-->
സോഷ്യല്‍ മീഡിയയിലൂടെ പങ്കിടുന്ന ചില പോസ്റ്റുകളും ചിത്രങ്ങളും ചിരിയുടെ മാലപടക്കം തന്നെ സൃഷ്ടിക്കാറുണ്ട്. വെറുതെ ഒരു തമാശയ്ക്ക് വേണ്ടി ചെയ്യുന്നതാണെങ്കില്‍ കൂടി ചിലതൊക്കെ നര്‍മ്മം വാരിവിതറാറുണ്ട്.
ഇപ്പോഴിതാ ഒരു പോസ്റ്റര്‍ വായിക്കാന്‍ വേണ്ടി കൈ കുത്തി തലകീഴായി നില്‍ക്കുന്ന ഒരു യുവാവിന്റെ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഗോബിബോയുടെ ഒരു പരസ്യമാണ് ഫ്ലെക്സില്‍ തലതരിച്ച് എഴുതിയിരിക്കുന്നത്. ‘വട്ടം കറങ്ങിയോ... എന്നാല്‍ ഇനി പുറത്ത് പോയി ഒന്ന് വട്ടം കറങ്ങി യാത്ര ചെയ്തിട്ട് വരൂ...’ എന്നാണ് ഫ്ലെക്സിലെ പരസ്യവാചകം. ‘‘ടൈഗർ ഷ്രോഫിന്റെ ഇരട്ട വേഷം ഡൽഹിയിൽ കണ്ടു ട്രാഫിക്കിന് നടുവിൽ കൈ കുത്തി തലകീഴായി നില്‍ക്കുന്നത് ഒരു പോസ്റ്റർ വായിക്കാൻ വേണ്ടി മാത്രം...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടിരിക്കുന്നത്.