-->
സ്മാര്‍ട്ട് ഫോണുകളുടെയും ഇന്‍സ്റ്റന്റ് മെസേജിങ് സംവിധാനങ്ങളുടെയും കാലത്ത് ആശയ വിനിമയത്തിന് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന മാര്‍ഗങ്ങളില്‍ ഒന്നാണ് ടെസ്റ്റിങ്. വ്യക്തികള്‍ തമ്മിലുള്ള അടുപ്പം വര്‍ധിക്കുന്നതോടെ പതിവ് സംഭാഷങ്ങളുടെ അതിര്‍ത്തികളും മാറും. സംഭാഷണം വ്യക്തികളുടെ സ്വകാര്യതയിലേക്ക് കടക്കുന്നതോടെ ടെക്സ്റ്റിങ് പലപ്പോഴും സെക്‌സ്റ്റിങ് എന്ന നിലയേക്ക് എത്തുന്ന സാഹചര്യങ്ങളുമുണ്ട്. ഇത്തരം സാഹചര്യങ്ങള്‍ പലപ്പോഴും എത്തിക്കുക വലിയ കുരുക്കുകളിലേക്കും നിയമ പ്രശ്‌നങ്ങളിലേക്കും ആയിരിക്കും.
ലൈംഗിക ചുവയുള്ള സന്ദേശങ്ങള്‍ മറ്റുള്ളവര്‍ക്ക് അയയ്ക്കുന്ന ചാറ്റുകളെയാണ് സെക്സ്റ്റിങ് എന്ന് വിശേഷിപ്പിക്കുന്നത്. ഇത്തരം സംഭാഷണങ്ങള്‍ സാധാരണമാണെന്ന് പ്രത്യക്ഷത്തില്‍ തോന്നാമെങ്കിലും നിയമം ഇതിനെ കുറ്റകൃത്യമായാണ് കണക്കാക്കുന്നത്.
സെക്‌സ്റ്റിങ് -
ലൈംഗിക ഉള്ളടക്കമുള്ള ടെക്‌സ്റ്റുകള്‍, ചിത്രങ്ങള്‍, വീഡിയോകള്‍ എന്നിവ ഉള്‍പ്പെടുന്ന സന്ദേശങ്ങളുടെ കൈമാറ്റത്തെ സെക്‌സ്റ്റിങ് എന്ന് പൊതുവെ വിലയിരുത്തുന്നു. സ്വന്തമായി ചിത്രീകരിച്ച ചിത്രങ്ങള്‍ വീഡിയോ എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു. 'സെക്സ് , ടെക്സ്റ്റിങ്' എന്നീ വാക്കുകള്‍ സംയോജിച്ചാണ് സെക്‌സ്റ്റിങ് എന്ന പദം പ്രചാരത്തില്‍ വന്നത്.