Thursday, March 12, 2026 Last Updated 43 Min 16 Sec ago English Edition
Todays E paper
Ads by Google
Tuesday 26 Aug 2025 11.28 AM

റേഡിയോ മലയാളം സൂപ്പർ ഫാമിലിയ രണ്ടാം സീസൺ: ഇനാസും കു‌ടുംബത്തിനും സൂപ്പർ ഫാമിലി പട്ടം

uploads/news/2025/08/797780/super.gif

ദോഹ: റേഡിയോ മലയാളം 98.6 എഫ് എം ഖത്തറിലെ പ്രവാസി കുടുംബങ്ങൾക്കായി നടത്തിയ സൂപ്പർ ഫാമിലിയയുടെ രണ്ടാം സീസണിൽ കണ്ണൂർ ജില്ലയിൽ നിന്നുള്ള ഇനാസും കു‌ടുംബവും ചാമ്പ്യന്മാരായി സൂപ്പർ ഫാമിലി പട്ടം നേടി. ആലപ്പുഴ ജില്ലയിൽ നിന്നുള്ള സനീഷ് കുമാറും കുടുംബവും രണ്ടാം സ്ഥാനവും പാലക്കാട് ജില്ലയിൽ നിന്നുള്ള ഫഹദ് അലിയും കുടുംബവും മൂന്നാം സ്ഥാനവും നേടി.

ഇന്ത്യൻ അംബാസഡർ വിപുൽ സൂപ്പർ ഫാമിലിയ സീസൺ 2 വീഡിയോ സന്ദേശം വഴി ഉദ്ഘാടനം ചെയ്തു. വേനൽ അവധിക്കാലത്ത് ഖത്തറിലുള്ള കുടുംബങ്ങൾക്ക് വേണ്ടി ഇങ്ങനെ ഒരു പരിപാടി സംഘടിപ്പിച്ച റേഡിയോ മലയാളത്തിൻ്റെ ശ്രമങ്ങളെ അംബാസഡർ അഭിനന്ദിച്ചു. ക്യു എഫ് എം റേഡിയോ നെറ്റ്‌വർക്ക് എംഡിയും വൈസ് ചെയർമാനുമായ കെസി അബ്ദുല്ലത്തീഫ് ആശംസാ സന്ദേശം നൽകി. മുൻകൂട്ടി രജിസ്റ്റർ ചെയ്ത ആയിരത്തിലേറെ ദമ്പതികളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 200 കുടുംബങ്ങൾക്കാണു ഇത്തവണയും മൽസരിക്കാനും വൻ സമ്മാനങ്ങൾ നേടാനും അവസരമൊരുക്കിയിരുന്നത്. അഞ്ച് ഘട്ടങ്ങളായി അൽ ഖോർ മാളിൽ നടന്ന മത്സരങ്ങളിൽ ഫൈനൽ റൗണ്ടിൽ എത്തിയ അഞ്ച് പേരിൽ നിന്നാണ് ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ തീരുമാനിക്കപ്പെട്ടത്.

സ്വർണ നാണയങ്ങൾ, വിദേശയാത്ര, ടെലിവിഷനുകൾ, ഐഫോൺ, ഹെൽത്ത് ചെക്കപ്പ്, കൂപ്പണുകൾ തുടങ്ങി, വിജയികൾക്കും ഫൈനൽ റൗണ്ടിൽ എത്തിയവർക്കും ഉൾപ്പെടെ ഒരു ലക്ഷം റിയാൽ വിലയുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. പങ്കെടുത്ത എല്ലാവർക്കും പുറമേ കാണികളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടവർക്കും വിലയേറിയ സമ്മാനങ്ങൾ നൽകി. സീസൺ 2 സമാപനം വ്യാപാര വാണിജ്യ പ്രമുഖരുടെ സാന്നിധ്യത്തിൽ അൽ ഖോർ മാളിൽ നടന്നു. ഐഎഎം, കലാകൈരളി, റിദമിക് മൂവ്സ്, ഋധിക്, അൽക തുടങ്ങിയവർ അവതരിപ്പിച്ച വിവിധ കലാപ്രകടനങ്ങളും അരങ്ങേറി.

ഷഫീക്ക്‌ അറക്കൽ

Ads by Google
Ads by Google
TRENDING NOW