Saturday, March 14, 2026 Last Updated 13 Min 19 Sec ago English Edition
Todays E paper
Ads by Google
Monday 01 Sep 2025 07.24 AM

വെള്ളത്തില്‍ മുങ്ങിത്താണ സഹോദരിയെ രക്ഷിച്ചില്ല, കോണി എടുത്തുമാറ്റി: യുവാവിനെതിരെ വംശീയ വിവേചനവുമായി യുവതി

woman, racism, man, sister, ladder, lake, dock, africa
screengrab.twitter

യുവാവിനെതിരെ വംശീയ വിവേചനം ആരോപിച്ച് യുവതി. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ടിക്ക്‌ടോക്കിലാണ് ഇത് സംബന്ധിച്ച വീഡിയോ യുവതി പങ്കുവച്ചിരിക്കുന്നത്. തുടര്‍ന്ന് വിവിധ സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകളില്‍ വീഡിയോ വൈറലാകുകയായിരുന്നു. ആഫ്രിക്കന്‍ വംശജയായ സഹോദരിയെ തടാകത്തിന്റെ ഡോക്കിലേക്ക് കയറാന്‍ യുവാവ് അനുവദിച്ചില്ല എന്നാണ് യുവതി ആരോപിക്കുന്നത്. തന്റെ സഹോദരി വെള്ളത്തില്‍ നിന്നും കയറാന്‍ നോക്കവെ തടാകത്തിന്റെ ഡോക്കിലേക്ക് കയറാന്‍ വച്ച കോണി ഇയാള്‍ എടുത്തു മാറ്റിയതായിട്ടാണ് യുവതി പറയുന്നത്. ഇയാള്‍ നേരത്തെ മറ്റ് കുട്ടികളെ ഡോക്കിലേക്ക് കോണി വഴി കയറാന്‍ അനുവദിച്ചിരുന്നു. എന്നാല്‍, തന്റെ സഹോദരി വെള്ളത്തില്‍ നിന്നും കയറാന്‍ ശ്രമിച്ചപ്പോള്‍ ആ കോണി എടുത്ത് മാറ്റുകയായിരുന്നു എന്നാണ് ആരോപണം.

തടാകത്തിലെ ഓളങ്ങളും അതുവഴി കടന്നുപോയ ബോട്ടുകളും കാരണം സഹോദരി വെള്ളത്തില്‍ താഴ്ന്നുകൊണ്ടിരിക്കുകയായിരുന്നു. അവള്‍ക്ക് ശ്വാസമെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. അവള്‍ സഹായത്തിന് വേണ്ടി കരഞ്ഞുവിളിക്കുന്നുണ്ടായിരുന്നു. ഡോക്കിലെ പായലും മറ്റും കാരണം അവള്‍ക്ക് കാലുകുത്താന്‍ പോലും കഴിഞ്ഞിരുന്നില്ല. എന്നാല്‍ കോണിയില്‍ കയറാന്‍ കെവിന്‍ എന്ന യുവാവ് അനുവദിച്ചില്ല. അങ്ങനെ അവള്‍ വെള്ളത്തിലേക്ക് തന്നെ വീഴുകയായിരുന്നു എന്നാണ് യുവതി പറയുന്നത്. എന്നാല്‍ താന്‍ താന്‍ ആ സമയത്ത് അങ്ങോട്ട് ചെല്ലുകയും അവളെ എങ്ങനെയൊക്കെയോ വലിച്ച് കയറ്റുകയും ആയിരുന്നു. ആ സമയത്ത് താനങ്ങനെ ചെയ്തില്ലായിരുന്നെങ്കില്‍ സഹോദരിക്ക് ജീവന്‍ വരെ നഷ്ടമായേനെ എന്നും യുവതി പറയുന്നു.

നിമിഷ നേരങ്ങള്‍ക്കുള്ളിലാണ് വീഡിയോ വൈറലായത്. നിരവധി ആളുകളാണ് യുവാവിനെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയത്. പെണ്‍കുട്ടിയോട് വിവേചനം കാണിച്ചു, ഇയാള്‍ മനപ്പൂര്‍വം അവളെ മാത്രം സഹായിക്കാതിരുന്നതാണ് എന്നാണ് പ്രധാനമായും വരുന്ന ആരോപണം. ഇപ്പോഴും വംശീയത നിലനില്‍ക്കുന്നു എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഈ സംഭവമെന്നും പലരും അഭിപ്രായപ്പെട്ടു. അതേസമയം, ഇതില്‍ വംശീയത ഇല്ല, അത് യുവാവ് കൊണ്ടുവന്ന കോണിയാണ്. അയാള്‍ അത് എടുത്തുകൊണ്ടുപോകുന്നു എന്നേയുള്ളൂ എന്നാണ് മറ്റ് ചിലര്‍ കമന്റ് നല്‍കിയത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW