-->
ദോഹ: തൃശൂർ ഗവൺമെൻ്റ് എൻജിനിയറിംഗ് കോളേജിൻ്റെ ഖത്തറിലെ പൂർവ്വ വിദ്യാർത്ഥി സംഘടനയായ QGET സംഘടിപ്പിക്കുന്ന
ഖത്തർ എൻജീനിയേഴ്സ് സമ്മിറ്റ് (QEST ) ഒക്ടോബർ 12 ന് നടക്കുമെന്ന് സംഘാ ടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.വെസ്റ്റ് ബേയിലുള്ള പുൾമാൻ ഹോട്ടലിൽ ഉച്ചതിരിഞ്ഞ് 3.30 മുതൽ രാത്രി 9.00 വരെ നടക്കുന്ന ക്വസ്റ്റ് സമ്മിറ്റ് ഇന്ത്യൻ അമ്പാസഡർ വിപുൽ ഉൽഘാടനം ചെയ്യും.'ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (എഐ) ഇൻ പ്രൊജക്ട് മാനേജ്മെൻ്റ് ആൻ്റ് എഞ്ചിനിയറിംഗ് ' എന്ന വിഷയത്തെ ആസ്‌പദമാക്കി
വ്യത്യസ്ത മേഖലകളിലേ മാനേജ്മെൻ്റ് രംഗത്തും എഞ്ചിനിയറിംഗ് രംഗത്തുമുള്ള ആർട്ടി വിഷൽ ഇൻറലിജൻസിൻ്റെ ഉപയോഗവും സ്വാധീനവും വിദഗ്ദർ വിശദീകരിക്കും.ഡോ. സൗരഭ് മിശ്ര
(Founder & CEO, Taiyo.AI, California, USA)
സുഷാന്ത് കുരുന്തിൽ
(Chief Executive Officer, Infopark & Cyberpark Kerala)
ഷിജാസ് അബ്ദുള്ള അബ്ദുൽ കരീം
(Regional Director, AI Apps, Microsoft Middle East & Africa)
എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിക്കും.ലോകമെമ്പാടുമുള്ള സാങ്കേതികരംഗത്തേ വിദഗ്ദ്ധരും ലീഡർമാരും പങ്കെടുക്കുന്ന ക്വസ്റ്റ് 2025, സർക്കാരിലേയും, ഓയിൽ ആൻറ് ഗ്യാസ് , പൊതു മേഖല, നിർമ്മാണ മേഖല, കൺസൾട്ടൻസി മേഖലകളിൽ നിന്നുമുള്ള ഇരുന്നൂറ്റി അമ്പതിൽ പരം വിദഗ്ദ്ധരെ ഒരുമിപ്പിക്കുന്ന ഒരു വേദിയായി മാറും. ക്വസ്റ്റ് 2025 ൻ്റെ ഭാഗമായി കമ്പനികൾക്ക് അവരുടെ ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കാനും പരിപാടിയുടെ ഭാഗമായി ഒരു വർക്ക്‌ഷോപ്പ് സെഷൻ നയിക്കാനുമുള്ള അവസരങ്ങൾ ലഭ്യമാണ്. കൂടാതെ, സ്പോൺസർഷിപ്പ്, പങ്കാളിത്ത അവസരങ്ങളും ഇപ്പോൾ ലഭ്യമാണ്. സാങ്കേതിക രംഗത്തെ വിദഗ്ദ്ധരുമായി നെറ്റ് വർക്ക് സ്ഥാപിക്കാൻ കഴിയുന്ന ഈ സുവർണ്ണാവസരത്തിൽ പങ്കെടുക്കാനും കൂടുതൽ വിവരങ്ങൾ അറിയാനും താഴെ പറയുന്ന അഡ്രസിൽ ബന്ധപ്പെടാവുന്നതാണെന്ന് സംഘാടകർ അറിയിച്ചു.
📧 qest2025@qget.org
📞 Varghese Varghese +974 50123777
🌐 www.qget.org/qest/
ഇന്ത്യൻ കോഫി ഹൗസിൽനടന്ന വാർത്താ സമ്മേളനത്തിൽ പരിപാടിയുടെ
ലോഗോ പ്രകാശനം ചെയ്തു.QGET പ്രസിഡന്റ്ടോമി വർക്കി,,QEST വക്താവ്
ക്ഷേമ ആൻഡ്രൂസ്, സംഘാടകസമിതി അംഗങ്ങൾ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
ഷഫീക്ക് അറക്കൽ