-->
പാലക്കാട് : രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവെക്കണമെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റെ് ബി ഗോപാലകൃഷ്ണന്‍ . വിഡി സതീശനാണ് രാഹുലിനെ സംരക്ഷിക്കുന്നത്. പരാതി എഴുതി കൊടുക്കേണ്ട കാര്യമില്ല . സംസ്ഥാന സർക്കാർ സതീശനെതിരെ എഫ്.ഐ.ആർ ഇടണമെന്നും ഗോപാലകൃഷ്ണൻ ആവശ്യപ്പെട്ടു.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി രജിസ്റ്റർ ചെയ്യാൻ സംസ്ഥാന സർക്കാർ തയ്യാറാവണം. സ്നേഹക്കടയിലെ വാങ്ങലും വിൽക്കലും ഇതാണോ ? ഇതാണോ മാതൃകയെന്നാണ് ബിജെപിക്ക് ചോദിക്കാനുള്ളതെന്നും ഗോപാലകൃഷ്ണൻ വ്യക്തമാക്കി.
രാഹുലിനെതിരെ ഇനിയും പരാതികളുണാടാകും. രാഹുലിന്റെ സ്വാഭാവം വളരെ മോശമാണെന്ന് വ്യക്തിപരമായി മുൻ കെ.എസ്.യു പ്രവർത്തകനോട് പരാതി പറഞ്ഞിരുന്നുവെന്നും ബി ഗോപാലകൃഷ്ണൻ പറഞ്ഞു.