-->
മകന്‍ ഫതേഹ്‌സിന്‍ഹ് ഖാനൊപ്പം ആദ്യത്തെ ഗണേശ ചതുര്‍ത്ഥി ആഘോഷിച്ച് ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ് താരം സഹീര്‍ ഖാനും നടി സാഗരിക ഘാട്‌കേയും. ആഘോഷത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ച് ഇരുവരും കുഞ്ഞിന്റെ മുഖം ആദ്യമായി വെളിപ്പെടുത്തുകയും ചെയ്തു.
വെളള ജുബ്ബയും പാന്റ്‌സും ധരിച്ച മകനെ ചിത്രങ്ങളില്‍ കാണാം. ചാരനിറത്തിലുളള ജുബ്ബയാണ് സഹീറിന്റെ വേഷം. ഗോള്‍ഡന്‍ നിറത്തിലുളള സല്‍വാര്‍ സ്യൂട്ടാണ് സാഗരികയുടെ ഔട്ഫിറ്റ്. സാഗരിക കുഞ്ഞിനെ എടുത്തുനില്‍ക്കുന്നതും പൂജാ മുറിയില്‍ പ്രാര്‍ഥിക്കുന്നതും ചിത്രങ്ങളില്‍ കാണാം. എല്ലാവര്‍ക്കും സന്തോഷം നറിഞ്ഞ ഗണേശ ചതുര്‍ത്ഥി എന്ന അടിക്കുറിപ്പോടെയാണ് സാഗരിക ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്.
2017 നവംബര്‍ 23 നായിരുന്നു സഹീറിന്റെയും സാഗരികയുടേയും വിവാഹം. ഒരുമിച്ചുളള ജീവിതം തുടങ്ങി ഏഴ് വര്‍ഷത്തിനുശേഷമാണ് ഇരുവര്‍ക്കും കുഞ്ഞ് പിറന്നത്.