Thursday, March 12, 2026 Last Updated 42 Min 40 Sec ago English Edition
Todays E paper
Ads by Google
Saturday 30 Aug 2025 08.59 AM

ഭിന്നശേഷിക്കാരുടെ പുനരധിവാസം: ഗോപിനാഥ് മുതുകാടിന്റെ 'എം ക്യൂബ് ' സെപ്റ്റംബർ 19 ന് ദോഹയിൽ

uploads/news/2025/08/798384/zeater.gif

ദോഹ: ഭിന്നശേഷിക്കാരുടെ പുനരധിവാസത്തിനായി കാസർഗോഡ് 30 ഏക്കറിൽ പണിതീരുന്ന ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പീപ്പിൾ വിത്ത് ഡിസെബിലിറ്റി (IIPD)ഏന്ന സ്ഥാപനത്തിന്റെ ധനശേഖരണാർത്ഥം ഗോപിനാഥ് മുതുകാട് ടീമിന്റെ "മാജിക്ക് , മെലഡി , മിഷൻ ' എന്ന "എം ക്യൂബ് " സ്റ്റേജ് ഷോ സെപ്റ്റംബർ 19 ന് വെള്ളിയാഴ്ച്ച വക്ര ഡൽഹി പബ്ലിക് സ്കൂളിൽ നടക്കുമെന്ന്സംഘാടകർ വാർത്താസമ്മേളനത്തിൽ അറീയിച്ചു.കാസർകോഡ് മടിക്കൈയിൽ തുടക്കം കുറിച്ച ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പീപ്പിൾ വിത്ത് ഡിസെബിലിറ്റീസ് (IIPD) എന്ന പദ്ധതിയെകുറിച്ച് വാർത്താ സമ്മേളനത്തിൽമജീഷ്യൻ ഗോപിനാഥ്മുതുകാട് വിശദീകരിച്ചു. കഴിഞ്ഞ 44 വർഷത്തിനിടെ ലോകമെമ്പാടുമായി 8000-ത്തിലധികം വേദികളിൽ ഇന്ദ്രജാല പ്രകടനം കാഴ്ചവച്ച തന്റെസ്വപ്നപദ്ധതിക്കുവേണ്ടിയുള്ള പരിപാടിയിലൂടെ ഭിന്നശേഷിക്കാരായ

1000വ്യക്തികൾക്ക് വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, നൈപുണ്യ വികസനം, കലകൾ, ഉപജീവനമാർഗ്ഗങ്ങൾ എന്നിവ സമന്വയിപ്പിക്കുന്ന ഒരു സമഗ്ര മാതൃകയിലൂടെ സാധാരണ ജീവിത മാർഗങ്ങളിലേക്കു കൊണ്ടുവരിക യെന്നതാണ് ഐഐപിഡി യുടെ ലക്ഷ്യ മെന്ന് മുതുകാട് പറഞ്ഞു.
തിരുവനന്തപുരം ആസ്ഥാനമായുള്ള ഡിഫറെൻറ് ആർട്സ് സെന്ററിന്റെ (ഡിഎസി)വിജയഗാഥയുടെ ആത്മ വിശ്വാസത്തിലൂടെയാണ്പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്. നൂറ്റി ഇരുപതു കോടി രൂപ ചെലവ് കണക്കാക്കുന്ന പദ്ധതി ഭിന്നശേഷിയുള്ള വ്യക്തികളുടെ വിദ്യാഭ്യാസം, പരിശീലനം, സ്വതന്ത്ര ജീവിതം എന്നിവയ്ക്കുള്ള ഒരു ആഗോള മാതൃകയായിരിക്കും.

2026 ന്റെ തുടക്കത്തിൽ പ്രവർത്തനക്ഷമമാകുന്നപദ്ധതി 2027 അവസാനത്തോടെ പൂർണമായും പൂർത്തീകരിക്കുമെന്നും മുതുകാട് വ്യക്തമാക്കി.പദ്ധതി യാഥാർത്ഥ്യമാക്കുന്നതിനായി ഗോപിനാഥ് മുതുകാട് ലോകമെമ്പാടും എംക്യൂബ് എന്ന പേരിൽ പരിപാടികൾ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഖത്തറിലും എത്തുന്നത്.സംഗീതം, ഇന്ദ്രജാലം, മോട്ടിവേഷൻ എന്നിവ മാന്ത്രിക സ്പർശത്തോടെ സംയോജിപ്പിക്കുന്ന വേറിട്ട പരിപാടിയായിരിക്കും 'എം ക്യുബ്'. ഗോപിനാഥ് മുതുകാടിനൊപ്പം അതുൽ നറുകര, ശ്വേത അശോക്, വിഷ്ണു അശോക്, ദിവ്യ കൃഷ്ണൻ എന്നിവരുടെ സംഗീതവും മെലഡിയും കാഴ്ചശക്തിയും ശാരീരിക വെല്ലുവിളികളും നേരിടുന്നവരുമായ ഡിഎസിയിലെ അംഗങ്ങളായ ഫാത്തിമ അൻഷി, ആദിത്യ സുരേഷ് എന്നിവരുടെ പ്രകടനങ്ങളും അരങ്ങുണർത്തും.

തിരുവനന്തപുരത്തുള്ള ഡിഫറന്റ് ആർട്ട് സെന്ററിന്റെ (ഡിഎസി) നേട്ടങ്ങളും മുതുകാട് എടുത്തുകാട്ടി.ഡിഎസി നിലവിൽ 250 ലധികം ഭിന്നശേഷിക്കാരായ അന്തേവാസികൾക്ക് മാജിക്, സംഗീതം, നൃത്തം, നാടകം, സിനിമ, പെയിന്റിംഗ്, മറ്റ് പെർഫോമിംഗ് ആർട്‌സ് എന്നിവയിൽ സൗജന്യ പരിശീലനം നൽകുന്നതോടൊപ്പം വേതനം ലഭിക്കുവാനുമുള്ള വഴികളും സജ്ജീകരിച്ചിട്ടുണ്ട്. ഇവരുടെ അമ്മമാർക്കും സ്വയം തൊഴിൽ കണ്ടെത്തി അതിലൂടെ വരുമാനം നേടുവാറും അവസരം ഒരുക്കിയിട്ടുണ്ട്.

തെറാപ്പിയെ കഴിവുകളാക്കി മാറ്റുന്നതിലൂടെ പൊതുവേദിയിൽ പ്രകടനം നടത്താനും പ്രൊഫഷണൽ അംഗീകാരം നേടാനും കുട്ടികൾ
വൈകല്യത്തെ മറികടക്കുന്നുവെന്ന് തെളിയിക്കാനും ഡിഎസിക്ക്‌ കഴിഞ്ഞിട്ടുണ്ട്.ഡിഎസിയുടെ കമ്മ്യൂണിറ്റി സംരംഭങ്ങളുടെ ഭാഗമായി ഭിന്നശേഷിക്കാരുടെ കുടുംബങ്ങൾക്ക് പ്രത്യേകം രൂപകൽപ്പന ചെയ്തതും പൂർണ്ണമായും ഉപയോഗിക്കാൻ കഴിയുന്നതുമായ വീടുകൾ സമ്മാനമായി നൽകുന്ന മാജിക് ഹോംസിന്റെ നിർമ്മാണ പുരോഗതിയും മുതുകാട് വിശദീകരിച്ചു.കേരളത്തിലെ പതിനാല് ജില്ലകളിലും സുരക്ഷ, പ്രാപ്യത, എന്നിവ ഉറപ്പിച്ച വീടുകൾ നൽകുന്ന പദ്ധതിയിൽ, അഞ്ച് വീടുകൾ ഇതിനകം കൈമാറി കഴിഞ്ഞു.ക്യാപ്റ്റൻ, വെള്ളം തുടങ്ങിയ നിരവധി സിനിമകൾ സംവിധാനം ചെയ്ത പ്രജേഷ് സെൻ, ഇവന്റ് കൺവീനർ മൻസൂർ മൊയ്തീൻ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

ഷഫീക്ക്‌ അറക്കൽ

Ads by Google
Ads by Google
TRENDING NOW