന് നല്ല ഉപ്പുരസമാകുമെന്നായിരുന്നു അവരുടെ പ്രതീക്ഷ. ആ മുന്‍വിധി തെറ്റിയില്ല.. ഉപ്പിനൊപ്പം നല്ല കയ്പ്പുമുള്ള രുചിയായിരുന്നു ഈ വെള്ളത്തിനത്രേ. അതും കടല്‍വെള്ളത്തിനേക്കാള്‍ ഉപ്പും കയ്പ്പും കൂടുതലാണ് ഈ വെള്ളത്തിനെന്ന് ഗവേഷകര്‍ പറയുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW