-->
പത്താം വിവാഹ വാര്‍ഷിക ദിനത്തില്‍ ഭര്‍ത്താവ് റിങ്കു ടോമിക്കൊപ്പമുളള വീഡിയോ പങ്കുവെച്ച് നടി മുക്ത. ആരാധകരും പ്രിയപ്പെട്ടവരുമടക്കം നിരവധിയാളുകളാണ് പോസ്റ്റിനു താഴെ ലൈക്കുകളും കമന്റുകളുമായി എത്തുന്നത്.
ഗായിക റിമി ടോമിയുടെ സഹോദരന്‍ കൂടിയായ റിങ്കു ടോമിയും മുക്തയും 2015ല്‍ ആണ് വിവാഹിതരായത്. ഇരുവര്‍ക്കും കിയാര എന്നൊരു മകളുണ്ട്. പത്താം വളവ്, പാപ്പന്‍, കിങ് ഓഫ് കൊത്ത അടക്കം നിരവധി സിനിമകളില്‍ കിയാര അഭിനയിച്ചിട്ടുണ്ട്.