-->
'ഖൽബില് തേനൊഴുകണ കോയിക്കോട്' എന്ന ഗാനത്തിലൂടെ ശ്രദ്ധ നേടിയ ഗായികയാണ് അഭയ ഹിരണ്മയി. സമൂഹമാധ്യമങ്ങളിലും അഭയ ഏറെ സജീവമാണ്. സഹോദരി വരദ ജ്യോതിർമയിയുടെ വിവാഹം കഴിഞ്ഞ സന്തോഷം പങ്കുവയ്ക്കുകയാണ് അഭയ ഇപ്പോൾ.
വിഷ്ണു.കെ.ദാസാണ് വരദ ജ്യോതിർമയിയുടെ വരൻ. തിരുവനന്തപുരത്ത് വച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. ഒരു സ്റ്റാർട്ട് അപ് കമ്പനിയിൽ ജോലി ചെയ്യുകയാണ് വരദ.
‘എന്റെ അനുജത്തി ഇന്ന് സുന്ദരിയായ വധുവായിരിക്കുന്നു. ഈ പ്രപഞ്ചത്തിലെ എല്ലാ സീസണുകളിലേക്കും വച്ച് നീ എനിക്ക് ഏറ്റവും പ്രിയപ്പെട്ട വധുവാണ്.പൂക്കൾ മാത്രമല്ല, പൊടിയും ഇഷ്ടികകളും ഞങ്ങൾ ശേഖരിച്ചു. പൊട്ടിയ ഇടത്തു നിന്നാണ് ഞങ്ങൾ പണിതത്. ഞങ്ങൾ തകർന്നടിഞ്ഞിരുന്നുവെന്ന് എനിക്കറിയാം ... പക്ഷേ ഞങ്ങൾ ഒരുമിച്ച് നിന്ന് തിരിച്ചടിച്ചു.
സ്നേഹത്തോടെ അച്ഛന്, നിങ്ങളുടെ കിളിക്കുട്ടി വിവാഹിതയായി, നിങ്ങളുടെ ഉറ്റ സുഹൃത്തുക്കൾ അവിടെ ഉണ്ടായിരുന്നു, നിങ്ങളുടെ പ്രിയപ്പെട്ടവർ അവിടെ ഉണ്ടായിരുന്നു ... ഞങ്ങൾ നിങ്ങളെ ശരിക്കും മിസ് ചെയ്തു, എന്നെന്നേക്കും മിസ് ചെയ്യും,’ സഹോദരിയ്ക്ക് ഒപ്പമുള്ള ചിത്രം പങ്കുവച്ച് അഭയ കുറിച്ചതിങ്ങനെ.
2014ൽ മലയാളം ചലച്ചിത്രഗാനങ്ങൾക്ക് പിന്നണി പാടിക്കൊണ്ടാണ് ഹിരൺമയി തന്റെ കരിയർ ആരംഭിച്ചത്. ഒരു സ്വാഹിലി ഭാഷയിൽ ബാക്കപ്പ് വോക്കൽ നൽകിക്കൊണ്ട് നാക്കു പെന്റ, നാകു ടാക്ക എന്ന ഗാനത്തിലൂടെ അഭയ അരങ്ങേറ്റം കുറിച്ചു.
മഞ്ജു വാര്യർ നായികയായ 'ലളിതം സുന്ദരം', ജോജു ജോർജിന്റെ പണി എന്നീ ചിത്രങ്ങളിലൂടെ അഭിനയരംഗത്തും അഭയ അരങ്ങേറ്റം കുറിച്ചിരുന്നു. ഇപ്പോൾ മോഡലിംഗ് രംഗത്തും അഭയ സജീവമാണ്.