-->
ദോഹ : രാജീവ് ഗാന്ധിയുടെ സ്മരണാർത്ഥം ഒ.ഐ.സി.സി ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി ഏർപ്പെടുത്തിയ പ്രഥമ രാജീവ് ഗാന്ധി സദ്ഭാവന പുരസ്കാരം അഡ്വ.ചാണ്ടി ഉമ്മൻ എം.എൽ.എ ഏറ്റുവാങ്ങി. ദോഹ ഒലീവ് ഇൻ്റർനാഷണൽ സ്കൂളിൽ നടന്നചടങ്ങിൽ ഉമ്മൻ ചാണ്ടി ഫൗണ്ടേഷൻ മിഡിൽ ഈസ്റ്റ് ചെയർമാനും &' OICC -INCAS ഗ്ലോബൽ കമ്മിറ്റി മുൻ സംഘടനാ കാര്യ ജന: സെക്രട്ടറിയുമായ രാജു കല്ലുംപുറം
അഡ്വ.ചാണ്ടി ഉമ്മൻ എം.എൽ.എയ്ക്ക് പുരസ്‌കാരംസമ്മാനിച്ചു.കുഞ്ഞുനാൾ മുതൽ ഏറെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്ത നേതാവാണ് രാജീവ് ഗാന്ധി. തൻ്റെ ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതിയും അംഗീകാരവുമാണ് ഈ പുരസ്കാരമെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു. രാജീവ് ഗാന്ധിയുടെ ദീർഘദർശന പദ്ധതികളും പരിപാടികളും ലക്ഷക്കണക്കിന് ചെറുപ്പക്കാരുടെയും രാജ്യത്തിന്റെയും സ്വപ്നങ്ങൾക്കാണ് അടിത്തറയായത്.നെഹ്‌റുവിനും, ഇന്ദിരയ്ക്കും ശേഷം ഇന്ന്ഇന്ത്യ കാണുന്ന എല്ലാ പുരോഗതികൾക്കും രാജീവ് ഗാന്ധിയുടെ ദീർഘദർശനമാണ്.രാജ്യം ഒരിക്കലും രാജീവ് ഗാന്ധിയെ മറക്കില്ലെന്ന് അദ്ദേഹംപറഞ്ഞു.
ഓഐസിസിഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി വർക്കിംഗ് പ്രസിഡണ്ടുമാരായ ജീസ് ജോസഫ് ,നാസർ വടക്കേക്കാട് എന്നിവർ ചേർന്ന് ചാണ്ടി ഉമ്മനെപൊന്നാട യണിയിച്ചു ആദരിച്ചു. ഓഐസിസി ഇൻകാസ് രൂപീകരിച്ച അഞ്ചംഗ ജൂറിയാണ് പുരസ്കാരത്തിനായി ചാണ്ടി ഉമ്മനെ തെരഞ്ഞെടുത്തത്.ചടങ്ങിൽ ബിസിനസ്, കമ്മ്യൂണിറ്റി സർവീസ്, സ്പോർട്സ്, എജ്യുക്കേഷൻ, സർവീസ്, ടാലന്റ് വിഭാഗങ്ങളിൽ എക്സലൻസ് അവാർഡുകളും നൽകി.
ബിസിനസ് & സോഷ്യൽ സർവീസ് എക്സലൻസ്അവാർഡ് എ.കെ. ഉസ്മാൻ,ബിസിനസ് എക്സലൻസ്അവാർഡ് മിബുജോസ് നെറ്റിക്കാടൻ, ഡോ. റോണി പോൾ, അനസ് മെയ്തീൻ, ജെബി .കെ. ജോൺ, പ്രവീൺ കുമാർ,കമ്മ്യൂണിറ്റി സർവീസ്അവാർഡ് മിലൻ അരുൺ, ജയന്തി മൊയ്ത്ര, രവി ഷെട്ടി.സ്പോർട്സ്അവാർഡ് റേഹാൻ ജെറി, എയിറിൻ എലിസബത്ത്എജ്യുക്കേഷൻ അവാർഡ് ഡോ. സിനിൽ മുബാറക്ക്, ടാലന്റ്അവാർഡ് നതാലിയ ലീല വിപിൻ എന്നിവർ ഏറ്റുവാങ്ങി.
ഒ.ഐ.സി.സി ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റിവർക്കിംഗ് പ്രസിഡണ്ട് ജൂട്ടസ് പോൾ അധ്യക്ഷത വഹിച്ചചടങ്ങിൽ
അഡ്വൈസറി ബോർഡ് ചെയർമാൻ ജോൺ ഗിൽബർട്ട്, വൈസ് പ്രസിഡണ്ടുമാരായ സലീം ഇടശ്ശേരി, ഷംസുദ്ദീൻ ഇസ്മയിൽ, ജനറൽ സെക്രട്ടറിമാരായ നിഹാസ് കൊടിയേരി, മുജീബ് വലിയകത്ത് ,യൂത്ത് വിംഗ് പ്രസിഡണ്ട് നദിം മാനാർ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ശ്രീജിത്ത് എസ് നായർ സ്വാഗതവുംട്രഷറർ ജോർജ്ജ് അഗസ്റ്റിൻ നന്ദിയും പറഞ്ഞു.സെൻട്രൽ കമ്മറ്റി ഭാരവാഹികളായ ജോർജ്ജ്കുരുവിള, മുബാറക്ക് ,KTK ഷാഹിൻ,പ്രശോഭ് ,ലിയോ,നെവിൻ,നൗഷാദ് എന്നിവർപരിപാടിക്ക് നേതൃത്വം നൽകി.
ഷഫീക്ക് അറക്കൽ