Sunday, March 15, 2026 Last Updated 51 Min 24 Sec ago English Edition
Todays E paper
Ads by Google
Tuesday 19 Aug 2025 04.42 PM

ചാറ്റ് ജിപിടി ചതിച്ചശാനേ; ചാറ്റ് ജിപിടിയോട് മോശം വാക്കുകള്‍ ഉപയോഗിച്ചതിന്റെ പ്രതികാരം; എയർപോർട്ടിൽ വച്ച് വിതുമ്പി സ്പാനിഷ് യുവതി

uploads/news/2025/08/796748/1000536109.jpg
Social media influencers blame ChatGPT (Image Source: X)

ഡിജിറ്റൽ യുഗത്തിന്റെ ഏറ്റവും പുതിയ വിപ്ലവമാണ് ആർട്ടിഫിഷ്യല്‍ ഇന്റലിജൻസ്. എഐ എന്ന ഈ സാങ്കേതികവിദ്യ അതിവേഗം മുന്നേറുകയാണ്. അതിന്റെ അനന്തസാധ്യതകൾ സോഷ്യൽ മീഡിയയിലൂടെ ദിനം പ്രതി ആളുകൾ കാണുന്നുമുണ്ട്.
തങ്ങൾക്ക് അറിയാത്ത കാര്യങ്ങൾക്ക് ഉപദേശം തേടാനായി ലോകം മുഴുവനുള്ള ആളുകൾ ചാറ്റ്ബോട്ടുകളെ ആശ്രയിക്കുന്നുണ്ട്. പക്ഷേ ചിലപ്പോഴൊക്കെ ഇതിനെ കൂടുതൽ ആശ്രയിച്ചാൽ വലിയ അമളികളും പറ്റാറുണ്ട്.
ഇപ്പോഴിതാ ചാറ്റ്ജിപിടിയെ ആശ്രയിച്ചതു കൊണ്ട് അബദ്ധം പറ്റിയ സ്പാനിഷ് ഇൻഫ്ളുവെൻസർ ദമ്പതിമാരുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധിക്കപ്പെടുന്നത്. ചാറ്റ്ജിപിടിയില്‍ നിന്ന് യാത്രാ ഉപദേശം തേടിയതിനെത്തുടർന്ന് ദമ്പതികൾക്ക് വിമാനം നഷ്ടമായതാണ് വിഡിയോയിൽ കാണുന്നത്. "ചാറ്റ് ജിപിടിയെ ഇനി ഞാൻ വിശ്വസിക്കില്ല, കാരണം ഞാൻ ചാറ്റ് ജിപിടിയോട് മോശം വാക്കുകള്‍ ഉപയോഗിച്ചിട്ടുണ്ട്, നിന്നെ കൊണ്ട് യാതൊരു പ്രയോജനവുമില്ല എന്ന് പറഞ്ഞിട്ടുണ്ട്. അതിന്റെ പ്രതികാരമാണിത്.." കരഞ്ഞു കൊണ്ട് യുവതി പറയുന്നു.
വൈറലായ വീഡിയോയില്‍ വിമാനത്താവളത്തിലിരുന്ന് മേരി കാല്‍ഡാസ് കരയുന്നതും കാമുകൻ അലജാൻഡ്രോ സിഡ് അവരെ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നതും കാണാം.
കലാകാരനായ ബാഡ് ബണ്ണിയുടെ സംഗീതപരിപാടി കാണാൻ പ്യൂർട്ടോറിക്കോ സന്ദർശിക്കുന്നതിന് വിസ ആവശ്യമുണ്ടോ എന്ന് ഇവർ ചാറ്റ് ജിപിടിയോട് ചോദിച്ചിരുന്നു. വിസ വേണ്ടയെന്ന് ചാറ്റ് ജിപിടി ഉപദേശിച്ചുവെന്ന് ദമ്പതികള്‍ വീഡിയോയില്‍ പറയുന്നു. അതുപ്രകാരം യാത്രയ്ക്ക് ഒരുങ്ങി അവസാനം വിമാനത്താവളത്തില്‍ നിന്ന് തിരികെ പോരേണ്ടി വന്നു.
പ്യൂർട്ടോറിക്കോ സന്ദർശിക്കുന്നതിന് ഇലക്‌ട്രോണിക് സിസ്റ്റം ഫോർ ട്രാവല്‍ ഓതറൈസേഷൻ ആവശ്യമാണെന്ന മുന്നറിയിപ്പ് ചാറ്റ് ജിപിടി നല്‍കിയില്ല. വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ ESTA ഇല്ലാതെ വിമാനത്തില്‍ കയറാൻ കഴിയില്ലെന്ന് എയർലൈൻ ജീവനക്കാർ അവരോട് പറഞ്ഞു.
ഉപദേശം തേടാനായി എഐ ചാറ്റ്ബോട്ടുകളെ ഉപയോഗിക്കുന്നത് തിരിച്ചടിയാകുന്നത് സംഭവങ്ങൾ ഇതിനു മുൻപും സോഷ്യൽ മീഡിയയിൽ ഇടം പിടിച്ചിട്ടുണ്ട്.

Ads by Google
Tuesday 19 Aug 2025 04.42 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW