Saturday, March 14, 2026 Last Updated 26 Min 11 Sec ago English Edition
Todays E paper
Ads by Google
Saturday 30 Aug 2025 01.09 PM

ബെംഗളൂരു സ്‌റ്റേഡിയത്തില്‍ തിക്കിലും തിരക്കിലും ഉണ്ടായ ദുരന്തം ; ഇരകളുടെ കുടുംബത്തിന് 25 ലക്ഷം നസഹായം നല്‍കി ആര്‍സിബി

uploads/news/2025/08/798449/stampade.jpg

ബംഗലുരു: ഐപിഎല്ലില്‍ ആദ്യമായി ചാംപ്യന്മാരായതിന്റെ വിജയാഹ്‌ളാദ പരിപാടിയില്‍ തിക്കിലും തിരക്കിലും പെട്ട് 11 പേര്‍ മരണമടഞ്ഞ സംഭവത്തില്‍ ഇരകളുടെ കുടുംബങ്ങള്‍ക്ക് 25 ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു. ബെംഗളൂരുവില്‍ നടന്ന ദുരന്തപൂര്‍ണ്ണമായ തിക്കിലും തിരക്കിലും 56 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

ഇത് വെറുമൊരു സാമ്പത്തിക സഹായമല്ല, മറിച്ച് അനുകമ്പയുടെയും, ഐക്യത്തിന്റെയും, കരുതലിന്റെയും വാഗ്ദാനമാണെന്ന് ആര്‍സിബി തങ്ങളുടെ സോഷ്യല്‍ മീഡിയയില്‍ അറിയിച്ചു. ദുരന്തത്തിന് ശേഷം 84 ദിവസത്തോളം ആര്‍സിബി തങ്ങളുടെ സോഷ്യല്‍ മീഡിയയില്‍ ഒന്നും പോസ്റ്റ് ചെയ്തിരുന്നില്ല, അതിനുശേഷമാണ് അവര്‍ 'ആര്‍സിബി കെയേഴ്‌സ്' എന്ന സംരംഭം പ്രഖ്യാപിച്ചത്.

'ഞങ്ങള്‍ക്ക് ആര്‍സിബി കുടുംബത്തിലെ പതിനൊന്ന് അംഗങ്ങളെയാണ് നഷ്ടപ്പെട്ടത്. അവര്‍ ഞങ്ങളുടെ ഭാഗമായിരുന്നു. ഞങ്ങളുടെ നഗരത്തെ, ഞങ്ങളുടെ സമൂഹത്തെ, ഞങ്ങളുടെ ടീമിനെ അതുല്യമാക്കുന്നതിന്റെ ഭാഗമായിരുന്നു അവര്‍. അവരുടെ അഭാവം ഞങ്ങളോരോരുത്തരുടെയും ഓര്‍മ്മകളില്‍ എന്നും മുഴങ്ങും.' ആര്‍സിബി എഴുതി. 'ഒരു തരം പിന്തുണയ്ക്കും അവര്‍ ബാക്കിവെച്ചുപോയ ശൂന്യത നികത്താന്‍ കഴിയില്ല. പക്ഷേ, ആദ്യപടിയായി, ആഴമായ ആദരവോടെ, ആര്‍സിബി അവരുടെ കുടുംബങ്ങള്‍ക്ക് 25 ലക്ഷം വീതം കൈമാറി. ഇത് വെറുമൊരു സാമ്പത്തിക സഹായമല്ല, മറിച്ച് അനുകമ്പയുടെയും, ഐക്യത്തിന്റെയും, തുടര്‍ന്നും ഉള്ള കരുതലിന്റെയും വാഗ്ദാനമാണ്.'

ഈ ദുരന്തത്തിന് നേരിട്ട് ഉത്തരവാദി ആര്‍സിബിയാണെന്ന് ആരോപണമുയര്‍ന്നിരുന്നു. കര്‍ണാടക സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്, പോലീസ് അധികാരികളുമായി മുന്‍കൂട്ടി കൂടിയാലോചിക്കാതെയും ആവശ്യമായ അനുമതികളും ലൈസന്‍സുകളും നേടാതെയും ആര്‍സിബി മാനേജ്മെന്റ്, ഇവന്റ് മാനേജ്മെന്റ് പങ്കാളിയായ ഡിഎന്‍എ നെറ്റ്വര്‍ക്‌സ് പ്രൈവറ്റ് ലിമിറ്റഡ്, കര്‍ണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷന്‍ എന്നിവര്‍ ഏകപക്ഷീയമായി വിജയാഘോഷം നടത്താന്‍ തീരുമാനിക്കുകയായിരുന്നു എന്നാണ്.

പിന്നീട്, ജസ്റ്റിസ് ജോണ്‍ മൈക്കിള്‍ ഡി'കുന്‍ഹ കമ്മീഷന്‍ കര്‍ണാടക സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും, സ്റ്റേഡിയത്തിന്റെ രൂപകല്‍പ്പനയും ഘടനയും ചൂണ്ടിക്കാട്ടി, ചിന്നസ്വാമി സ്റ്റേഡിയം വലിയ തോതിലുള്ള പരിപാടികള്‍ നടത്താന്‍ സുരക്ഷിതമല്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഇത് വനിതാ ലോകകപ്പ് മത്സരങ്ങള്‍ ഈ വേദിയില്‍ നിന്ന് മാറ്റാനും കാരണമായി.

Ads by Google
Ads by Google
TRENDING NOW