-->
ദോഹ : സംസ്‌കൃതിയുടെ സ്ഥാപക പ്രസിഡന്റ് അഡ്വ. എ മുഷാബിന്റെ നാമധേയത്തിലുള്ള പ്രഥമ വിദ്യാഭ്യാസ
അവാർഡ്കൾ പ്രഖ്യാപിച്ചു.
പ്ലസ് ടു പരീക്ഷയിൽ സയൻസ് , കോമേഴ്‌സ് , ഹ്യൂമാനിറ്റീസ് എന്നീ വിഭാഗങ്ങളിൽ ഉന്നത വിജയം കരസ്ഥമാക്കിയവർക്കായി ഈ വർഷം മുതൽ ഏർപ്പെടുത്തിയിട്ടുള്ള അഡ്വ. എ മുഷാബ് സ്മാരക
അവാർഡുകൾ ദോഹയിൽ നടന്ന വാർത്താ സമ്മേളന ത്തിലാണ് പ്രഖ്യാപിച്ചത്.സയൻസ് വിഭാഗത്തിൽ അനീന മരിയ കുര്യാക്കോസ് , കോമേഴ്‌സ് വിഭാഗത്തിൽ മലിഹ മുംതാസ് നജീബ്, ഹ്യുമാനിറ്റീസ് വിഭാഗത്തിൽ ജിയ മറിയ ജൂഡ് എന്നിവരാണ് പ്രഥമ അഡ്വ. എ മുഷാബ് സ്മാരക വിദ്യാഭാസ പുരസ്‌കാരത്തിന് അർഹരായത്. മൂന്ന് പേരും ദോഹ എം ഇ എസ് ഇന്ത്യൻ സ്കൂൾ വിദ്യാർഥിനികളാണ്.
പുരസ്‌കാര സമർപ്പണവും, SSLC, +2 പരീക്ഷകളിൽ ഉന്നത വിജയം നേടിയ സംസ്‌കൃതി അംഗങ്ങളുടെ മക്കൾക്കായി എല്ലാവർഷവും നൽകിവരുന്ന ആദരവും "സംസ്‌കൃതി എക്സലൻസ് അവാർഡ് - 2025" എന്ന പേരിൽ ആഗസ്റ്റ് 22 ന് വെള്ളിയാഴ്ച വൈകിട്ട് 6 മണിക്ക് അൽ അഷ്ബാൽ സ്കൂളിൽ നടക്കുന്ന ചടങ്ങിൽ മുൻ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.കെ ടി ജലീൽ പുരസ്‌ക്കാരങ്ങൾ സമ്മാനിക്കും.ഇന്ത്യൻ എംബസ്സി ഫസ്റ്റ് സെക്രട്ടറി ഹരീഷ് പാണ്ഡെ ഐ പി എസ് മുഖ്യാതിഥിയായിരിക്കും. ഇന്ത്യൻ കോഫി ഹൗസിൽനടന്ന വാർത്താ സമ്മേളനത്തിൽ സംസ്‌കൃതി മുൻ സെക്രട്ടറി ഇ എം സുധീർ, സംസ്‌കൃതി ജനറൽ സെക്രട്ടറി ഷംസീർ അരീകുളം, സംസ്‌കൃതി കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ജലീൽ എ കെ, അഹമ്മദ്‌കുട്ടി അറളയിൽ, സാൾട്സ് സാമുവൽ,ശ്രീനാഥ് ശങ്കരൻകുട്ടി, അനിഷ് വി എം എന്നിവർ പങ്കെടുത്തു