Wednesday, March 11, 2026 Last Updated 49 Min 42 Sec ago English Edition
Todays E paper
Ads by Google
Sunday 22 Feb 2026 11.32 PM

ബജറ്റ്‌ 2026: വ്യക്‌തികളെ നേരിട്ട്‌ ബാധിക്കുന്ന ചില നിര്‍േദശങ്ങള്‍

ഇന്ത്യയുടെ ധനകാര്യ മന്ത്രി എന്ന നിലയില്‍ നിര്‍മ്മല സീതാരാമന്‍ അവതരിപ്പിച്ച ഒമ്പതാമത്തെ ബജറ്റോടെ ഏറ്റവും കൂടുതല്‍ ഇന്ത്യന്‍ ബജറ്റ്‌ അവതരിപ്പിച്ചവരില്‍ രണ്ടാം സ്‌ഥാനത്ത്‌ അവരെത്തിയതിനൊപ്പം തുടര്‍ച്ചയായി 9 ബജറ്റ്‌ എന്നത്‌ ഒരു ചരിത്രം തന്നെയാണ്‌. മുന്‍വര്‍ഷത്തെ ബജറ്റില്‍ വലിയ പ്രഖ്യാപനങ്ങളും മറ്റും ഉണ്ടായിരുന്നു.
അതുമായി താരതമ്യം ചെയ്യുമ്പോള്‍ കാര്യമായ പ്രഖ്യാപനങ്ങള്‍ ഇത്തവണ ഇല്ലായിരുന്നു എന്ന്‌ പറയാം. പൊതുവേ 2026 ലെ ബജറ്റ്‌ വളരെ മികച്ചത്‌ എന്നോ, വളരെ മോശം എന്നോ പറയാന്‍ സാധിക്കാത്ത ഒന്നാണ്‌.
ഉടന്‍ മാറ്റങ്ങള്‍ ഉണ്ടാക്കുന്ന വലിയ കാര്യങ്ങള്‍ ഒന്നും തന്നെ ബഡ്‌ജറ്റില്‍ ഉള്‍ക്കൊള്ളിക്കാത്തത്‌ കൊണ്ട്‌ വ്യക്‌തിഗത സാമ്പത്തിക കാര്യങ്ങളില്‍ വലിയ സ്വാധീനം ബഡ്‌ജറ്റ്‌ പ്രഖ്യാപനങ്ങള്‍ ഉണ്ടാക്കിയിട്ടില്ല. എന്നിരുന്നാലും വ്യക്‌തിഗത സാമ്പത്തിക കാര്യങ്ങളെ നേരിട്ട്‌ ബാധിക്കുന്ന ബജറ്റിലെ പ്രധാന കാര്യങ്ങള്‍ ഏതൊക്കെ എന്ന്‌ നോക്കാം.
വ്യക്‌തികളുടെ പ്രതീക്ഷ എപ്പോഴും നികുതി ഘടനയില്‍ ഏതെങ്കിലും അനുകൂലമായോ പ്രതികൂലമായ വ്യത്യാസങ്ങള്‍ വരുന്നുണ്ടോ എന്നാണ്‌. ഇത്‌ നികുതി ഘടനയിലുള്ള വ്യത്യാസം ആകാം, അല്ലെങ്കില്‍ നികുതിയിളവിനായി വിനിയോഗിക്കാവുന്ന നിക്ഷേപങ്ങളും അവയുടെ പരിധിയില്‍ ഉള്ള വ്യത്യാസങ്ങള്‍ എന്നിവ ആകാം.
എന്നാല്‍ ഇക്കാര്യങ്ങളില്‍ ഒന്നും തന്നെ ഈ ബഡ്‌ജറ്റില്‍ മാറ്റം വരുത്തിയിട്ടില്ല. അതുകൊണ്ടുതന്നെ ഈ സാമ്പത്തിക വര്‍ഷം നികുതി കണക്കാക്കുന്ന രീതിയില്‍ തന്നെയാവും അടുത്ത സാമ്പത്തിക വര്‍ഷവും നികുതി കണക്കാക്കുക.
നികുതി ഘടന, നികുതി കിഴിവുകള്‍ എന്നിവയോടൊപ്പം തന്നെ പ്രാധാന്യമുള്ളതാണ്‌ ക്യാപിറ്റല്‍ ഗെയിന്‍ ടാക്‌സ്‌. ഓഹരികള്‍ സ്വര്‍ണം വസ്‌തുവകകള്‍ എന്നിവയുടെ ക്രയവിക്രയങ്ങളില്‍ നിന്ന്‌ ലഭിക്കുന്ന ലാഭനഷ്‌ടങ്ങള്‍ ആദായനികുതിയുടെ പരിധിയില്‍ വരുന്നവയാണ്‌.
ഈ കാര്യത്തിലും മാറ്റങ്ങള്‍ ഇല്ലാത്തതുകൊണ്ട്‌ 2025-26 സാമ്പത്തിക വര്‍ഷത്തെ നികുതി കണക്കാക്കുന്ന രീതിയില്‍ തന്നെയാവും അടുത്ത സാമ്പത്തിക വര്‍ഷവും ക്യാപിറ്റല്‍ ഗെയിന്‍ ടാക്‌സ്‌ കണക്കാക്കുന്നത്‌.
സോവറിന്‍ ഗോള്‍ഡ്‌ ബോണ്ട്‌ നിക്ഷേപങ്ങള്‍ സ്വര്‍ണനിക്ഷേപകര്‍ക്ക്‌ ആകര്‍ഷകമായ നിക്ഷേപമാണ്‌. കാലാവധി പൂര്‍ത്തിയാക്കുമ്പോള്‍ പിന്‍വലിക്കുന്ന നിക്ഷേപത്തിന്‌ പൂര്‍ണ്ണമായ നികുതിയിളവുണ്ട്‌. എന്നാല്‍ അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ ഇത്തരം ബോണ്ടുകള്‍ ആര്‍ബിഐ ഇറക്കുമ്പോള്‍ തന്നെ വാങ്ങുകയാണെങ്കില്‍ മാത്രമേ നികുതിയിളവ്‌ ലഭിക്കുകയുള്ളൂ. സെക്കന്‍ഡറി മാര്‍ക്കറ്റില്‍ നിന്നാണ്‌ വാങ്ങുന്നതെങ്കില്‍ കാലാവധി പൂര്‍ത്തിയായ ശേഷമാണ്‌ എടുക്കുന്നത്‌ എങ്കില്‍ പോലും നികുതി ബാധ്യത ഉണ്ടാകുംസെക്യൂരിറ്റി ട്രാന്‍സാക്ഷന്‍ ടാക്‌സ്‌ ( എസ്‌ ടി ടി) വര്‍ദ്ധനവാണ്‌ അടുത്ത ബഡ്‌ജറ്റില്‍ ഉള്ള പ്രഖ്യാപനങ്ങളില്‍ ഒന്ന്‌. ഓഹരികള്‍ സേ്‌റ്റാക്ക്‌ എക്‌സ്‌ചേഞ്ച്‌ വഴി വാങ്ങുമ്പോള്‍ നല്‍കേണ്ടിവരുന്ന നികുതിയാണ്‌ എസ്‌ ടി ടി. ഫ്യൂച്ചേഴ്‌സ്‌ പോയിന്റ്‌ 0.02% എന്നത്‌ 0.05% ആയി ഉയര്‍ത്തിയിട്ടുണ്ട്‌. കൂടാതെ ഓപ്‌ഷന്‍ പ്രീമിയം ഓപ്‌ഷന്‍ എക്‌സസൈസ്‌ എന്നിവയുടെ എസ്‌ ടി ടി 0.15% ആയി ഉയര്‍ത്തി. ഇത്‌ വലിയ തുകയിലുള്ള ഇടപാടുകളില്‍ പ്രകടമായ മാറ്റം ഉണ്ടാക്കും.
കമ്പനികളുടെ ഓഹരികള്‍ തിരികെ വാങ്ങുമ്പോള്‍ ഡിവിഡന്റ്‌ വരുമാനമായാണ്‌ കണക്കാക്കിയിരുന്നത്‌.
ഡിവിഡന്റ്‌ വരുമാനത്തിലെ നികുതി ആ വ്യക്‌തിയുടെ ആദായനികുതി സ്ലാബിന്‌ അനുസരിച്ചാണ്‌ കണക്കാക്കുന്നത്‌. എന്നാല്‍ പുതിയ നിര്‍ദ്ദേശപ്രകാരം ഓഹരികള്‍ തിരികെ വാങ്ങുമ്പോള്‍ നിക്ഷേപകര്‍ക്കുണ്ടാകുന്ന ലാഭം ക്യാപിറ്റല്‍ ഗെയിന്‍ എന്ന രീതിയിലാകും കണക്കാക്കുക. ഇത്‌ കൂടിയ വരുമാനമുള്ളവര്‍ക്ക്‌ മെച്ചം ആയിരിക്കും.
അതായത്‌ കൂടുതല്‍ വരുമാനം ഉള്ളവര്‍ ഉയര്‍ന്ന ശതമാനം ടാക്‌സ്‌ ആയിരിക്കും കൊടുക്കേണ്ടി വരിക. എന്നാല്‍ ക്യാപിറ്റല്‍ ഗെയിന്‍ 1,25,000 രൂപയ്‌ക്ക്‌ മുകളില്‍ വരുന്ന ലാഭത്തിന്‌ 12.5 ശതമാനം നികുതി ബാധ്യത മാത്രമേ ദീര്‍ഘകാല നിക്ഷേപത്തിന്‌ വരികയുള്ളൂ. ഇനി ഹ്രസ്വ കാലനിക്ഷേപമാണ്‌ എങ്കില്‍ 20% നികുതി ബാധ്യതയും ഉണ്ടാകും.
പ്രവാസികളുടെ കയ്യില്‍ നിന്ന്‌ ഭൂമി വാങ്ങുമ്പോള്‍ ടിഎഎന്‍ എടുക്കണം എന്ന ഒരു നിയമം ഉണ്ടായിരുന്നു ഈ നിയമം പുതിയ ബഡ്‌ജറ്റ്‌ നിര്‍ദ്ദേശത്തില്‍ ഒഴിവാക്കിയിട്ടുണ്ട്‌ നികുതി ദായകര്‍ക്ക്‌ റിവൈസ്‌ഡ്‌ റിട്ടേണ്‍ ഫയര്‍ ചെയ്യാനുള്ള കാലാവധി ഡിസംബര്‍ 31 എന്നത്‌ അത്‌ കഴിഞ്ഞു വരുന്ന വര്‍ഷം മാര്‍ച്ച്‌ 31 വരെയായി നീട്ടിയിട്ടുണ്ട്‌.

ജിബിന്‍ ജോണ്‍

Ads by Google
Sunday 22 Feb 2026 11.32 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW