-->
ദോഹ : യുവകലാസാഹിതി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. അമേരിക്കൻ ഹോസ്പിറ്റൽ ക്ലിനിക്കിൽ വച്ച് നടന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. തൊഴിലാളികൾക്ക് ജീവിതശൈലി രോഗങ്ങൾ കണ്ടെത്താനും, തുടർ ചികിത്സ ലഭ്യമാക്കുകയും ചെയ്ത ക്യാമ്പിൽ നോർക്ക രെജിസ്ട്രെ ഷൻ,ഐ സി ബി ഫ് ഇൻഷൂറൻസ് അംഗത്വം എന്നിവ യും ലഭ്യമാക്കി.യുവകലാസാഹിതി പ്രസിഡന്റ് ബഷീർ പട്ടാമ്പി അധ്യക്ഷത വഹിച്ചചടങ്ങിൽഐ സി സി പ്രസിഡന്റ് മണികണ്ഠൻ മെഡിക്കൽ ക്യാമ്പ്ഉദ്ഘാടനം ചെയ്തു.
അബ്ദുൾറഹിമാൻ (ഐ എസ് സി പ്രസിഡന്റ്), മുഹമ്മദ്ഫഹദ് (വൈസ് ചെയർമാൻ - അമേരിക്കൻ ഹോസ്പിറ്റൽ ക്ലിനിക്), ഷാനവാസ് തവയിൽ(YKS കോർഡിനേഷൻ സെക്രട്ടറി), ഇക്ബാൽ അബ്ദുള്ള (ജനറൽ മാനേജർ- അമേരിക്കൻ ഹോസ്പിറ്റൽ ക്ലിനിക്), സിറാജ് (YKS കോർഡിനേഷൻ അസി. സെക്രട്ടറി), റഊഫ് കൊണ്ടോട്ടി, ഷാന ലാലു (വനിതാസാഹിതി പ്രസിഡന്റ് ) എന്നിവർ സംസാരിച്ചു.യുവകലാസാഹിതി സെക്രട്ടറി .ഷഹീർ ഷാനു സ്വാഗതവുംപ്രോഗ്രാം കൺവീനർ ബിനു ഇസ്മായിൽ നന്ദിയും പറഞ്ഞു.രഘുനാഥ്, ഷാൻ പേഴുമൂട്, ഷമീർ റഹീം, കെ ഇ ലാലു,അഭിനവ് ഭാസ്കർ ഷെരീഫ് പുഴക്കത്ത്, സുനിൽ, ഷെരീഫ്, ഷാജി, സിത്താര രാജേഷ് എന്നിവർ ക്യാമ്പിനു നേതൃത്വം നൽകി
ഷഫീക്ക് അറക്കൽ