-->
തിരുവനന്തപുരം: സിനിമാസ്‌റ്റൈലില്‍ കോണ്‍ഗ്രസ്‌നേതാവിന്റെ വാഹനം തടഞ്ഞ് നടനും കേന്ദ്രമന്ത്രിയുമായ സുരേഷ്‌ഗോപിയുടെ മകനും കോണ്‍ ഗ്രസ് നേതാവും തമ്മില്‍ അര്‍ദ്ധരാത്രിയില്‍ തലസ്ഥാന നഗരത്തില്‍ തര്‍ക്കം. മാധവ് കോണ്‍ഗ്രസ് നേതാവ് വിനോദ് കൃഷ്ണയുടെ വാഹനമായിരുന്നു തടഞ്ഞത്. പോലീസ് വന്ന് കസ്റ്റഡിയില്‍ എടുത്തശേഷം സ്‌റ്റേഷനില്‍ എത്തിച്ച് അറസ്റ്റ് ചെയ്തു വിട്ടയച്ചു.
ഇന്നലെ രാത്രിയിലായിരുന്നു സംഭവം. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. വാഹനം തടഞ്ഞു നിര്‍ത്തി കാറിന്റെ ബോണറ്റില്‍ മാധവ് ഇടിക്കു ന്നതും പോലീസ് വന്നിട്ട് പോയാല്‍ മതിയെന്നും മാധവ് പറയുന്നത് വീഡിയോയില്‍ കേള്‍ക്കാനാകും. ശാസ്തമംഗലത്ത് വെച്ചായിരുന്നു സംഭവം. സ്പീഡ് ട്രാക്കില്‍ സ്‌ളോവില്‍ പോയിയെന്നും കാര്‍ തട്ടിയെന്നും പറയുന്നുണ്ട്.
പോലീസ് എത്തി സ്‌റ്റേഷനില്‍ എത്തിച്ച ശേഷം ബ്രത്ത് അനലൈസര്‍ വെച്ച് ഊതിച്ചെങ്കിലും മദ്യലഹരിയില്‍ ആയിരുന്നില്ലെന്ന് വ്യക്തമായി. ഒടുവില്‍ രണ്ടുപേരെയും സ്‌റ്റേഷനില്‍ എത്തിച്ച് പരാതിയിലില്ലെന്ന് മനസ്സിലായതോടെ തര്‍ക്കം ഒത്തുതീര്‍പ്പാക്കി ഇരുവരേയും പറഞ്ഞുവിട്ടു. നടുറോഡില്‍ ഗതാഗതം തടസ്സപ്പെടുത്തിയായിരുന്നു മന്ത്രിപുത്രനും കോണ്‍ഗ്രസ് നേതാവും തമ്മില്‍ തര്‍ക്കമുണ്ടാക്കയത്.