Friday, March 13, 2026 Last Updated 2 Min 33 Sec ago English Edition
Todays E paper
Ads by Google
Monday 30 Jun 2025 12.56 PM

അതീവ ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി അഭയ ഹിരണ്‍മയി

abhaya-hiranmayi-
photo-www.instagram.com/abhayahiranmayi/

ഹോട്ട് ലുക്കില്‍ ഫോട്ടോ ഷൂട്ടുമായി ഗായിക അഭയ ഹിരണ്‍മയി. ഓവര്‍ സൈസ്ഡ് വൈറ്റ് ഷര്‍ട്ടും ഷോര്‍ട്ട്‌സും ധരിച്ചാണ് ഗായിക ക്യാമറയ്ക്കു മുന്നില്‍ പ്രത്യക്ഷപ്പെട്ടത്. കടല്‍ത്തീരത്തിന്റെ പശ്ചാത്തലത്തിലെടുത്ത ഗ്ലാമര്‍ ചിത്രങ്ങള്‍ അഭയ തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് ആരാധകരുമായി പങ്കുവെച്ചത്.

ചുരുങ്ങിയ സമയത്തിനകം ഗായികയുടെ പോസ്റ്റ് വൈറലായിക്കഴിഞ്ഞു. ഗായകിയുടെ ലുക്കിനെ പ്രശംസിച്ചും വിമര്‍ശിച്ചും നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. ബ്യൂട്ടിഫുള്‍, ഗോര്‍ജ്യസ്, പൊളിച്ചു എന്നിങ്ങനെയാണ് പോസ്റ്റിനെ അനുകൂലിച്ചുളള കമന്റുകള്‍.

പാട്ടിനൊപ്പം ഫാഷനിലും തിളങ്ങുന്ന ഗായകിയാണ് അഭയ ഹിരണ്‍മയി. അഭയയുടെ വസ്ത്രധാരണരീതി ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. മുന്‍പും ഗ്ലാമര്‍ ലുക്കിലുളള ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ഗായിക പങ്കുവെച്ചിട്ടുണ്ട്. വസ്ത്രത്തിന്റെ പേരില്‍ വിമര്‍ശിക്കുന്നവര്‍ക്ക് കുറിക്കു കൊളളുന്ന മറുപടിയും അഭയ നല്‍കാറുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW