Thursday, March 12, 2026 Last Updated 9 Min 30 Sec ago English Edition
Todays E paper
Ads by Google
Thursday 21 Aug 2025 02.43 PM

കേരളത്തിൽ ഇന്നു സ്വർണവില വൻ തിരിച്ചുകയറ്റം ; റെക്കോർഡ് മറികടക്കുമോയെന്ന് ഉറ്റുനോക്കി ഉപഭോക്താക്കൾ

uploads/news/2025/08/797021/00.gif
photo; representative image

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. 12 ദിവസങ്ങൾക്ക് ശേഷമാണ് സ്വർണവില ഉയർന്നത്. ഗ്രാമിന് വില 50 രൂപ കൂടി 9,230 രൂപയായി. പവന് 400 രൂപ ഉയർന്ന് 73,840 രൂപയും. അന്താരാഷ്ട്ര സ്വർണവിലയിലെ മാറ്റങ്ങളാണ് സംസ്ഥാനത്തെ വിലയിൽ പ്രതിഫലിക്കുന്നത്.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ്‌ വില 9230 ആണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിൻ്റെ വില 7575 ആണ്. 14 കാരറ്റ് സ്വർണത്തിന്റെ്‌ വില 5900 ആണ്. നിലവിൽ ഒരു പവൻ സ്വർണം ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ വാങ്ങണമെങ്കിൽ 80,000 രൂപ നൽകേണ്ടി വരും.വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം 916 ഹാൾമാർക്ക് വെള്ളിയുടെ ഇന്നത്തെ വിപണി വില 122 രൂപയാണ്.

ചിങ്ങമാസവും ഓണക്കാലവും വിവാഹ സീസൺ കൂടിയാണെന്നിരിക്കേ, കഴിഞ്ഞ ദിവസങ്ങളിൽ വില കുറഞ്ഞത് ഉപഭോക്താക്കൾക്ക് വൻ ആശ്വാസമായിരുന്നു. ഇന്നു വില വീണ്ടും ഉണർവിന്റെ ട്രാക്കിലായത് ആശങ്കയുമായി. ഓ​ഗസ്റ്റ് 8 ന് സ്വര്ണവില 75,760 എന്ന റെക്കോർഡ് വിലയിലേക്ക് എത്തിയിരുന്നു. തുടർന്ന് ഇന്നലെ വരെ സ്വർണവില കുത്തനെ കുറഞ്ഞു.

ഓഗസ്റ്റ് 1 - ഒരു പവന് 160 രൂപ കുറഞ്ഞു. സ്വർണവില 74,320 രൂപ

ഓഗസ്റ്റ് 2 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. പവന്റെ വില 74,320 രൂപ

ഓഗസ്റ്റ് 3 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. പവന്റെ വില 74,320 രൂപ
ഓഗസ്റ്റ് 4 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. പവന്റെ വില 74,320 രൂപ

ഓഗസ്റ്റ് 5 - ഒരു പവന് 640 രൂപ വർദ്ധിച്ചു. പവന്റെ വില 74,960 രൂപ

ഓഗസ്റ്റ് 6 - ഒരു പവന് 80 രൂപ വർദ്ധിച്ചു. പവന്റെ വില 75,040 രൂപ

ഓഗസ്റ്റ് 7 - ഒരു പവന് 160 രൂപ വർദ്ധിച്ചു. പവന്റെ വില 75,200 രൂപ

ഓഗസ്റ്റ് 8 - ഒരു പവന് 560 രൂപ വർദ്ധിച്ചു. പവന്റെ വില 75,760 രൂപ

ഓഗസ്റ്റ് 9 - ഒരു പവന് 200 രൂപ കുറഞ്ഞു. പവന്റെ വില 75,560 രൂപ

ഓഗസ്റ്റ് 10 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. പവന്റെ വില 75,560 രൂപ

ഓഗസ്റ്റ് 11 - ഒരു പവന് 560 രൂപ കുറഞ്ഞു. പവന്റെ വില 75,000 രൂപ

ഓഗസ്റ്റ് 12 - ഒരു പവന് 640 രൂപ കുറഞ്ഞു. പവന്റെ വില 74,360 രൂപ

ഓഗസ്റ്റ് 13 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. പവന്റെ വില 74,360 രൂപ

ഓഗസ്റ്റ് 14 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. പവന്റെ വില 74,360 രൂപ

ഓഗസ്റ്റ് 15 - ഒരു പവന് 120 രൂപ കുറഞ്ഞു. പവന്റെ വില 74,240 രൂപ

ഓഗസ്റ്റ് 16 - ഒരു പവന് 80 രൂപ കുറഞ്ഞു പവന്റെ വില 74,160 രൂപ

ഓഗസ്റ്റ് 17 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. പവന്റെ വില 74,160 രൂപ

ഓഗസ്റ്റ് 18 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. പവന്റെ വില 74,160 രൂപ

ഓഗസ്റ്റ് 19 - ഒരു പവന് 280 രൂപ കുറഞ്ഞു. പവന്റെ വില 73,880 രൂപ

ഓഗസ്റ്റ് 20 - ഒരു പവന് 440 രൂപ കുറഞ്ഞു. പവന്റെ വില 73440 രൂപ

ഓഗസ്റ്റ് 21 - ഒരു പവന് 200 രൂപ വർദ്ധിച്ചു. പവന്റെ വില 73,840 രൂപ

Ads by Google
Ads by Google
TRENDING NOW