Saturday, March 14, 2026 Last Updated 0 Min 54 Sec ago English Edition
Todays E paper
Ads by Google
Monday 01 Sep 2025 08.16 AM

23 കാരന് 83 കാരിയായ സഹപാഠിയുടെ മുത്തശ്ശിയോട് പ്രണയം: പിന്നാലെ ലിവിംഗ് ടുഗദര്‍

boy, living, together, classmate, 83, year, old, japan

തങ്ങളെക്കാൾ പ്രായ കൂടുതലുള്ള ആളുകളോട് പ്രണയം തോന്നുന്നത് സ്വഭാവികമാണ്. എന്നാൽ ജപ്പാനിലെ ഒരു പ്രണയകഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൻ ചർച്ചയാകുന്നത്. 23 കാരനായ യുവാവിന് 83 കാരിയായ തന്റെ സഹപാഠിയുടെ മുത്തശ്ശിയോട് പ്രണയം തോന്നിയിരിക്കുകയാണ്. 23 -കാരനായ കോഫുവാണ് തന്റെ സഹപാഠിയുടെ 83 വയസ്സുള്ള മുത്തശ്ശിയായ ഐക്കോയുമായി പ്രണയത്തിലായത്. ആറ് മാസത്തിലേറെയായി ഇരുവരും ഡേറ്റിംഗിലാണ് എന്നാണ് സൗത്ത് ചൈന മോർണിം​ഗ് പോസ്റ്റ് എഴുതുന്നത്‌.

കോഫു സഹപാഠിയുടെ മുത്തശ്ശിയുടെ വീട്ടിൽ ചെല്ലാറുണ്ടായിരുന്നു. അങ്ങനെയാണത്രെ ഐക്കോയുമായി പ്രണയത്തിലാകുന്നത്. രണ്ടുതവണ വിവാഹിതയായ ഐക്കോയ്ക്ക് ഒരു മകനും ഒരു മകളും അഞ്ച് പേരക്കുട്ടികളുമാണുള്ളത്. വിവാഹമോചനത്തിനുശേഷം അവർ മകന്റെ കുടുംബത്തോടൊപ്പമാണ് താമസിച്ചിരുന്നത്. അതേസമയം, കോഫു സർവകലാശാലയിൽ നിന്ന് ബിരുദം പൂർത്തിയാക്കാൻ ഒരുങ്ങുകയാണ്, നിലവിൽ ഒരു ക്രിയേറ്റീവ് ഡിസൈൻ കമ്പനിയിൽ ഇന്റേൺ കൂടിയാണ് അവൻ.

ആദ്യ കാഴ്ചയിൽ തന്നെ പ്രണയത്തിലായി എന്നാണ് ഐക്കോ പറയുന്നത്. നല്ല ചുറുചുറുക്കും അതേസമയം ശാന്തമായ സ്വഭാവവും ഉള്ള ആളാണ് കോഫു. അറിയാതെ അവനുമായി പ്രണയത്തിലായിപ്പോയി എന്നും ഐക്കോ മുത്തശ്ശി പറയുന്നു. വലിയ പ്രായവ്യത്യാസമുണ്ട് എന്നതുകൊണ്ട് തന്നെ ആദ്യമൊന്നും ഇരുവരും പരസ്പരം തങ്ങളുടെ പ്രണയം വെളിപ്പെടുത്തിയില്ല. ഒരിക്കൽ ഐക്കോയുടെ കൊച്ചുമകൾ ഒരു ഡിസ്‍നിലാൻഡ് ടൂർ പ്ലാൻ ചെയ്തു. എന്നാൽ, അവസാനനിമിഷം പിന്മാറി, അതോടെ ഐക്കോയും കോഫുവും മാത്രമായി ആ യാത്രയിൽ. അപ്പോഴാണ് ഇരുവരും പരസ്പരം പ്രണയം വെളിപ്പെടുത്തിയത്.

മാത്രമല്ല ഇരുവരും പ്രണയത്തിലാണ് എന്ന് അറിഞ്ഞപ്പോൾ വീട്ടുകാരും അതിനെ എതിർത്തില്ല. ഇരുവരും ഒരുമിച്ചാണ് താമസം. അവളോടൊപ്പം ജീവിക്കുന്നതിൽ വളരെയേറെ സന്തോഷവാനാണ് എന്നാണ് കോഫു പറയുന്നത്. ഐക്കോ പറയുന്നത് അവൻ ജോലിക്ക് പോയി കഴിയുമ്പോൾ വലിയ ഒറ്റപ്പെടൽ തോന്നും, എന്നാൽ അവന് വേണ്ടി ഭക്ഷണമൊക്കെ പാകം ചെയ്ത് കാത്തിരിക്കാൻ തനിക്ക് ഇഷ്ടമാണ് എന്നാണ്.

Ads by Google
Monday 01 Sep 2025 08.16 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW