-->
നടിയും അവതാരകയുമായ അര്യയും ജിജെയും കൊറിയോഗ്രാഫറുമായ സിബിനും കഴിഞ്ഞ ദിവസമായിരുന്നു വിവാഹിതരായത്. ഇപ്പോഴിതാ ഇരുവരുടെയും സംഗീത് പരിപാടിക്കിടെ നടന്ന മനോഹരമായ നിമിഷമാണ് ശ്രദ്ധനേടുന്നത്. ചിത്ത സിനിമയിലെ ‘ഉനക്ക് താന്‍’ എന്ന ഗാനത്തിന് ആര്യയുടെ മകള്‍ ഖുഷി നൃത്തം ചെയ്യുന്ന വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്.
സിബിനു വേണ്ടി നൃത്തം ചെയ്യുന്ന ഖുഷി ഡാന്‍സിനിടയില്‍ വേദിയില്‍ നിന്ന് ഇറങ്ങി സിബിനെ കെട്ടിപ്പിടിക്കുന്ന ദൃശ്യങ്ങളും വീഡിയോയിലുണ്ട്. ഇത് കണ്ട് കരയുന്ന ആര്യയെയും വീഡിയോയില്‍ കാണാം.
ആര്യയുടെ സുഹൃത്തും നടിയുമായ ശില്‍പ ബാലയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. നിങ്ങള്‍ക്ക് പറയാന്‍ പറ്റാത്ത എന്നാല്‍ സാക്ഷിയാകാന്‍ കഴിയുന്ന ചില കഥകളുണ്ട്. എന്ത് മനോഹരമായ രാത്രിയായിരുന്നു അത്. ഹൃദയത്തെ സന്തോഷിപ്പിക്കുകയും കണ്ണുകള്‍ ഈറനണിയിക്കുകയും ചെയ്യുന്ന ഓര്‍മകള്‍ നിറഞ്ഞ രാത്രി. ആര്യാമ്മയുടെയും സിബിനളിയന്റെയും ഖുഷിബേബിയുടെയും ജീവിതത്തില്‍ സ്‌നേഹവും സന്തോഷവും നിറയട്ടെ വീഡിയോ പങ്കുവെച്ചുകൊണ്ട് ശില്‍പ കുറിച്ചു.