Wednesday, March 11, 2026 Last Updated 33 Min 39 Sec ago English Edition
Todays E paper
Ads by Google
Saturday 30 Aug 2025 08.42 AM

ജെബി കെ ജോണിന് ബിസിനസ് എക്സലൻസ് അവാർഡ് ചാണ്ടി ഉമ്മൻ എം എൽ എ സമ്മാനിച്ചു

uploads/news/2025/08/798376/chandi-umen.gif

ദോഹ : ഒ.ഐ.സി.സി ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി വിവിധ മേഘലകളിൽ വ്യക്തിമുദ്രപതിപ്പിച്ചവർക്കായി
ബിസിനസ്, കമ്മ്യൂണിറ്റി സർവീസ്, സ്പോർട്സ്, എജ്യുക്കേഷൻ, സർവീസ്, ടാലന്റ് വിഭാഗങ്ങളിൽ എക്സലൻസ് അവാർഡുകൾ നൽകി.ദോഹ ഐ സി സി അശോക ഹാളിൽ നടന്ന ചടങ്ങിൽ ഖത്തർ ടെക്ക് മാനേജിങ് ഡയറക്‌ടർ ജെബി.കെ. ജോൺ ബിസിനസ് & സോഷ്യൽ സർവീസ് അവാർഡ് അഡ്വ: ചാണ്ടി ഉമ്മനിൽ നിന്നും ഏറ്റുവാങ്ങി.ഖത്തറിലുംനാട്ടിലും ജീവകാരുണ്യ പ്രവർത്തനങ്ങൾനടത്തുന്ന ജെബി കെ ജോണിന് ഇതിനകം നിരവധിപുരസ്‌ക്കാരങ്ങൾലഭിച്ചിട്ടുണ്ട്.

ഐ.സി.സി ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച രാജീവ്‌ഗാന്ധിസദ്ഭാവനപുരസ്‌കാരസമർപ്പണ വേദിയിലാണ് ജെബി കെ ജോണിന് ബിസിനസ് എക്സലൻസ്അവാർഡ് ചാണ്ടി ഉമ്മൻ എം എൽ എ സമ്മാനിച്ചത്.ഒ.ഐ.സി.സി ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റിവർക്കിംഗ് പ്രസിഡണ്ട് ജൂട്ടസ് പോൾ അധ്യക്ഷത വഹിച്ചചടങ്ങിൽ ഉമ്മൻ ചാണ്ടി ഫൗണ്ടേഷൻ മിഡിൽ ഈസ്റ്റ് ചെയർമാനും &' OICC -INCAS ഗ്ലോബൽ കമ്മിറ്റി മുൻ സംഘടനാ കാര്യ ജന:സെക്രട്ടറിയുമായ രാജു കല്ലുംപുറം, ഐ.സി.സി ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി അഡ്വൈസറി ബോർഡ് ചെയർമാൻ ജോൺ ഗിൽബർട്ട്, വൈസ് പ്രസിഡണ്ടുമാരായ സലീം ഇടശ്ശേരി, ഷംസുദ്ദീൻ ഇസ്മയിൽ, ജനറൽ സെക്രട്ടറിമാരായ നിഹാസ് കൊടിയേരി, മുജീബ് വലിയകത്ത് ,യൂത്ത് വിംഗ് പ്രസിഡണ്ട് നദിം മാനാർ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ശ്രീജിത്ത് എസ് നായർ സ്വാഗതവും ട്രഷറർ ജോർജ്ജ് അഗസ്റ്റിൻ നന്ദിയും പറഞ്ഞു.സെൻട്രൽ കമ്മറ്റി ഭാരവാഹികളായ ജോർജ്ജ്കുരുവിള, മുബാറക്ക് ,KTK ഷാഹിൻ,പ്രശോഭ് ,ലിയോ,നെവിൻ,നൗഷാദ് എന്നിവർപരിപാടിക്ക് നേതൃത്വംനൽകി.എ.കെ. ഉസ്മാൻ, മിബുജോസ് നെറ്റിക്കാടൻ, ഡോ. റോണി പോൾ, അനസ് മെയ്തീൻ, പ്രവീൺ കുമാർ, മിലൻ അരുൺ, ജയന്തി മൊയ്ത്ര, രവി ഷെട്ടി, റേഹാൻ ജെറി, എയിറിൻ എലിസബത്ത് ഡോ. സിനിൽ മുബാറക്ക് നതാലിയ ലീല വിപിൻ എന്നിവർവിവിധ മേഘലകളിൽ നിന്നുള്ള അവാർഡുകൾസ്വീകരിച്ചു.

ഷഫീക് അറക്കൽ

Ads by Google
Ads by Google
TRENDING NOW